fbpx
Connect with us

Entertainment

സെപ്റ്റംബർ 23, പട്ടുനൂൽ അറ്റ നാൾ

Published

on

സെപ്റ്റംബർ 23 –
പട്ടുനൂൽ അറ്റ നാൾ….

Nishadh Bala

ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തില്‍ നിന്ന്, തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നെത്തിയ വിജയലക്ഷ്മി എന്ന സെല്ലുലോയ്ഡിലെ സില്‍ക്ക് സ്മിത മൺമറഞ്ഞത് ഒരു സെപ്റ്റംബർ 23ന് ആയിരുന്നു.( 1996 സെപ്തംബർ 23-ന് ചെന്നൈയിലെ വസതിയിൽ വച്ച് അവർ സ്വന്തം ജീവനൊടുക്കി )

എണ്‍പതുകളിലൂടെയാണ് സ്മിതയുടെ സിനിമാകാലം സജീവമാകുന്നത്.1979 ല്‍ മലയാളിയായ ആന്റണി ഈസ്റ്മാന്‍ സംവിധാനം ചെയ്ത ‘ഇണയെത്തേടി’യിലൂടെ പത്തൊന്‍പതാം വയസ്സിലാണ് സ്മിത സിനിമയിലെത്തിയത്.ഇണയെത്തേടി’യുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ സ്മിതയെത്തേടി അടുത്ത ചിത്രമെത്തി.വിനു ചക്രവര്‍ത്തിയുടെ ‘വണ്ടി ചക്രം’. തമിഴ് നാടോടികളുടെ കഥപറഞ്ഞ ആ ചിത്രത്തില്‍ നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാറായിരുന്നു നായകന്‍. വണ്ടിചക്രത്തില്‍ ‘വാ മച്ചാ വാ വണ്ണാറപ്പേട്ടേ…’ എന്നുതുടങ്ങുന്ന ചാരായ ഷോപ്പിലെ ഒരു ഗാനരംഗം സ്മിതയെ ജനപ്രിയയാക്കി.ഈ ഗാനത്തിന് ഈണം പകര്‍ന്നത് ശങ്കർ – ഗണേഷ് ടീം ആയിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘സില്‍ക്ക്’ അവരുടെ പേരിനോട് നൂലിഴപോലെ ചേര്‍ന്നു. അങ്ങിനെ സ്മിത സില്‍ക്ക് സ്മിതയായി. ( ക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക് എന്ന പേര് ആരാധകർ എറ്റെടുത്തു ) 1980 മുതല്‍ 85 വരെ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടി എന്ന വിശേഷണം സില്‍ക്ക് സ്മിത സ്വന്തമാക്കി. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും കന്നടത്തിലുമായി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ഈ കാലയളവില്‍ സില്‍ക്ക് സ്മിത അഭിനയിച്ചു.

Advertisement

സിൽക്കില്ലാത്ത ഒരു പടമിറങ്ങിയാൽ അത്ഭുതപ്പെടുന്ന ഒരു കാലമായിരുന്നു അത്.ലയനം ( സംവിധായകന്‍ തുളസീദാസ് സാറിന്റെ ആദ്യത്തെ സംരഭം )എന്ന സിനിമ ഇന്ത്യയിലെ മിക്ക ഭാഷയിലേക്കും മൊഴിമാറ്റം നടത്തിയ ഈ സിനിമ വന്‍ ഹിറ്റായിരുന്നു. സിൽക്ക് ഇന്ത്യയറിയുന്ന താരമായി.രതിലയം എന്ന ചിത്രവും ഇത് പോലെ തന്നെ ഹിറ്റായി ഓടി പല ഭാഷകളിൽ. ഇതൊക്കെയാണെങ്കിലും രതിചിത്രങ്ങളിൽ തളച്ചിടപ്പെടേണ്ട നടി ആയിരുന്നില്ല സ്മിത,

വെറും മേനി പ്രദര്‍ശനം മാത്രമായിരുന്നില്ല, തനിക്ക് കിട്ടിയ നല്ല വേഷങ്ങൾ അവർ നന്നായി തന്ന തിരശ്ശീലയിൽ അവതരിപ്പിച്ചു എന്നത് മറക്കരുത്.സ്മിതയുടെ അഭിനയ ജീവിതം. എന്നും ഓര്‍മിക്കപ്പെടുന്ന ചില നല്ല വേഷങ്ങളും സില്‍ക്കിനെ തേടി വന്നിട്ടുണ്ട്. ബാലു മഹേന്ദ്രയുടെ ‘മൂന്റ്രാം പിറൈ’, ഭാരതി രാജയുടെ ‘അലൈകള്‍ ഒഴിവതില്ലേ’ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഉദാഹരണമാണ്.സ്ഥിടികം, അഥർവം എന്ന സിനിമകളിലും അവർ അഭിനയ പാടവം വ്യക്തമാക്കി.എത്രയോ സിനിമകളിലൂടെ അവര്‍ പ്രേക്ഷകരില്‍ ഹൃദയമിടിപ്പ് സൃഷ്ടിച്ചു.

മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് സ്മിതക്ക് സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. അവസരങ്ങള്‍ കുറഞ്ഞതും അവരെ അലട്ടി. ഒപ്പം ഏകാന്തതയും. ഗ്ലാമര്‍ നൃത്തരംഗത്തേയ്ക്ക് പുതിയ തലമുറ കടന്നു വന്നു.നായികമാര്‍ തന്നെ ‘സില്‍ക്ക് റൂട്ട്’ തെരഞ്ഞെടുത്തു. ഈ കാലത്തെക്കുറിച്ച് അവര്‍ ഒരിക്കല്‍ പറഞ്ഞ കമന്റ് രസകരമായിരുന്നു. ‘സ്മിതയെ ആര്‍ക്കും വേണ്ടാതായതല്ല . എല്ലാവരും സില്‍ക്കാവാന്‍ ശ്രമിക്കുകയാണ്.’സില്‍ക്ക് സ്മിത പുതിയ കാണിക്ക് കേവലം രതിക്കാഴ്ചയാകാം. പക്ഷെ പതിനെട്ടുവര്‍ഷത്തോളം സ്വന്തം നിശ്വാസങ്ങളെ അവളുടെ കാഴ്ചകള്‍ക്കൊപ്പം ചേര്‍ത്തുവച്ച പ്രേക്ഷകര്‍, നിങ്ങളുടെ മുന്‍ഗാമികളായിരുന്നു എന്നറിയുക.  മലയാളിക്ക് സ്്മിത ഒരേസമയം ഇഷ്ടക്കാരിയും സദാചാരത്തെ വെല്ലുവിളിച്ച ദുര്‍നടപ്പുകാരിയുമായിരുന്നു. സ്മിതയ്ക്ക് നമ്മോട് പറയാന്‍ ഒരു ജീവിതമുണ്ടായിരുന്നു. കണ്ണീരിന്റെ, കഷ്ട്ടപ്പാടുകളുടെ, വളര്‍ച്ചയുടെ, വന്‍വീഴ്ചയുടെ ജീവിതം. സിനിമയുടെ മാസ്മരികതയ്ക്കപ്പുറം വെളിച്ചം തേടിവന്ന് ഈയ്യാംപാറ്റകളെപ്പോലെ പിടഞ്ഞു മരിച്ച ജീവിത കഥ .

( വിവരങ്ങൾക്ക് കടപാട് പി.ബി.അനൂപിന്റെ ലേഖനം, മംഗളം. മനോരമ വാർത്തകൾ, വിവിധ ബ്ലോഗ്കൾ )

***********

Advertisement

തന്റെ മിഴിക്കോണുകളിലും മേനിയഴകിലും ഒരുകാലത്ത് തെന്നിന്ത്യൻ യുവതയെ കൊരുത്തിട്ട അഭൗമസൗന്ദര്യത്തിന് ഓർമ്മപ്പൂക്കൾ.

Bachoo Mahe

ആന്ധ്രയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന കുട്ടിക്ക്, കുടുംബത്തിന്റെ ദയനീയമായ സാമ്പത്തികസ്ഥിതി കാരണം പത്താം വയസ്സിൽ നാലാം തരം പിന്നിട്ടതോടെ സ്കൂൾ പഠനം നിർത്തേണ്ടി വന്നു, വരമോ ശാപമോ ആയി ലഭിച്ച മാദകഭംഗി നിമിത്തം ചെറുപ്പത്തിലേ തനിക്ക് ചുറ്റും കഴുകർ വട്ടമിട്ട് നടന്നു. അങ്ങനെ നന്നേ ചെറുപ്പത്തിലേ പതിനാലാം വയസ്സിൽ അവളുടെ കല്യാണവും നടന്നു. അവിടെ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങിയതിനാൽ ഓടിപ്പോകേണ്ടിയും വന്നു.

