കമലിന്റെ ദശാവതാരത്തെക്കാൾ എത്രയോ മുന്നേ ശിവാജി ‘നവരാത്രി’യിലൂടെ അത് അസ്സലായി ചെയ്തു

0
167

Nishadh Bala

ദശാവതരത്തിനു മുമ്പേ ഉദിച്ച നവരസങ്ങളുടെ നവരാത്രി…!

കമലാഹാസൻ 10 വേഷങ്ങൾ ചെയ്ത ദശാവതാരം സിനിമ നമ്മൾക്ക് അറിയാവുന്ന ഒന്നാണല്ലോ.സിനിമയിലെ 10 കഥാപാത്രങ്ങളായി ഒരു സയിൻസ് ഫിക്ഷൻ ത്രഡിൽ നെയ്ത സിനിമ.2008 ൽ ഇറങ്ങിയ സിനിമ.ഈ സിനിമയിലൂടെ ശിവാജി ഗണേഷൻ അഭിനയിച്ച നവരാത്രി എന്ന സിനിമ കൈയ്പിടിയിലൊതുക്കിയ ഒരു നടന്റെ 9 വേഷങ്ങൾ ഒരൊറ്റ സിനിമയിൽ എന്ന റെക്കോർഡ് കമൽ കയ്യിലൊതുക്കി.

പക്ഷെ നവരാത്രി എന്ന സിനിമ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു. ദശാവതാരം കണക്കെ കഥാപാത്രങ്ങൾ എഴുതി ചേർത്തവ ആയിരുന്നില്ല മറിച്ച് അത് തന്മയത്വത്തോടു കൂടെ കഥാ സാഹചര്യത്തിനനുസൃതമായി ഒരുക്കിയവ ആയിരുന്നു.

ஒரே நாளில் ரெண்டு சிவாஜி படங்கள்; நான்கு முறை ரிலீஸாகி சாதனை! | 64 - sivaji  two films - hindutamil.in1964ൽ നവമ്പർ മാസം റിലീസായ എ.പി നാഗരാജൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മനുഷ്യരിൽ ഉണ്ട് എന്നു പറയപ്പെടുന്ന നവ രസങ്ങളെ 9 കഥാപാത്രങ്ങളിലൂടെ ഒരു യുവതിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നു. സാവിത്രി ആയിരുന്നു നളിന എന്ന ഈ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തുടങ്ങുന്നത് തന്നെ സംവിധായകന്റെ ശബദത്തിൽ നവരസം തീമിനെ കുറിച്ചുള്ള വോയ്സ് ഓവറിലൂടെയാണ്.

Its Jayam Ravi after Kamal and Sivaji Ganesan to do this - தமிழ் News -  IndiaGlitz.comമാതാപിതാക്കളുമായി വഴക്കിട്ട് നവരാത്രിയുടെ ആദ്യ ദിനം വീട് വിടുന്ന നളിനയുടെ തുടർന്നുള്ള ഒമ്പതു ദിനങ്ങളിലെ ജീവിതമാണ് സിനിമയുടെ കഥയുടെ ത്രഡ്. ഓരോ രാത്രി കഴിയുമ്പോൾ ആഖ്യായികയിൽ ശിവാജിയുടെ ഓരോ കഥാപാത്രങ്ങൾ നമ്മൾ കാണുന്നു. നളിനയുടെ യാത്രയിൽ ഈ കഥാപാത്രങ്ങൾ നവരസങ്ങളിലെ ഓരോ രസങ്ങൾ പ്രേക്ഷകർക്ക് പകർന്നു നല്കുന്നു. നവരാത്രിയുടെ അവസാന രാത്രി കഥ അവസാനിക്കുന്നു. ഇന്നും അത്ഭുതം തോന്നിപ്പിക്കുന്ന കഥയുടെ ആശയം അതായിരുന്നു നവരാത്രി.

ശിവാജിയുടെ 9 കഥാപാത്രങ്ങൾ വിഭിന്നങ്ങളും, സമൂഹത്തിലെ വിവിധ തട്ടിൽ നിന്നും ഇളവയായിരുന്നു. അവ ഇപ്രകാരമാവുന്നു :

വിഭാര്യൻ
മദ്യപാനി
ഡോക്ടർ
വേട്ടക്കാരൻ
ഗ്രാമീണൻ
കുഷ്ഠരോഗി
അഭിനേതാവ്
പോലീസ്
നവവരൻ

വൈവിധ്യമാർന്ന അഭിനയ സാധ്യത ഏറെ ഉണ്ടായിരുന്ന ഈ കഥാപാത്രങ്ങളെ തന്റെതായ മികവുറ്റ ശൈലിയിൽ അതി മനോഹരമായി അവതരിപ്പിച്ചു കൊണ്ട് സിനിമാ പ്രേക്ഷരെ ഞെട്ടിച്ചു നടികർ തിലകം ശിവാജി ഗണേഷൻ.അവസാന രംഗത്ത് നളിനയുടെയും ആനന്ദിന്റെയും (നവവരൻ കഥാപാത്രമായ)കല്യാണത്തിന് ഇവർ എല്ലാം അണി നിരക്കുന്ന രംഗം ഗംഭീരമാണ്. 8 കഥാപാത്രങ്ങൾ ഒന്നിക്കുന്ന രംഗം (വേട്ടക്കാരൻ മാത്രം മരണപ്പെടുന്നു)

