ആരിഫ് സഖാവേ താങ്കൾക്ക് പറ്റിയത് യുഡിഎഫോ സംഘിസമോ ആണ്

0
956

Nishanth KT Perumana എഴുതുന്നു 

പ്രീയ സഖാവു് ആരിഫിനോടാണു്.

താങ്കൾ ഒരു സഖാവും, ഒരു വക്കീലും ആണന്നാണു് അറിവ്, ഭരണഘടനയും, നിയമവും വായിച്ചില്ലങ്കിലും സി പി എം ന്റെ പോളിറ്റ് ബ്യൂറോ അംഗവും, സംസ്ഥാന മുഖ്യമന്ത്രിയുമായ സഖാവ്, പിണറായി വിജയൻ, ശബരിമല കലാപകാലത്ത് എല്ലാ ജില്ലകളിലും നടത്തിയ പ്രഭാഷണ പരമ്പരയെങ്കിലും അങ്ങ് ഒന്നു കേൾക്കണം. ഈ വിഷയത്തിൽ,ആലപ്പുഴയിൽ മുഖ്യമന്ത്രി സംസാരിച്ച ആ വേദിയിൽ സഖാവും ഉണ്ടായിരുന്നു എന്നതാണു് എന്റെ ഓർമ്മ, താൽപ്പര്യം ഉള്ള വിഷയം ആയിരുന്നതുകൊണ്ടും, പിണറായെ ഈ വിഷയത്തിൽ പിൻതുണയ്ക്കുന്ന ആളെന്ന നിലയിലും ഞങ്ങളും വളരെ ശ്രദ്ദയോടെയാണു് അത് കേട്ടത്.. താങ്കളുടെ തിരക്ക് മൂലം ശ്രദ്ദിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ, സഖാവ് ഇന്നു തന്നെ ആ പ്രസംഗത്തിന്റെ വീഡിയോ അടിയന്തിരമായി കേൾക്കണം.

നിയമം പഠിച്ച താങ്കൾക്ക് ഒരു കോടതി വിധിയുടെ പകർപ്പ് ലഭിക്കാൻ വലിയ പ്രയാസമുണ്ടാവില്ല. അതും അല്ലങ്കിൽ, കോടതി വിധിയെക്കുറിച്ചും, അതിലെ വിവാദങ്ങളെ കുറിച്ചും, സർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഉണ്ട്.അത് കേരളത്തിലെ എല്ലാ ലോക്കൽ കമ്മറ്റിയിലേയും അലമാരിയിൽ കാണും. ഇന്നുതന്നെ അതെങ്കിലും സംഘടിപ്പിച്ച് വായിക്കണം. പിന്നെ താങ്കൾ ഉദ്ധരിച്ച ഭഗവത് ഗീത, ജീവിതത്തിൽ താങ്കൾ കണ്ടിട്ടില്ല എന്നും വ്യക്തമാണു്.

ഭരണഘടനയും, ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുമെന്ന്, കേരളത്തിലെ ഏക ഇടതു് അംഗം എന്ന നിലയിലും, പ്രത്യേകിച്ച് ഞങ്ങൾ ആലപ്പുഴക്കാർക്കു വേണ്ടിയും ജാതിയുടേയോ, മതത്തിന്റേയോ, ദൈവത്തിന്റെയോ, പേരിൽ അല്ലാതെ.. ഭരണഘടന തൊട്ട് ദൃഢ പ്രതിഞ്ജ എടുത്ത ആളാണു് സഖാവ്. ആ താങ്കളാണു് താങ്കളുടെ ഒപ്പിന്റെ മഷി ഉണങ്ങുന്നതിന് മുൻപ്, സംഘപരിവാർ ഭീകരതയെ വെല്ലുവിളിച്ചു പോലും, ഭരണഘടനയും, തുല്ല്യതയും ഉറപ്പുവരുത്താൻ ശബരിമല കയറിയ കനക ദുർഗ്ഗയെ വ്യക്തിപരമായി അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തത്..

Image result for kanaka durgaനവോത്ധാന മൂല്യങ്ങൾ സംരക്ഷിക്കുവാൻ സ്ത്രീകളുടെ മതിൽ തീർത്ത സർക്കാരും, പാർട്ടിയുമാണ് നിങ്ങളെ പാർളമെന്റിലേക്ക് അവസരം തന്നത്. കനക ദുർഗ്ഗ പാർട്ടി ബഹുജന സംഘടനകളിൽ അംഗവും, അനുഭാവിയും ആണന്നാണ് അറിവ്, ആ പാർട്ടിയെ കൂടിയാണ് സഖാവ് അപമാനിച്ചിരിക്കുന്നതു്.

സംഘപരിവാർ ഭീഷണിമൂലം വീട് വിട്ട് ഇറങ്ങേണ്ടി വരികയും, ഹൈ കോടതി വിധി പ്രകാരം സംസ്ഥാന സർക്കാരിന്റെ പോലീസ് സംരക്ഷണയിൽ നടക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാധാരണ സ്ത്രീയാണു് Kanaka Durga.. അവർക്കൊപ്പം, ശബരിമല ദർശനത്തിന് പോയ, Bindhu Ammini യെ പോലും സംഘപരിവാർ ആക്രമിച്ചത് പത്രം വായിക്കുന്ന ആളാണങ്കിൽ സഖാവും അറിഞ്ഞിരിക്കും.. അതേ സംഘപരിവാറിനാണു്. താങ്കൾ വടി നൽകിയത്.. അവർ ഇനിയും ആക്രമിക്കപ്പെട്ടാൽ താങ്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് തന്നെ അതിന് ഊർജമായി മാറും.

സഖാവിന്റെ മണ്ഢലത്തിൽ സംഘപരിവാർ സ്ഥാനാർഥി പിടിച്ചത് കഴിഞ്ഞ തവണേയേക്കാൾ മൂന് ഇരട്ടി വോട്ടുകളാണു്. താങ്കളുടെ അരൂർ മണ്ഢലത്തിൽ അടക്കം വലിയ തോതിൽ ബി.ജെ. പി വോട്ട് വർദ്ദിപ്പിച്ചു.. ഇടയ്ക്ക്, വിജയത്തിന്റെ ആലസ്യം വിട്ടൊഴിയുമ്പോൾ ആ കണക്കൊക്കെ ഒന്നെടുത്തു പരിശോധിക്കുന്നതും നല്ലതാണു്.. അരൂരിലെ ഉപ തെരെഞ്ഞെടുപ്പിനെങ്കിലും സഹായകരമാകും..

ശബരിമലയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച MK പ്രേമചന്ദ്രന്റെ അതേ പാതയിൽ നിന്നു കൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റ് എഴുതിയ താങ്കൾ പിന്നിൽ നിന്നു കുത്തിയതു് സഖാവ് പിണറായിയെ കൂടെയാണു്. FB പോസ്റ്റിലെ കമന്റുകൾ ഡിലീറ്റ് ചെയ്ത് കൂടുതൽ അപഹാസ്യനാകാതെ, രാഷ്ട്രീയമായി, പാർട്ടിയെയും, മുന്നണിയേയും, സർക്കാരിനേയും, മുഖ്യമന്ത്രിയേയും, ഒപ്പം കനക ദുർഗ്ഗയെന്ന സാധു സ്ത്രീയെയും അപമാനിച്ചതിന് ഒരു വരിയെങ്കിലും സഖാവ് കുറിക്കും എന്നു വെറുതെ പ്രതീക്ഷിക്കുന്നു..

അഭിവാദ്യങ്ങൾ.