ഒരു നടിയുടെ ടച്ച് – അപ് സഹായിയായി സിനിമാലോകത്ത് എത്തിപ്പെട്ട അവൾ, എക്സ്ട്രാ നടിയായും ചെറു റോളുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. മലയാളി സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ കണ്ടെടുത്ത് ഇണയെത്തേടി എന്ന ചിത്രത്തിൽ നായികയാക്കി. സ്മിത എന്ന പേരും നല്കി. ആ ചിത്രം ഏറെ വൈകിയാണ് വെളിച്ചം കണ്ടത്. സ്മിതക്ക് ബ്രെയ്ക്ക് ആയത് 1980 – ൽ റിലീസായ വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിലെ സിലുക്ക് എന്ന കഥാപാത്രമായിരുന്നു.

Advertisement

അനിതരസാധാരണമായ സെക്സ് അപീൽ നിമിത്തം സ്മിത ഒരു തലമുറയുടെ ഹരമായി. ഒരു കാലത്ത് സിൽക്കിന്റെ അംഗവടിവ് അനാച്ഛേദനം ചെയ്യുന്ന ക്യാബറെ രംഗങ്ങൾ പല തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി മുഖ്യധാരാ സിനിമകളുടെയും അവിഭാജ്യ ഭാഗമായി. ഈ അഞ്ച് ഭാഷകളിലായി നാനൂറ്റി അമ്പതിലേറെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

തന്റെ സോഫ്റ്റ് പോൺ ഇമേജിൽ നിന്ന് മറി കടക്കാനായില്ല എന്നത് അവരിലെ അഭിനേത്രിയെ പരിമിതപ്പെടുത്തുകയും ടൈപ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അവരുടെ അഭിനയ സിദ്ധി പുറത്തെടുക്കുന്ന ചുരുങ്ങിയ വേഷങ്ങൾ മാത്രമേ ലഭിച്ചുള്ളു. മൂന്നാം പിറയിലെ വേഷവും അഥർവത്തിലെ നായികാ വേഷവുമൊക്കെപ്പോലെ ചുരുക്കം ചിലത്.

ഒരു പുലർച്ചെ പെട്ടെന്ന് എത്തണമെന്ന് പറഞ്ഞ് തന്റെ സുഹൃത്ത് കൂടിയായ അനുരാധയെ വിളിച്ചിരുന്നു. കുട്ടിയെ സ്കൂളിൽ കൊണ്ടാക്കി അവരുടെ താമസസ്ഥലത്ത് എത്തിയ അനുരാധ കാണുന്നത് കയറിൽ തൂങ്ങിയാടുന്ന സ്മിതയെ ആയിരുന്നു. ഇന്ത്യയുടെ മർലിൻ മൺറോ എന്നും മാദകറാണി എന്നും വിളിക്കപ്പെട്ട ആ സൗന്ദര്യധാമത്തിന് മുപ്പത്തിയഞ്ച് വയസ്സിൽ മൺമറയാറായിരുന്നു നിയോഗം.

സ്വതേ അന്തർമുഖിയും ലോലഹൃദയയുമായിരുന്നു സ്മിത എന്ന് അടുത്തറിഞ്ഞവർ സാക്ഷ്യം വഹിക്കുന്നു. സ്നേഹിക്കപ്പെടാനും നെഞ്ചേറ്റാനുമുണ്ടെന്ന് അവർ ധരിച്ചിരുന്നവരൊക്കെ അവരുടെ ശരീരത്തിനോ പണത്തിനോ വേണ്ടി പറ്റിക്കൂടിയവർ ആയിരുന്നെന്ന തിരിച്ചറിവ് അവരെ വിഷാദത്തിന്റെ ഗർത്തത്തിലേക്ക് നയിച്ചിരുന്നിരിക്കാം.

Advertisement

 544 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 hours ago

പൊക്കിള്‍ച്ചുഴിയില്‍ തേനൊഴിച്ച്‌ നാവുകൊണ്ട്‌ തുടച്ചെടുക്കുന്നത്‌ സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ വര്‍ദ്ധിപ്പിക്കും

Entertainment3 hours ago

30-35 കോടി പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനുവേണ്ടി ചിലവഴിച്ച സിനിമ

Entertainment3 hours ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment4 hours ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence4 hours ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment5 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment5 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment8 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment8 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Featured2 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment2 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment20 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment22 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Advertisement
Translate »