നടനായ കഥാപാത്രത്തിന്റെ തെരുക്കൂത്തു രംഗങ്ങളിൽ ശിവാജി ജ്വലിക്കുന്ന പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.ഈ ചിത്രവും ,ശിവാജിയുടെ അഭിനയവും കമലിന് ഒരു പാട് പ്രചോദനം പകർന്നിട്ടുണ്ട്
എന്ന് നിസംശയം പറയാം. പറയുന്ന കഥ വേറെ ആണെങ്കിൽ പോലും കഥയുടെ ആഖ്യായിക അഭ്രപാളിയിൽ പകർന്നിരിക്കുന്ന പാറ്റേർണ് ഒരു പോലെയാണ്. 10 അവതാരം എന്ന ആശയം 9 രസത്തിൽ നിന്നും പ്രചോദനം കൊണ്ടതല്ലേ എന്ന സംശയിക്കുന്ന തരത്തിലാണ്.

കഥയിൽ സാമ്യം ഇല്ലെങ്കിൽ പോലും കമലിന് ശിവാജി എന്ന നടനോടുള്ള ഇഷ്ട കൂടുതലാവാം ഇത്തരത്തിൽ ഒരു ഉദ്യമത്തിൽ കൊണ്ടെത്തിച്ചത്.ശിവാജി ജീവിച്ചിരുന്ന കാലത്ത് ദശാവതാരം ഇറങ്ങിയതെങ്കിൽ തീർച്ചയായും കമൽ അദ്ദേഹത്തെ ഒരു രംഗത്തിൽ എങ്കിലും അഭിനയിപ്പിച്ചേനേ.നവരാത്രി തരംഗം തമിഴിൽ മാത്രം ഒതുങ്ങിയ ഒന്നല്ല അന്ന് കാലത്ത്.അത് തെലുങ്കിലും ഹിന്ദിയിലും എത്തി.

1966 ടി. രാമ റാവു തെലുങ്കിൽ നവരാത്രി എടുത്തു എ. നാഗേശ്വര റാവു ആയിരുന്നു നായകൻ (ശിവാജിയുടെ റോൾ ) സാവിത്രി തന്നെയായിരുന്നു നായിക.1974 മലയാളിയായ ബീം സിംഗിന്റെ സംവിധാനത്തിൽ ( അഭിനേത്രി സുകുമാരിയമ്മയുടെ ഭർത്താവ്) ഹിന്ദിയിൽ നവരാത്രി നയാ ദിൻ നയി രാത്ത് എന്നായി. സഞ്ചീവ് കുമാർ നായകൻ ,ജയ ഭാതുരി (ജയ ബച്ചൻ നായിക )നവരസത്തിലൂന്നിയ 9 വേഷങ്ങൾ ശിവാജി അണിഞ്ഞ നവരാത്രി എന്ന സിനിമ ഇന്നത്തെ തലമുറ അറിയേണ്ടതുണ്ട്…ചെറിയ ഒരു ഓർമ്മപ്പെടുത്തലാവട്ടെ ഈ അക്ഷരക്കൂട്ട്….!

“ശിവാജികണ്ട ഹിന്ദുരാജ്യം” എന്ന സ്റ്റേജ് പ്രോഗ്രാമില്‍ ഛത്രപതി ശിവജിയായി അഭിനയിച്ച ഗണേശനു “ശിവാജി ഗണേശന്‍” എന്ന പേര് സമ്മാനിച്ചത് സാമൂഹിക പരിഷ്‌കര്‍ത്താവായ ഇ.വി.ആര്‍. പെരിയാറായിരുന്നു.
1966ല്‍ പത്മശ്രീ പുരസ്കാരം അദ്ദേഹത്തെ തേടിവന്നു.
1988ല്‍ പത്മഭൂഷണും ലഭിച്ചു
മലയാളത്തിൽ അഭിനയിച്ചിട്ടുള്ള സിനിമകൾ ഒരു യാത്രാമൊഴി, സ്കൂൾമാസ്റ്റർ, തച്ചോളിഅമ്പു ഇവയാണു്.
ദാദാസാഹബ് ഫാൽക്കെ അവാർഡ് ലഭിച്ച ശിവാജിയുടെ ഓർമ്മ ദിനമാണിന്ന്