നടൻ സൂര്യയ്ക്ക് റോളെക്സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ. വിക്രം സിനിമയുടെ വിജയത്തിൽ കമലിന്റെ ആഹ്ലാദം തുടരുകയാണ്. ചിത്രത്തിലെ ക്ലൈമാക്സിൽ റോളെക്സ് എന്ന വില്ലൻ കഥാപാത്രമായി ആണ് സൂര്യ എത്തിയത്. സൂര്യയുടെ പ്രകടനം തിയറ്ററുകളിൽ വലിയ കയ്യടിയാണ് സൃഷ്ടിച്ചത്.. കമൽ സമ്മാനമായി കൊടുത്ത വാച്ചിന് ഏകദേശം രണ്ട് ലക്ഷം രൂപ വില വരും.. കമല്‍ഹാസൻ വാച്ച് സമ്മാനിക്കുന്ന ചിത്രങ്ങൾ നടൻ സൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒരു കുറിപ്പുണ്ട് Nishadh Bala എഴുതിയത് . വായിക്കാം
Nishadh Bala
റോളക്സിനു മുമ്പുള്ള റിസ്റ്റ് വാച്ച് കഥ
സൂര്യയ്ക്കു സമ്മാനമായി കമൽ ഹസ്സൻ Rolex വാച്ച് കൊടുക്കുന്ന ചിത്രങ്ങൾ നിറഞ്ഞ ഇന്ന് ഓർമ്മ വന്നത് 22 വർഷം മുമ്പുള്ള ഒരു കാര്യമാണ്.കുറെ വർഷങ്ങൾക്കു മുമ്പ് കളേഴ്‌സ് സിനിപ്ലക്‌സിന് നൽകിയ ഒരു അഭിമുഖത്തിനിടെ കമൽ ഹസ്സൻ മറ്റൊരാൾക്ക് റിസ്റ്റ് വാച്ച് സമ്മാനം നൽകിയ കാര്യം വെളിപ്പെടുത്തുകയുണ്ടായി.
കമൽഹാസൻ പറയുന്നു,
“ഇനി ഞാൻ പറയുന്ന കാര്യം ആരും വിശ്വസിക്കില്ല, ഇതൊരു കഥയാണെന്ന് നിങ്ങൾ കരുതും…. ഒരു റിസ്റ്റു വാച്ചു മാത്രം പ്രതിഫലം മേടിച്ച് ഒരു സിനിമ ചെയ്ത നടനെക്കുറിച്ച്..!”
“ഒരുപാട് തവണ അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞു, തനിക്ക് എൻ്റെ സിനിമയുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്. എൻ്റെ സിനിമയുടെ ബജറ്റ് പല കാരണങ്ങളാൽ കുടിയപ്പോൾ പോലും അദ്ദേഹം എന്നോട് പ്രതിഫലം പോലും ചോദിച്ചില്ല. ഞാൻ പ്രതിഫലം കാര്യം ചോദിച്ചപ്പോൾ ..
അദ്ദേഹം പറയുന്നു, “വോ രെഹനേ ദോ.”
അത് അങ്ങിനെ അവിടെ നിന്നു. പൈസ മേടിക്കാതെ സിനിമ അദ്ദേഹം ചെയ്തു.തുടർന്നു ഞാൻ അദ്ദേഹത്തിന് ഒരു റിസ്റ്റ് വാച്ച് സമ്മാനിച്ചിരുന്നു. ഒരു റിസ്റ്റ് വാച്ചിന് വേണ്ടിയാണ് അദ്ദേഹം സിനിമ ചെയ്തത്.ആ സിനിമയാണ് ഹേ റാം..ആ നടൻ ഷാരൂഖ് ഖാൻ…
***