ചിലവഴിക്കാതെ കിടക്കുന്ന കോടിക്കണക്കിന് രൂപയെ ലാഭമായി എഴുതി മാരക തള്ള്

350

Nishanth KT Perumana എഴുതുന്നു

1.പതിമൂന്നു് കോടിയുടെ ലാഭത്തിന്റെ വസ്തുതയെന്ത്.?

ഇന്നലെ ഏഷ്യാനെറ്റ് ചർച്ചയിൽ ട്വൊന്റി 20 മുതലാളി സാബു എം ജേക്കബ്ബ്, കിഴക്കമ്പലത്ത് തങ്ങളുടെ ഭരണ നേട്ടമായി ഉയർത്തിക്കാണിച്ചത് പഞ്ചായത്ത് പതിമൂന്ന് കോടി രൂപ ലാഭം ഉണ്ടാക്കി എന്നാണു്.! ഒരു സംസ്ഥാന മന്ത്രിയും രാഷ്ട്രമീമാംസ അദ്ധ്യാപകനും പങ്കെടുത്ത ചർച്ചയിലാണ് മുതലാളി ഈ അവകാശവാദം ഉന്നയിച്ചത്. ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുകയും, അടിസ്ഥാന വികസനം നടപ്പിലാക്കുകയും ചെയ്യുകയാണ് ഒരു പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. സർക്കാരിന്റെ പ്ലാൻ ഫണ്ടു്, പഞ്ചായത്തിന്റെ നികുതി വരുമാനം (തനത് ഫണ്ട് ) എന്നിവ പ്രാദേശിക വികസനത്തിന് അതാതു വർഷം ചിലവഴിച്ചു തീർക്കുക എന്നതാണു് പഞ്ചായത്തുകളുടെ കർത്തവ്യം. പണം ചിലവഴിക്കുന്നതിന് പദ്ധതികൾ ഉണ്ടാക്കുക. ഓഡിറ്റിങ്ങിന് വിധേയമായി അത് ചിലവഴിക്കുക എന്നതൊക്കെയാണ് സാധാരണ പഞ്ചായത്തുകൾ ചെയ്യുന്നത്.ഭരണം, പദ്ധതി രൂപീകണം, വിനിയോഗം എന്നിവ പരിശോധിച്ചാണ് സർക്കാർ പഞ്ചായത്തുകൾക്ക് ഗ്രേഡിംഗ് നൽകുന്നത്. അപ്പോഴാണ് ചില വഴിക്കാതെ കിടക്കുന്ന കോടിക്കണക്കിന് രൂപ ലാഭമായി, (മേൻമ്മയായി) സാബു എം ജേക്കബ്ബ് അവതരിപ്പിക്കുന്നത്, Case against Kizhakkambalam panchayat president for attacking journalists| Kerala News | English Manoramaഎന്തൊരു വിരോധാഭാസമാണ്.ജനങ്ങളെ അരാഷ്ട്രീയതയുടെ ജൽപ്പനങ്ങൾ കേൾപ്പിച്ച് വിഡ്ഡികളാക്കി ഭരിക്കാം എന്ന സാബുവിന്റെ ആത്മവിശ്വാസത്തിന് ഇതിൽക്കൂടുതൽ തെളിവു വേണ്ട.
പഞ്ചായത്ത് ഭരണം എന്നാൽ മൂലധനം മുടക്കലും മിച്ചം പിടിക്കലുമുള്ള ബിസിനസ് അല്ല. തദ്ധേശ ഭരണം എന്നാൽ പ്രാദേശിക വികസനമാണു്. പതിമൂന്ന് കോടി രൂപ മിച്ചം എന്നാൽ അത്രയും തുക പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ചിലവഴിക്കാൻ കഴിഞ്ഞില്ല എന്നതാണു്.

പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രതിവർഷം വിവിധ സർക്കാർ വിഹിതമായി കിട്ടുന്നത് ഏകദേശം ഏഴ് കോടി രൂപ വീതമാണു്. പഞ്ചായത്തിന്റെ പ്രതിവർഷ വരുമാനവും, സമാഹരിക്കാവുന്ന തുകയും ചേർത്താണ് ഒരു വർഷത്തെ പഞ്ചായത്തിന്റെ ബഡ്ജറ്റ്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ കുറച്ച് ശതമാനം തുക, കൃഷി, സാമൂഹികക്ഷേമം, പട്ടികജാതി പട്ടിക വികസനം എന്നിവയിലൂടെ ചിലവഴിക്കണം.നബാഡ് പോലുള്ള വായ്പകളും പഞ്ചായത്തിന് ലഭിക്കും. നികുതി വരുമാനമാണു് പഞ്ചായത്തിന്റെ തനത് ഫണ്ട്. അത് ശബളം, പ്രാദേശിക വികാസനം, ആരോഗ്യ, വിദ്യാഭ്യാസ സാമൂഹികക്ഷേമങ്ങൾക്കായി ചിലവഴിക്കാം. ജില്ലാ പഞ്ചായത്തിന്റേയും, ബ്ലോക്ക് പഞ്ചായത്തിന്റേയും ഫണ്ടും പഞ്ചായത്തിൽ ചിലവഴിക്കപ്പെടും. ഇതൊക്കെ നന്നായി പ്രവർത്തിക്കുന്ന പഞ്ചായത്തിൽ ഗ്രാമസഭകൾ കൂടി നടപ്പാക്കപ്പെടും. വാർഷ്യാന്ത്യത്തിൽ ഓഡിറ്റിഗും ഉണ്ടാവും.

കിഴക്കമ്പലത്തും ഐക്കരനാടും കരുത്തറിയിച്ച് ട്വന്റി-20റോഡുകൾ, പാലങ്ങൾ, അംഗനവാടികൾ, ആശുപത്രി നവീകരണങ്ങൾ, ഭവന പദ്ധതികൾ എന്നു വേണ്ട, എല്ലാ കാര്യങ്ങളും സർക്കാർ ഫണ്ടിൽ നിന്നാണ് ചിലവഴിക്കുന്നത്. കൃഷിക്കായി ജലശ്രോതസുകൾ നവീകരിക്കുക, നീർത്തടാധിഷ്ടിത, തണ്ണീർതട പദ്ധതികൾ, ഉറവിട മാലിന്യ സംസ്ക്കരണം, സ്ട്രീറ്റ് ലൈറ്റ്, കന്നുകാലി വളർത്തൽ, കുടുംബശ്രീ സംവിധാനങ്ങൾ, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവയൊക്കെ എല്ലാ പഞ്ചായത്തിലും നടക്കുന്നുണ്ടു്. അതൊക്കെ സർക്കാർ ഫണ്ടാണു്. ആ പഞ്ചായത്തുകളിൽ ഒന്നും തന്നെ അതൊക്കെ തങ്ങളുടേതാണന്ന അവകാശവാദവുമായി ഭരണ സമിതി പാർട്ടിക്കാർ ഇറങ്ങാറില്ല.. കോടികളുടെ കമ്പനി പരസ്യത്തിന് വേണ്ടി മുഖസ്തുതി പറയാൻ നിൽക്കുന്ന മാധ്യമങ്ങളെ കൊണ്ടു് തള്ളിക്കാറില്ല.. പെയ്ഡ് പ്രാമാഷൻ നടത്താറുമില്ല.

കിഴക്കമ്പലത്തെ സിങ്കപ്പൂർ മാതൃകയിൽ വികസിപ്പിക്കും എന്നാണ് ട്വൊന്റി 20 പറഞ്ഞതു്. എന്നാൽ ഈ വർഷത്തെ ഗ്രേഡിങ്ങ് പ്രകാരം പദ്ധതി നിർവ്വഹണത്തിന്റെ കാര്യത്തിൽ ഈ പഞ്ചായത്ത് എറണാകുളം ജില്ലയിൽ അൻപത്തി മൂന്നാം സ്ഥാനത്താണ്. നാട്ടിൽ ചിലവഴിക്കേണ്ട പദ്ധതി വിഹിതവും, തനത് ഫണ്ടും വിനിയോഗിക്കാൻ ഭരണ സമിതിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ട്വൊന്റി 20 തള്ളുകൾക്ക് ഇടയിലൂടെയുള്ള യഥാഥ വസ്തുത ചിലവഴിക്കപ്പെടാത്ത തനത് ഫണ്ടിന്റെ കണക്കാണു് ഈ പതിമൂന്ന് കോടി രൂപ, അല്ലാതെ പഞ്ചായത്തു ഭരണം ലാഭം ഉണ്ടാക്കിയ കണക്കല്ല.

