Entertainment
അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

അരങ്ങിലെ മോഹന നടനം
Nishadh Bala
മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്. Iഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്ന ആളുടെ മുഖമാണതിൽ തെളിഞ്ഞു വരിക. കാനനവാസ കാലത്താണ് ഭീമസേനൻ ഹിഡുംബിയെ കാണുന്നതും, ഇരുവരും അടുക്കുന്നതും. ഹിഡുംബിയാണ് തന്റെ കയ്യിലുള്ള ഛായാമുഖി ഭീമന് നല്‍കുന്നത്.
ഭീമൻ അതിൽ നോക്കുമ്പോൾ അതിൽ തന്റെ രൂപം തെളിയുന്നത് കാണാൻ കൊതിച്ച ഹിഡുംബി കണ്ടത് ദ്രൗപദിയുടെ രൂപം ഛായാമുഖിയിൽ തെളിയുന്നതാണ്. ആകെ തകർന്നു പോയ അവൾ ഒരു വാക്ക് പറയാതെ കാട്ടിലേക്ക് ഓടി മറയുന്നു.ഇന്നും ഏറ്റവും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക് തന്നെയാണോ എല്ലാവരും സ്നേഹം തിരിച്ചു നൽകുന്നത്?
ഭീമൻ പിന്നീട് ഛായാമുഖി ദ്രൗപദിക്ക് സമ്മാനിക്കുന്നു. പക്ഷേ ദ്രൗപദി അതിൽ നോക്കുമ്പോൾ തെളിഞ്ഞു വരുന്നത് യോദ്ധാവായ അർജ്ജുനന്റെ രൂപമാണ്. *തന്റെ കൂടെയുള്ളപ്പോൾ പോലും ദ്രൗപദിയുടെ മനസ്സിൽ അർജ്ജുനനാണെന്ന യാഥാർത്ഥ്യം ഭീമനെ ചുഴറ്റിയടിക്കുന്നുണ്ട്. എന്നാൽ ദ്രൗപദിയോടുള്ള സ്നേഹത്തിന് ഒരു കുറവും ഭീമന്റെ ഹൃദയത്തിലുണ്ടാകുന്നില്ല, ഉണ്ടാവുകയുമില്ല- അദ്ദേഹത്തിന്റെ ശരീരം പോലെ തന്നെ ദൃഢമായിരുന്നു ദ്രൗപദിയോടുള്ള സ്നേഹവും.
പിന്നീട് പാണ്ഡവർ വിരാട ദേശത്താണ് അജ്ഞാത വാസത്തിൽ കഴിയുന്നത്. അവിടെ ഭീമൻ പാചകക്കാരനായും ദ്രൗപദി രാജ്ഞിയുടെ തോഴിയുമായാണ് വേഷംമാറുന്നത്. ഒരിക്കൽ ദ്രൗപദിയുടെ കയ്യിലുള്ള ഛായാമുഖി രാജ്ഞി കാണുന്നു. അവർ അതിൽ നോക്കുമ്പോൾ ജരാനരകൾ ബാധിച്ച രാജാവിന്റെ മുഖമല്ല, പകരം ആരോഗ്യദൃഡഗാത്രനായ ഒരു സൈനികന്റെ മുഖമാണ് തെളിഞ്ഞു വരുന്നുത്.
വർഷങ്ങൾക്കു മുമ്പ് പ്രശാന്ത് നാരായണന്റെ ഈ മലയാള നാടകം തൃശൂരിലാണ് ആദ്യമായി അരങ്ങേറിയത്.
മുകേഷും മോഹന്‍ലാലും ചേര്‍ന്ന് നിര്‍മ്മിച്ച് ഇരുവരും വേഷമിടുന്ന `ഛായാമുഖി’. ഇതുവരെ മലയാളികള്‍ക്ക് അന്യമായിരുന്ന ഒരു ദൃശ്യസംസ്കാരത്തിനാണ് ഛായാമുഖി തുടക്കമിട്ടിരിക്കുന്നത്. വിസ്മയക്കാഴ്ചകളാണ് നാടകം നിറയേ. ഒരു ബിഗ് ബജറ്റ് സിനിമക്കടുത്താണ് ഛായാമുഖിയുടെ നിര്‍മാണച്ചെലവ്. മോഹന്‍ലാല്‍ ഭീമനായും മുകേഷ് കീചകനായുമാണ് അരങ്ങിലെത്തുന്നത്. പ്രശസ്ത നാടക പ്രവര്ത്തകന് പ്രശാന്ത് നാരായണനാണ് ഛായാമുഖിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത്.
നിവേദ്യം എന്ന ചിത്രത്തില്‍ ഉപനായികയായി അഭിനയിച്ച അപര്‍ണയാണ് പാഞ്ചാലിയായി അഭിനയിക്കുന്നത്. നടന്മാരായ മുകുന്ദനും ഹരിശാന്തും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഷെന്ലേയാണ് കലാസംവിധാനം.പ്രണയിക്കുക എളുപ്പമാണ്.പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്.ഇതാണ് ഛായാമുഖിയുടെ ഇതിവൃത്തം്മഹാഭാരതമാണ് ഛായാമുഖിക്കു പശ്ചാത്തലമെങ്കിലും സ്നേഹിക്കുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിന്റെയും വര്‍ത്തമാനകാലത്തിലെ പ്രശ്നങ്ങളാണ് നാടകം ചര്‍ച്ചചെയ്യുന്നത്.
ഒരാള്‍ നോക്കുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ടയാളുടെ പ്രതിബിംബം തെളിയുന്ന `ഛായാമുഖി’യെന്ന മായക്കണ്ണാടിയാണ് നാടകത്തിന്റെ കേന്ദ്രം. കണ്ണാടിയില്‍ ഭീമന് നോക്കുമ്പോള്‍ പാഞ്ചാലിയേയും പാഞ്ചാലി നോക്കുമ്പോള്‍ അര്ജുനനേയുമാണ് കാണുന്നത്. വിരാടത്തിലെ കവിയും സേനാധിപനുമായ കീചകന് നോക്കുമ്പോള്‍ ശൂന്യമായ കണ്ണാടിയാണ് കാണുന്നത്. കീചക വധത്തിനുശേഷം ഭീമന് കണ്ണാടി കീചകന്െറ മുഖത്തിനു നേരേ പിടിക്കുമ്പോള്‍ തെളിയുന്നത് പാഞ്ചാലിയുടെ മുഖമാണ്. വര്‍ത്തമാനകാലത്തിലെ മൂന്ന് കള്ളന്മാരാണ് കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ഛായാമുഖിയെന്ന കണ്ണാടി കൈക്കലാക്കാന്‍ ശ്രമിക്കുന്ന കള്ളന്മാര് കാട്ടില്‍വച്ച് കാലംതെറ്റി നടന്നുവരുന്ന ഭീമനേയും സംഘത്തേയും കാണുന്നതാണ് നാടകത്തിൻ്റെ തുടക്കം…
അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ ഇന്നത്തെ മോഹൻ ലാലിനുള്ള പിറന്നാൽ ഓർമ്മകൾ❤️
വിവരങ്ങൾക്കു കടപ്പാട്:
വി.കെ.ശ്രീരാമൻ.
മനോജ് പുതിയവിള
544 total views, 4 views today