തവനൂർ സ്ഥാനാർഥി നന്മമരം ഫിറോസ്സിന്റെ ഓഡിയോ വന്ന വഴി, എന്താണു് സത്യം ?

438

Nishanth KT Perumana എഴുതുന്നു

തവനൂർ സ്ഥാനാർഥി നൻമ്മ മരം ഫിറോസ്സിന്റെ ഓഡിയോ വന്ന വഴി

ഫിറോസ് കുന്നുംപറമ്പിലിന്റെ ഓഡിയോ ക്ലിപ്പ് വന്നത് എങ്ങനെയാണു്.? അത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയതാണോ ? മനുഷ്യസഹജമായ വികാരങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയമായി ഫിറോസിനെ തോൽപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ.? ഫിറോസ് മത്സരിക്കുന്നതിന് മുൻപ് ഏതാണ്ട് രണ്ടു വർഷമായി ഫിറോസിന്റെ ആധുനിക ഭിക്ഷാടന മാഫിയ പ്രവർത്തനത്തെ എതിർക്കുന്ന കുറച്ച് പേർ ചേർന്നു് ഉണ്ടാക്കിയ ഒന്നാണോ.? എന്താണു് സത്യം.?
ഉത്തരം അതൊന്നുമല്ലന്നാണു്.? പിന്നെയോ.?

May be a meme of 4 people and text that says "കക് ക്തി നന്മമരങ്ങളെ ജനങ്ങൾ ങങൾ കാണുന്നത് നന്മമരങ്ങൾ പരസ്‌പരം കാണുമ്പോൾ"ഫിറോസിന്റെ ഇടവും വലവും നിന്നു പ്രവർത്തിച്ചിട്ടുള്ള, ഇന്നും പ്രവർത്തിക്കുന്ന മറ്റു ചാരിറ്റി നൻമ്മ മരങ്ങളാണ് ഓഡിയോ റിലീസ്സിന് പിന്നിൽ. തിരഞ്ഞെടുപ്പല്ല, കുടിപ്പകയാണ് കാരണം. ഒന്നര വർഷം മുൻപ് നടന്ന സംഭവമാണു്. നൻമ്മ മരങ്ങൾ വഴി വീടും സ്ഥലവും നേടാൻ ശ്രമിക്കുന്ന ഒരു സ്ത്രീ.. അവർ നൻമ്മ മരത്തെ സമീപിക്കുന്നു. അന്നു മുതൽ ഫിറോസുമായി അടുപ്പമുണ്ടാക്കുന്ന ഇവരെ ഉപയോഗിച്ച്, ആലത്തൂരിൽ തന്നെ ഫിറോസിന്റെ വീടിന് ഒരു കിലോമീറ്റർ മാത്രം ദൂരം താമസിക്കുന്ന ഫിറോസിന്റെ സുഹൃത്തായ മറ്റൊരു നൻമ്മ മരം രഹസ്യങ്ങൾ ചോർത്താൻ ഹണി ട്രാപ്പ് ഒരുക്കുന്നു. ചാരിറ്റി ഫ്രാഡ്കളെ കുറിച്ചുള്ള വിവരങ്ങൾ ഫിറോസിൽ നിന്നു ചോർത്താൻ ക്യാമറയും, റിക്കോഡിംഗ് സംവിധാനവും നൽകി ഫിറോസിന്റെ സുഹൃത്തുക്കൾ ആ സ്ത്രീയെ നിരന്തരം ഫിറോസിന്റെ അടുക്കലേക്ക് അയക്കുന്നു. എല്ലാ രഹസ്യങ്ങളും ശേഖരിച്ച് വയ്ക്കുന്നു.

ചാരിറ്റി കമ്മീഷന്റെ കാര്യത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടായപ്പോഴാണ് കൂട്ടുകാർ തന്നെ ചതിച്ച കാര്യം ഫിറോസ് മനസിലാക്കുന്നത്. അപകടം മണത്ത ഫിറോസ് ഇരുപത് ലക്ഷത്തോളം രൂപ കൊടുത്താണ് അന്ന് ആ വീഡിയോയും പ്രശ്നങ്ങളും ഒതുക്കിയത്.ഇതിലെ സ്ത്രീയ്ക്ക് വയനാട്ടിൽ വസ്തുവും വീടും പണവും അടക്കം നൽകി പുനരധിവസിച്ചു. അവർക്ക് പുറത്ത് പറയാൻ പറ്റാത്ത വിധം അവർ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് കുടുക്കി എന്നാണു് അറിവ്.കേരളത്തിൽ പരസ്പരം കുടിപ്പക വച്ചു് പുലർത്തുന്നവരിൽ ആരാണു്. മുന്നിൽ ? അവർ, രാഷ്ട്രീയക്കാരോ മതക്കാരോ ഒന്നുമല്ല, അത് നൻമ്മ മരങ്ങൾ തമ്മിലാണു്. നൻമ്മ മര പോരിൽ പല കാര്യങ്ങളും ഇനിയും വെളിച്ചത്തു വരേണ്ടതുണ്ടു്. അതിന്റെ ഒരറ്റം മാത്രമാണു് ഈ ഓഡിയോ റിലീസ്.