പ്ലാൻ ഫണ്ടും തനത് ഫണ്ടും, നബാഡ്, കുടുംബശ്രീ വായ്പകളും, ചിലവഴിക്കാതെയിരിക്കുക. ചിലവഴിക്കുന്ന തുക ട്വൊന്റി 20 മുതലാളിയുടെ തോന്നിയപോലെ ചിലവഴിക്കുക. കമ്പനിയുടെ വസ്തുവകൾക്ക് മുന്നിലൂടെ മാത്രം റോഡുകൾ നിർമ്മിക്കുക. സർക്കാർ ഫണ്ടിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ട്വൊന്റി 20 എന്ന കമ്പനി സംഘടനയുടേയും, കിറ്റെക്സ് മുതലാളിയുടെ ദയാവായ്പുമായി പ്രചരിപ്പിക്കുക. കമ്പനികൾ നിർബന്ധമായും,നൽകേണ്ട, നടപ്പിലാക്കേണ്ട CSR ഫണ്ട് ഉപയോഗിച്ച് കമ്പനി സാധനങ്ങൾ കമ്പനി വിലയ്ക്ക് നൽകാൻ അടിമക്കാർഡ് അടിച്ച്, ന്യായവില ഷോപ്പുകൾ എന്ന പേരിൽ അടിമ വില ഷോപ്പുകൾ തുടങ്ങുക.. സാധാരണ ജനങ്ങളെ രാഷ്ട്രീയ അടിമകളാക്കുക. അങ്ങനെ ആധുനിക കാലത്തെ ജൻമ്മിത്വ മുതലാളിത്തമാണ് ജനാധിപത്യ കാലത്ത് കിഴക്കമ്പലത്ത് നടക്കുന്നത്.

2***

Karthik Hariharan എഴുതുന്നു

സുഹൃത്തുക്കളെ ഒരു നീണ്ട പോസ്റ്റാണ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്നു, അതിനായി ക്യാപിറ്റൽ റൈസ് ചെയ്യുന്ന ഘട്ടത്തിൽ ആണ്. ഡീറ്റെയിൽസ് താഴെ പറയാം. താല്പര്യമുള്ളവർ എത്രയും വേഗം അറിയിക്കുക. ആറു വർഷം കൊണ്ട് മുതൽ മുടക്ക് തിരിച്ചു പിടിക്കുന്ന രീതിയിലാണ് ബിസിനസ് മോഡൽ വിഭാവനം ചെയ്തിരിക്കുന്നത്.

സുഹൃത്തുക്കളെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്നു, അതിനായി ക്യാപിറ്റൽ റൈസ് ചെയ്യുന്ന ഘട്ടത്തിൽ ആണ്. ഡീറ്റെയിൽസ് താഴെ പറയാം. താല്പര്യമുള്ളവർ എത്രയും വേഗം അറിയിക്കുക. ആറു വർഷം കൊണ്ട് മുതൽ മുടക്ക് തിരിച്ചു പിടിക്കുന്ന രീതിയിലാണ് ബിസിനസ് മോഡൽ വിഭാവനം ചെയ്തിരിക്കുന്നത്.

ഒരു പുതിയ പ്രൈവറ്റ് ലിമിറ്റെഡ് കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്നു. കമ്പനിയുടെ ബിസിനസ് മോഡൽ പല തലങ്ങളിൽ ഉള്ളതിനാൽ മുഴുവൻ ഇവിടെ പറയാൻ പാടാണ്. താല്പര്യമുള്ളവർക്ക് നേരിട്ട് ബന്ധപെടാവുന്നതാണ്. എന്നാലും ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഒരു നൂറു കോടി ആണ് പ്രതീക്ഷിക്കുന്ന മുടക്ക്മുതൽ. ആയതിലേക്ക് താല്പര്യമുള്ളവർ വരുകയാണെങ്കിൽ ഒരുമിച്ചു നീങ്ങാം. പത്തോ അമ്പതോ നൂറോ ഷെയർ ഹോൾഡർമാർ ഉണ്ടായാലും വിഷയമല്ല. ബിസിനസ് മോഡൽ താഴെ ചുരുക്കി പറയുന്നു.

