Nishadh Bala
കല കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റർപീസ് ആണ് ഈ ദൃശ്യ കാവ്യംരാജ്ഞിയാകാന് മോഹിച്ച ദേവദാസിപ്പെണ്ണിനുണ്ടാകുന്ന ദുരന്തമാണ് വ്യാസന് യുധിഷ്ഠിരനോട് വിശദീകരിച്ചത്. മഹാഭാരതത്തിലെ ഈ കഥാസന്ദര്‍ഭം സ്വീകരിച്ച് എം.ടി. വാസുദേവന്‍ നായര്‍ ‘വൈശാലി’ എഴുതിയപ്പോള്‍ ഈ ഉപകഥയ്ക്ക് വ്യത്യസ്തമായ മാനം വന്നു.
വൈശാലി (തിരക്കഥ :എം.ടി. വാസുദേവൻ നായർ; സംഗീതം: ബോംബെ രവി; വരികൾ: ഒ.എൻ.വി. കുറുപ്പ്
അഭിനേതാക്കൾ :സുപർണ്ണ (അരങ്ങേറ്റം), സഞ്ജയ് (അരങ്ങേറ്റം), ബാബു ആന്റണി ഗീത, ശ്രീരാമൻ, നെടുമുടി വേണു) കാമറ: മധു അമ്പാട്ട്.ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഘടന ഒരു പാടു കാലം കൊണ്ടു നടന്ന് അത് വരകളിലൂടെ ആവാഹിച്ച് പീന്നിടാണ് അത് അദ്ദേഹം തിരശ്ശീലയിലേയ്ക്ക് പകർത്തിയത്.
ഋഷ്യശൃംഗൻ എന്ന പേരിൽ ഭരതൻ എൺപതുകളുടെ മദ്ധ്യത്തിലാണ് ഈ ചിത്രം അനൗൺസ് ചെയ്തത് എന്നത് ഓർക്കേണ്ടതുണ്ട്.
(ആയിരത്തി തൊള്ളായിരത്തി എന്പതി അഞ്ചിൽ l ഭരതന് തന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു-: “ഋശ്യശ്രുഗന്”.
നടന്മാര് ഏവരും പുതുമുഖങ്ങള്‍. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഉടനേ അപേക്ഷിക്കുക. അപേക്ഷകള്‍ അയക്കുന്നതിനു മുന്‍പ് സ്വയം കണ്ണാടി നോക്കിയിരിക്കണം അതായിരുന്നു ഏക യോഗ്യത.)
വര്‍ഷങ്ങള്‍ക്ക് മുന്‍പ് “സേതുബന്ധനം” എന്ന പ്രേംനസീര്‍/ഹരിഹരന് ചിത്രത്തില്‍ “ഋശ്യശ്രുഗ”നെ ഒരു പാട്ട് സീനില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഭാരതനായിരുന്നു ചിത്രത്തിന്റെ കലാ വിഭാഗം ഒരുക്കിയത്. “ഋശ്യശ്രുഗ”നെ വിശദമായി ചിത്രീകരിക്കണം എന്ന ചിന്ത ഭരതനുണ്ടായത് അന്നായിരുന്നു.
1987-ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സൂപ്പര്‍ഹിറ്റാകുന്നത്. അതിനു ശേഷമാണ് വീണ്ടും ഈ പ്രോജക്ടിൽ സജീവമാവുന്നത്.
അങ്ങനെ ഭരതന്റെ “ഋശ്യശ്രുഗന്” എം.ടി.യുടെ തൂലികയിൽ “വൈശാലി”യായി .
മഹാഭാരതത്തിലെ ഒരു കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷിച്ചായിരിക്കണം എന്ന ബോദ്ധ്യമുള്ള ഭരതന് ചെറിയൊരു ഭയമുണ്ടായിരുന്നു .ഓരോ ഫ്രെയിമിന്റെയും സ്കെച്ച് വരച്ചു വെച്ചു, അതിനു ശേഷം അതുമായി എം.ടിയെ കണ്ടു. തിരക്കഥയും സംഭാഷണവും എഴുതിക്കൊടുക്കാമെന്ന് എം.ടി സമ്മതിച്ചു. താന്‍ വരച്ച സ്കെച്ചുകളും ഭരതന് എം.ടിയെ ഏല്പിച്ചു.
മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് വൈശാലി.
തന്റെ തനതു ശൈലിയിൽ ഈ കഥയെ വികസിപ്പിച്ച് എം.ടി. കഥാപാത്രങ്ങൾക്കു ജീവൻ നൽകി.