കേരളത്തിലെ നൻമ്മ മരങ്ങളിൽ രണ്ടു് ധ്രുവങ്ങളിൽ പോരിനു് നേതൃത്വം കൊടുക്കുന്നത് മലബാറിലെ രണ്ടു് നൻമ്മ മരങ്ങളാണു്.. ഇവർ പരസ്പരം അവർ നടത്തുന്ന നിയമവിരുദ്ധ കാരുണ്യ തട്ടിപ്പിന്റെ തെളിവുകൾ സൂക്ഷിക്കുന്നുണ്ടു്.ഈ മരങ്ങൾ തമ്മിൽ ആക്രമിക്കാറില്ല. എന്നാൽ തമ്മിൽ അതിവൈകാരികമായ വൈര്യം മനസ്സിൽ സൂക്ഷിക്കുന്നുണ്ടു്. ഇവരുടെ കീഴിൽ മുളച്ചു പൊന്തിയിട്ടുള്ള ചെറിയ നൻമ്മ മരങ്ങൾ വേറെയുണ്ടു്.. ഇവരാണു് ഈ പോരിന് നേരിട്ട് നേതൃത്വം കൊടുക്കുന്നതു്.. എന്നാൽ ഇടയ്ക്ക് പേരു പരാമർശിക്കാതെ തന്നെ നൻമ്മ മരങ്ങൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടു്.. പകരത്തിന് പകരം ആരോപണങ്ങൾ ഉന്നയിച്ച് ഭീഷിണി മുഴക്കിയ ശേഷം, സ്വന്തം തടി രക്ഷിക്കാൻ മൗനം പാലിക്കുകയാണു് പതിവ്.

ചെറുകിട നൻമ്മ മരങ്ങൾ വലിയ നൻമ്മ മരങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതു്.. ഇവർ വൻകിട നൻമ്മ മരങ്ങളിൽ നിന്നു് ആളുകളുടെ ചികിൽസയ്ക്ക് എന്ന പേരിൽ പണം ആവശ്യപ്പെടാറുണ്ടു്.. അവരെ വൻമരങ്ങൾ സഹായിക്കും.. ഓരോ ചെറുകിട നൻമ്മ മരങ്ങൾക്കും വൻകിട നൻമ്മ മരങ്ങൾ ജില്ലകൾ വീതിച്ച് നൽകിയിട്ടുണ്ടു്.. ആ അതിര് ലംഘിച്ച് “കേസുകൾ ചെയ്താൽ ” ഇവർ പരസ്പ്പരം തെളിവുകൾ ശേഖരിച്ച് പോര് തുടങ്ങും.. നല്ല, ദൈന്യത തോന്നുന്ന രോഗികൾക്ക് വേണ്ടി പിടിവലിയാണു് നടക്കുന്നത്.. പിടിവലി മൂർഛിച്ചാൽ, വൻ മരങ്ങൾ കേസ് ഏറ്റെടുക്കും.. ചെറു മരങ്ങൾക്ക് കമ്മീഷൻ കൊടുത്ത് ഒഴിവാക്കും.

നൻമ്മ മരങ്ങൾക്ക് പിആർ ടീം പോലെ തന്നെ ക്വൊട്ടേഷൻ ടീമും ഉണ്ടു്.. പരസ്പരം ക്വൊട്ടേഷൻ നൽകിയതും, പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിച്ചതും കൈകാലുകൾ തല്ലി ഒടിച്ചതും, ഒക്കെ അടുത്ത കാല സംഭവങ്ങളാണു്.. മദ്യ മയക്കുമരുന്ന്, കള്ളപ്പണ, കള്ളക്കടത്ത് മാഫിയ എന്നിവ പോലെ തന്നെയാണു് ഇന്ന് നൻമ്മ മരമാഫിയയായും, മതത്തിന്റേയും, രാഷ്ട്രീയത്തിന്റെയും വളക്കൂറിൽ വളർന്നു് പന്തലിക്കുന്നതു്.. സാധാരണക്കാർക്ക് ചെറിയ സഹായങ്ങൾ ലഭ്യമാക്കുന്നു എന്ന ഒറ്റ കാര്യത്തിൽ മാത്രമേ, ചെറിയ വ്യത്യാസം ഉള്ളു.ഓഡിയോ റിലീസ് വിഷയത്തിൽ ഫിറോസിന്റെ ചാരിറ്റി കച്ചവട പങ്കാളി ആയിരുന്ന ജാഫർ ആലത്തൂരിന്റെ പഴയ വീഡിയോ കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും.

തമ്മിൽ അടിയുടെ ചില ലിങ്കുകൾ താഴെ തരാം.. അതിന് പുറമെയുള്ള വിവരങ്ങൾ പുറകെയും.

https://m.facebook.com/story.php?story_fbid=2416373711964588&id=100007759476550

**