Kizhakkambalam set to become a model panchayatകമ്പനി നമ്മൾ തുടങ്ങുന്നു. കമ്പനിയുടെ csr ഫണ്ട്(കോര്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) എന്റെ നാട്ടിലെ ഒരു പഞ്ചായത്തിൽ ചിലവഴിക്കാനാണ് പ്ലാൻ. അതുവച്ചു പഞ്ചായത്ത് വികസിപ്പിക്കാനും ഇവിടുത്തെ ജനങ്ങൾക്ക് സൗജന്യങ്ങൾ വാരി കോരി കൊടുക്കാനും ഉദ്ദേശിക്കുന്നു. അതുവഴി 2025ലെ തദേശഭരണ തിരഞ്ഞെടുപ്പിൽ thirty-30 എന്ന ബദൽ മുന്നണിയുണ്ടാക്കാനും അതുവഴി പഞ്ചായത്ത് ഭരണം പിടിക്കാനും ലക്ഷ്യമിടുന്നു. 2030 തദേശഭരണ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അടുത്തുള്ള മറ്റൊരു 3 പഞ്ചായത്തുകൾ കൂടി ലക്ഷ്യമിടുന്നു.

Sabu And Bobby Jacob: Cut From A Different Cloth | Forbes Indiaഇത്രയും വായിച്ച സുഹൃത്തുക്കൾക്ക് കമ്പനി എങ്ങനെ ലാഭം ഉണ്ടാക്കും എന്ന് സ്വഭാവികമായും സംശയം തോന്നും. കമ്പനിയുടെ ലാഭം ഞങ്ങൾ പഞ്ചായത്ത് ഭരണത്തിലൂടെ മിച്ചം പിടിച്ച തുക കൊണ്ടായിരിക്കും. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ ഞങ്ങളുടെ ബിസിനസ് മോഡൽ പോലത്തെ ഇപ്പോൾ തന്നെ ഹിറ്റ് ആയ മറ്റൊരു മുന്നണിയുടെ നേതാവ് ഇതിനെ പറ്റി ഇങ്ങനെ പറഞ്ഞിരുന്നു “പഞ്ചായത്തിൽ നിന്നും മിച്ചം പിടിച്ച തുക പതിമൂന്ന് കോടി രൂപയാണ്”. അവർ പറഞ്ഞത് വളരെ ചെറിയ തുകയാണെങ്കിലും ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് ഒരു വർഷം മിനിമം നൂറു കോടി മിച്ചം പിടിക്കാനാണ്. അങ്ങനെ ആദ്യത്തെ മുതൽമുടക്കായ നൂറു കോടി രൂപ തിരഞ്ഞെടുപ്പ് വർഷമായ 2025 കഴിഞ്ഞു തൊട്ടടുത്ത വർഷം തന്നെ, അതായത് 2026ൽ തന്നെ തിരിച്ചുപിടിക്കാം. പിന്നെ ഓരോ വർഷവും മിച്ചം പിടിക്കുന്ന നൂറു നൂറു കോടി രൂപ വച്ചു ലാഭമാണ്. അങ്ങനെ ഒരു 2035ൽ ആയിരം കോടി രൂപ ലാഭം ഉണ്ടാക്കുന്ന കമ്പനി ആക്കാനാണ് ലക്ഷ്യം. താല്പര്യമുള്ള സുഹൃത്തുക്കൾ നേരിൽ ബന്ധപെടുക. നോട്ട് – വണ്ടി ചെക്ക് സ്വീകരിക്കുന്നതായിരിക്കില്ല. ഞങ്ങളുടേതിനു സമാനമായ ഒരു ബിസിനസ് മോഡലിനെ പറ്റി കമന്റ് ബോക്സിൽ ലിങ്ക് കൊടുക്കുന്നു. നേരിട്ട് വായിച്ചു മനസിലാക്കാവുന്നതാണ്.