ഒരു ദാസിയുടെ മകളായ വൈശാലി വ്യാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാദങ്കൻ എന്ന മഹർഷിയുടെ മകനായ ഋഷിശൃംഗനെ ആകർഷിച്ച് ലോമപാദരാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലിയെ വിടുന്നു.
എം.ടി. വൈശാലിക്ക് കഥയിൽ പ്രാധാന്യം നൽകിയപ്പോൾ കഥ ഒരു പുതിയ മാനം കണ്ടെത്തുന്നു.
ഭരതന് വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേർക്കണം എന്ന് അറിയാമായിരുന്നു.
മൈസൂര്‍ വനമായിരുന്നു ഭരതന്റെ മനസ്സില്‍ ആദ്യമെത്തിയ ലൊക്കേഷന്‍. എന്നാല്‍, ഇടുക്കി കൂടുതല്‍ സൗകര്യപ്രദമാണെന്നു കണ്ടപ്പോള്‍ ലൊക്കേഷന്‍ മാറ്റി.
ഭരതനും എം ടിയും ആദ്യമായി ഒന്നിച്ച ചിത്രം.ഓരോ ഫ്രയിമും മനസ്സിൻ കൊത്തി വച്ച ഭരതൻ സിനിമയുടെ എഡിറ്റിംഗ് സ്വയം നിർവ്വഹിച്ച ചിത്രമായിരുന്നു വൈശാലി.ഇതിന്റെ ഫലം ഒരു മറക്കാനാവാത്ത ക്ലാസിക്ക് ചലച്ചിത്രമാണ് മലയാളത്തിനു ലഭിച്ചത്.
വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ ഋശ്യശൃംഗനു് വൈശാലി ഒരു പെണ്ണാണെന്നു് പോലും അറിയില്ലായിരുന്നു. വൈശാലിയാൽ ആകൃഷ്ടനായി ഋശ്യശൃംഗൻ അംഗ രാജ്യത്തെത്തുന്നു. ഇതിനകം ഋശ്യശൃംഗന്റെ നിഷ്കളങ്കതയിലും സ്നേഹത്തിലും അനുരക്തയായ വൈശാലിക്കു് തന്റെ ആഗ്രഹങ്ങൾ മൂല്യമില്ലാത്തതാണെന്ന തിരിച്ചറിവിൽ പിന്മാറേണ്ടിവരുന്നു. എന്നാൽ ചലച്ചിത്രത്തിൽ വൈശാലിയും ഋഷ്യശൃംഗനും അനുരക്തരായിരുന്നുവെങ്കിലും രാജഗുരുവിന്റെ ഉപദേശപ്രകാരം രാജാവായ ലോമപാദൻ തന്റെ സ്വന്തം മകളെ ഋഷ്യശൃംഗന് വിവാഹം ചെയ്ത് നൽകുന്നതായാണ് കാണിച്ചിരിക്കുന്നത്.
ഋഷ്യശൃംഗൻ ഈ ചതി തിരിച്ചറിയുന്നില്ല. ഋഷ്യശൃംഗന്റെ യാഗത്തിനൊടുവിൽ മഴ പെയ്യുന്നതിനിടയിൽ ജനങ്ങൾ ആനന്ദനടനമാടുന്നു ഇതിനിടെ രാജകിങ്കരന്മാരാൽ ദൂരേക്ക് അകറ്റിമാറ്റപ്പെടുന്ന വൈശാലിയും, മാതാവും ജനത്തിരക്കിനിടയിൽപ്പെട്ട് മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
വൈശാലിയെയും, ഋശ്യശൃഗനെയും അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് ഭരതന് തീരുമാനിച്ചു. കണ്ടു പഴകിയ മുഖം മുന്‍വിധികള്‍ സൃഷ്ടിക്കും, കാണാത്തതിന് കുഴപ്പമില്ല. ആകര്‍ഷകത്വം കൂടും. ഈ അന്വേഷണം ഭരതനെ ബോംബെ വരെ കൊണ്ടുപോയി. ഒരു പാടു പേരെ നോക്കിയതില്‍ സുപര്‍ണയും സഞ്ജയ് മിത്രയുമാണ് ഭരതന് ഇഷ്ടപ്പെട്ടത്.
