പരിസ്ഥിതി മതക്കുരു പൊട്ടി നിൽക്കുന്നവരും, സ്ഫോടനത്തിലും, തകർച്ചയിലും മസ്തിഷ്ക്കാനന്ദം കണ്ടെത്തുന്നവർ അറിയേണ്ടതാണ്. തകർന്നു വീണ,കെട്ടിട നിർമ്മാണത്തിനായി ക്വിന്റൽ കണക്കിന് കെട്ടിട നിർമ്മാണ സാമഗ്രികൾ, പരിസ്ഥിതിവാദികൾ പറയുന്നതു പോലെ മലയും, ഭൂമിയും തുരന്ന് എടുത്തവ തന്നെയാണ്. വഴിയാധാരമായ കുടുംബങ്ങൾക്ക് ഇനിയും പാർപ്പിടം വേണം, അതിനും തുരക്കേണ്ടതു് കേരളത്തിലെ മലകളും ഭൂമിയും തന്നെയാണ്.ജനവാസ കേന്ദ്രത്തിൽ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിട അവശിഷ്ടങ്ങളും, നിരവധി ശ്വാസകോശ ബുദ്ദിമുട്ട് ഉണ്ടാക്കാവുന്ന പൊടിപടലങ്ങളും.. അതും പരിസ്ഥിതിയെ തന്നെയാണു് ബാധിക്കുന്നത് കേട്ടോ.. പത്തു് വർഷം യാതൊരു പാരിസ്ഥിതിക പ്രശ്നവും ഉണ്ടാക്കിയതായി അറിയാത്ത കെട്ടിടങ്ങളാണു് മാലിന്യ കൂമ്പാരമായി മാറി പരിസ്ഥിതി ഭീഷണി ഉണ്ടാക്കാൻ പോകുന്നത്. അഴിമതിക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ ആത്മവിശ്വാസമില്ലാത്ത കോടതികളാണു് ഇമ്മാതിരി ശിക്ഷ പൊതു സമൂഹത്തിന് മുന്നിൽ അടിച്ചേൽപ്പിക്കുന്നത്.. അടച്ചുറപ്പുള്ള പാർപ്പിടം ഇല്ലാത്ത ആയിരങ്ങൾ ഉള്ളപ്പോഴാണു് വലിയ പാർപ്പിട സമുച്ഛയം തകർക്കുന്ന ഭ്രാന്ത് അരങ്ങേറുന്നത്. പച്ച പരിസ്ഥിതിവാദം മനോരോഗമാണ്. ഓരോരോ ഉച്ചക്കഴപ്പേ.