ചില കാര്യങ്ങൾ മനസ്സിൻ്റെ ഉള്ളറകളിൽ താനറിയാതെ ആലേഖനം ചെയ്യപ്പെടുന്ന അവസ്ഥ

0
52

Nishadh Bala

ഉപബോധ മനസ്സും, നിഴലും 

നമ്മളുടെ ഉപബോധ മനസ്സിൻ്റെ ശക്തി ഒരു പ്രഹേളികയാണ് എന്നും ആധുനിക ശാസ്ത്രത്തിന്. ഈ മേഖലയിലെ പഠനങ്ങളും കണ്ടുപ്പിടുത്തങ്ങളും ഇന്നും ധാരാളമായി നടക്കുന്നു. മനുഷ്യ മനസ്സ് എന്നത് ഒരു സങ്കീർണ്ണമായ ഒരു പഠന വിഷയവും അതിലുപരി അത്ഭുതങ്ങളുടെ കലവറയുമാണ്.ആൽഡസ് ഹക്സ്ലിയുടെ Brave New World എന്ന പുസ്കത്തിൽ ജോർജ്ജ് ബെർണാഡ് ഷായുടെ റേഡിയോ പ്രഭാഷണത്തിനിടെ ഉറങ്ങിയ ഒരു പോളിഷ് പയ്യൻ പക്ഷെ ഉറക്കുണർന്നു കഴിഞപ്പോൾ ഉറങ്ങിയ സമയത്തെ കാര്യങ്ങൾ പോലും പഠിക്കുന്നു; സ്വേച്ഛാധിപത്യ ഗവൺമെന്റ് ഉടൻ തന്നെ അതേ സാങ്കേതികത ഉപയോഗിച്ച് പ്രജകളെ Brain wash നടത്തുന്നു….!!

മറ്റൊരു ഉദാഹരണം ദി സിംപ്‌സൺസിൽ, ഹോമർ ഉറങ്ങുമ്പോൾ വിശപ്പ് കുറയ്ക്കുന്നതിനായി കുറച്ച് കാര്യങ്ങൾ പരാമർശിക്കുന്ന ഒരു ടേപ്പ് വാങ്ങുന്നു, അത് മുഴുവനും കേൾക്കുന്നു അദ്ദേഹം . പക്ഷെ പിന്നീട് അദ്ദേഹം മനസ്സിലാക്കുന്നത് ഈ ടേപ്പ് കൊണ്ട് തന്റെ Vocabulary യിൽ പ്രകടമായി മാറ്റം വന്നു എന്ന കണ്ടെത്തൽ ആണ്. പുതിയ ഭക്ഷണക്രമം (Diet ) പ്രവർത്തിക്കുന്നുണ്ടോ എന്ന് ഭാര്യ മാർഗ് ചോദിക്കുമ്പോൾ, സാധാരണഗതിയിൽ നിർജ്ജീവമായ വാക്കുകൾ ഉപയോഗിച്ചിരുന്ന ഹോമർ മറുപടി നൽകുന്നതിപ്രകാരമാണ്:
“Lamentably, no. My gastronomic rapacity knows no satiety”.

ഉപബോധമനസ്സിൻ്റെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് മുകളിൽ വിവരിച്ചിരിക്കുന്നത്.നിഴൽ എന്ന ചിത്രവും മുന്നോട്ടു വയ്ക്കുന്ന പ്രമേയവും ഇതു തന്നെ.ചില കാര്യങ്ങൾ മനസ്സിൻ്റെ ഉള്ളറകളിൽ താനറിയാതെ ആലേഖനം ചെയ്യപ്പെടുന്ന അവസ്ഥ പേറി ജീവിതം മുന്നോട്ടു കൊണ്ടു പോവുന്ന മനുഷ്യൻ്റെ കഥ.പോസ്റ്റ് ആക്സിഡൻ്റ് Trauma മനസ്സിൽ തോന്നിപ്പിക്കുന്ന Mirage (മരീചിക ) കണക്കെയുള്ള കാഴ്ചകളിലൂടെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന കഥാപാത്രവും. സൈക്കോളിജിസ്റ്റായ ഡോക്ടർ കഥാപാത്രവും ഒക്കെ നിഴൽ എന്ന ചിത്രത്തിലെ സൈക്കോളജിക്കൽ കഥാ തന്തുവിലേയ്ക്കുള്ള സൂചനകളാണ്. അപ്പു ഭട്ടതിരി എന്ന സംവിധായകൻ അതി മനോഹരമായി സിനിമയുടെ Genre സെറ്റ് ചെയ്തു വച്ചിട്ടുണ്ട് നിഴലിൽ. ആദ്യ സീനിൽ തന്നെ അപ്പുവിൻ്റെ കൈയ്യൊപ്പ് പ്രകടം.
ആദ്യ ഘട്ടത്തിൽ തിരക്കഥ അതി മനോഹരമായി ഡീറ്റയിലിംഗിലൂടെ കൊണ്ടു പോയി നമ്മളെ കഥാ പരിസരത്ത് പ്രതിഷ്ഠിക്കുന്നുണ്ടെങ്കിൽ പിന്നീട് ധൃതിയിൽ ക്രാഷ് ലാൻഡ് ചെയ്യുന്ന രീതിയിൽ എത്തുന്നത് രസം കൊല്ലിയായി. ഇത്തിരി കൂടെ സമയമെടുത്ത് മനോഹരമായ ഒരു അവസാനം പ്രധാനം ചെയ്യാവുന്ന കഥയായിരുന്നു നിഴലിൻ്റെത്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന പല കാര്യങ്ങൾക്കും സാധ്യതയുള്ള കഥയായിരുന്ന ഇത്. പക്ഷെ അത് നിഴൽ മാത്രമായി പരിണമിച്ചു…!

ഉഗ്രൻ ഫെയിമുകൾ അതി മനോഹരമായ മേക്കിംങ്ങ്, എല്ലാത്തിനുമുപരി എഡിറ്റിംഗ് കൃത്യതയാർന്ന ഒന്നായി തോന്നി. Colour grading സിനിമയ്ക്ക് അനുയോജ്യമായത് ഫ്രെയിമുകളുടെ മനോഹാരിത ഇരട്ടിച്ചു…!!ഇതിൽ പ്രവർത്തിച്ചർക്ക് സിനിമ എന്തെന്ന് നന്നായി അറിയാം.ഓരോ സീനിലും അതു പ്രകടവുമാണ്. നിഴൽ ഒരു മനോഹര ശ്രമത്തിൻ്റെ ഭാക്കി പാത്രമാണ്.❤️