ബാബു ആന്റണിയെ ആയിരുന്നില്ല ആദ്യം ലോമപാദനായി നിശ്ചയചിരുന്നത്. രാജാവായി ദേവനെയായിരുന്നു ആദ്യം ഭരതൻ കണ്ടെത്തിയത്. ഒടുവില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നു. മറ്റൊരു ലൊക്കേഷനിൽ ഷൂട്ട്ങ് തുടങ്ങിയപ്പോഴാണ് ദേവൻ ഈ വിവരം അറിയിക്കുന്നത്. അവിടെ ഒരു സ്റ്റണ്ട് സീനിൽ അഭിനയിച്ച് ദേഹം പലയിടത്തും മുറിഞ്ഞിരിക്കുന്നു. മുറിവ് ഉണങ്ങാൻ താമസമെടുക്കും.
ഉണങ്ങിയാലും പാട് അവശേഷിക്കും. രാജാവിന്റെ വേഷമാകട്ടെ വയറിനു മുകളിൽ ഒരു ഉത്തരീയം മാത്രമേ ഉള്ളു എന്ന വിധത്തിലാണ്. അങ്ങിനെ അദ്ദേഹം മാറിയ റോളിലേയ്ക്ക് ബാബു എത്തപ്പെട്ടു.
ബാബു ആന്റണിയുടെ ആകാരവും നരേന്ദ്രപ്രസാദിന്റെ ശബ്ദവും ചേര്‍ന്നപ്പോള്‍ ലോമപാദന് ഗംഭീരമായി…..: “തപസ്സെവിടെ നിന്റെയീ തളിര്മേനിയെവിടെ?. മോളുടെ മനസിലും പ്രാര്‍ത്ഥനയുണ്ടല്ലോ, അച്ഛന്…അച്ഛനതുമതി”= ഘന ഗംഭീരമായ ഈ സംഭാഷണം ഇപ്പോഴും കാതില്‍ മുഴങ്ങുന്നില്ലേ
ഭരതൻ വരച്ച വൈശാലിയുടെ ചിത്രത്ത്നും ബാബു ആന്റണിയുടെ ഛായ ആയിരുന്നു. ഭരതൻ വരച്ച ചിത്രങ്ങൾ സെറ്റിൽ വച്ച് കണ്ട ബാബു ആന്റണി അത്ഭുതപ്പെട്ടെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളിലൂടെ പല തവണ പറഞ്ഞിട്ടുണ്ട്
ഓ.എൻ.വി. ,ബോംബ രവി ടീമിന്റെ കഥാ സാഹചര്യത്തിനു ഉതകുന്ന ഭാവ ഗീതികകൾ ചിത്രത്തിനു മാറ്റു കൂട്ടി.മലയാളികൾ ഏറ്റു പാടിയ പാട്ടുകളായിരുന്നു ചിത്രത്തിൽ.ചിത്രയുടെ ഗാനങ്ങൾ അതീവ ഹൃദ്യമായിരുന്നു. രാജ പ്രൌഡിയുടെ ശീലുകളും, കാട്ടിലെ നനുത്ത തണുപ്പ് കണക്കെ ഉള്ള മനസ്സിൽ തങ്ങുന്ന പ്രേമ ഗാനങ്ങളും ഓ.എൻ.വി. ,ബോംബ രവി ടീം ഒരുക്കിയത് ശ്രോതാവിന്റെ മനസ്സിൽ നവ്യ അനുഭൂതി പകർന്നു.പാട്ടിന്റെ ദൃശ്യാവിഷ്കാരം കാലത്തിനെ അതി ജീവിക്കുന്ന രീതിയിലത് ശ്രദ്ധേയമായ വസ്തുതയാണ്.1988 ലെദേശീയ ചലച്ചിത്ര അവാർഡുകളിൽ ഗാന ശാഘക്കുള്ള രണ്ടു അവാർഡുകൾ ഈ ചിത്രത്തിനു ലഭിച്ചു.
മികച്ച ഗാനരചയിതാവായി ഒ.എൻ.വി. കുറുപ്പും, മികച്ച ഗായികയായി കെ.എസ്. ചിത്രയും.
ഭരതന് പ്രണയവും രതിയും ഒരു ദൃശ്യോത്സവമാണ്. ഇതിനു ഉതകുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒരുക്കുന്നതിൽ മധു അമ്പാട്ടിന്റെ കഴിവ് മറക്കാനാവില്ല.
അതീവ ഹൃദ്യമായ ഫ്രൈയിമുകൾ കൊണ്ടു സമ്പന്നമാണ് ഈ ചിത്രം. കാനനത്തിന്റെ വന്യത മുതൽ കന്യകയുടെ ദേഹ കാന്തി വരെ പകർത്തിയിരിക്കുന്നത് വിസ്മയമാണ്. ഓരോ കാഴ്ചയിലും ഭ്രമിപ്പിക്കുന്ന ഫെയിമുകൾ.
മാൻപേട യും, പുലിയും, കാട്ടാറും, അരുവിയും, കമിതാക്കളുടെ രാസ ക്രീഡകളും ഭരതൻ മധു അമ്പാട്ടിന്റെ ക്രാഫ്റ്റിലൂടെ ഒരുക്കിയിരിക്കുന്നത് ഓരോ ഫിലിം മേക്കറിനും പഠിക്കാനുള്ള തരത്തിലാണ്.
ക്യാമറയുടെ പൊസിഷനിംഗ് മുതൽ വെളിച്ചത്തിന്റെ ഉപയോഗവും രാത്രിയുടെ മനോഹാരിതയും അവസാന രംഗത്തെ മഴയും എല്ലാം കാഴ്ചയുടെ വ്യത്യസ്ഥ തലങ്ങൾ പ്രേക്ഷകനു സമ്മാനിക്കുന്നു. വൈശാലിയിലെ മധു അമ്പാട്ടിന്റെ ഫ്രൈയിമുകൾ ഇന്നും ഒരു അത്ഭുതമാണ്
ഒരു നുറുങ്ങ്:
വൈശാലി സിനിമയിൽ മാൻ വെള്ളം കുടിക്കുന്ന രംഗം ഷൂട്ടു ചെയ്യാൻ ഭരതൻ പഠിച്ച പണി പതിനെട്ടും നോക്കി… ക്യാമറയുമായി മാനിനു മുന്നിൽ ചെന്നാൽ അത് ഓടിക്കളയുന്ന അവസ്ഥ
മാനിനൊപ്പം ഋഷ്യശൃംഗൻ വെള്ളം കുടിക്കുന്ന സീൻ ഇല്ലാതെ മുന്നോട്ടു പോകില്ലെന്ന് ഭരതൻ….
അപ്പോഴാണ് പദ്മരാജൻ അവിടെ എത്തിയതും വിവരങ്ങൾ അറിഞ്ഞതും…
കുറച്ചു നേരം ആലോചിച്ച ശേഷം മാനിനെ പിടിച്ചു വായ്ക്കുള്ളിൽ ഉപ്പ് നിറയ്ക്കാൻ പറഞ്ഞു…
അസിസ്റ്റന്റ്സ് അതുപോലെ ചെയ്തു…
കുറച്ചു നേരം കഴിഞ്ഞു മാൻ ഓടി വന്നു വെള്ളം കുടിക്കാൻ തുടങ്ങി(ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും ) .തുടര്‍ന്നു ഇനി എങ്ങനെ വേണേലും ഷൂട്ടു ചെയ്യാനും പറഞ്ഞു… ആ സീൻ അങ്ങനെ ഷൂട്ട് ചെയ്തു.
എവിടെയോ കേട്ട ഒരു പിന്നാമ്പുറ ക്കഥ…
പ്രണയം ശരീരം പൂണ്ട് ഭൂമിയെ സ്പര്‍ശിക്കുമ്പോൾ ഉണ്ടാവുന്ന ദുരന്തം , അത് വശ്യതയോടെ പകർന്നു തരുന്ന ദിവ്യ ഫ്രൈയിമുകൾ അതാണ് വൈശാലി എന്ന ചലച്ചിത്ര കാവ്യം.
മധു അമ്പാട്ടിന്റെ വിസ്മയിപ്പിക്കുന്ന ക്യാമറാ ദൃശ്യങ്ങളും ഒ.എന്‍.വി.-ബോംബെ രവി ടീമിന്റെ മനോഹരമായ ഗാനങ്ങളും സുപര്‍ണയുടെ ശരീരസൗന്ദര്യവും ‘വൈശാലി’യെ പണംവാരി ചിത്രമാക്കി
ഭരതന് മാത്രം വരക്കാൻ കഴിയുന്ന വലിയ ഒരു ക്യാൻവാസിലെ വിസ്മയിപ്പിക്കുന്ന ചിത്രമാണ് വൈശാലി ….!!!!
വിവരങ്ങൾക്ക് / ചിത്രങ്ങൾക്ക് കടപ്പാട് :
ബീന രഞ്ജിനി
മാതൃഭൂമി ,മനോരമ, സമകാലീന മലയാളം
പ്രമോദ് പിള്ള
ഭരതൻ സ്മരണിക, ഇന്ത്യൻ എക്സ്പ്രസ്