മോദി യഥാർത്ഥത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്

0
669

Nishanth KT Perumana എഴുതുന്നു 

ഇന്ത്യൻ ദേശീയതയുടേയും, ജനാധിപത്യത്തിന്റേയും, സ്വാതന്ത്രസമരത്തിന്റെയും അപ്പോസ്തലൻമ്മാരായി സ്വയം വാഴ്ത്തുകയും. ദേശ സ്നേഹത്തിന്റെ മേലങ്കി എടുത്തു് അണിയുകയുമാണു് ഇന്നു് സംഘപരിവാർ.. എന്നാൽ ചരിത്രവും, സംഘപരിവാറിന്റെ “വിചാരധാര “പോലുള്ള സൈദ്ദാന്തിക ഗ്രന്ഥങ്ങളും എടുത്തു് പരിശോധിച്ചാൽ സംഘപരിവാറിന്റെ യഥാർഥ മുഖം വ്യക്തമാകും.. ഇന്ത്യൻ

Nishanth KT Perumana

ദേശിയതയേയും, ഭരണഘടനയേയും, ഫെഡറൽ സംവിധാനത്തെയും, ജനാധിപത്യത്തേയും, ഇന്ത്യയുടെ പതാകയെപ്പോലും അംഗീകരിക്കാത്തവരാണു് സംഘപരിവാർ എന്നതു് അവർ രഹസ്യമായി കൊണ്ടു നടക്കുന്ന പരസ്യമായ സംഗതി മാത്രമാണു്…

മോഡിയുടെ ജനാധിപത്യവും
മതേതരത്വവും, ഫെഡറലിസവും

പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആര്‍ എസ് എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്.:

”എന്റെ വിശുദ്ധ മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും പരിപോഷണത്തിലൂടെ ഹിന്ദുവര്‍ഷയുടെ സര്‍വ്വോന്‍മുഖമായ മഹത്വം നേടിയെടുക്കുന്നതിനായി ഞാന്‍ ആര്‍ എസ് എസില്‍ അംഗമായി തീരുന്നുവെന്ന് സര്‍വ്വശക്തനായ ഈശ്വരനും എന്റെ പൂര്‍വികര്‍ക്കും മുന്നില്‍ ഭയഭക്തിയോടെ പ്രതിജ്ഞ ചെയ്യുന്നു.

ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി എന്റെ ഹൃദയവും ആത്മാവും കൊണ്ട് എന്റെ ആയുഷ്‌കാലം മുഴുവനും ശ്രമിക്കുകയും സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടും നിഷ്പക്ഷമായും പൂര്‍ത്തീകരിക്കുകയും ചെയ്യും. ഭാരത് മാതാ കീ ജയ്.”

ആര്‍ എസ് എസ് കാര്യാലയത്തില്‍ പോവുമ്പോഴും ശാഖയില്‍ അനൗപചാരിക സന്ദര്‍ശനം നടത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇപ്പോഴും ഈ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.

”സ്‌നേഹവാത്സല്യങ്ങളുള്ള മാതൃഭൂമി, ഞാന്‍ എന്നെന്നേയ്ക്കും നിന്നെ നമിക്കുന്നു.

അല്ലയോ ഹിന്ദുക്കളുടെ പ്രഭോ, നീയെന്നെ സൗഖ്യത്തോടെ വളര്‍ത്തി. അല്ലയോ വിശുദ്ധഭൂമി, നന്‍മയുടെ ശ്രേഷ്ഠയായ സ്രഷ്ടാവേ, ഞാന്‍ എന്റെയീ ശരീരം നിനക്കായി സമര്‍പ്പിക്കട്ടെ.

ഞാന്‍ വീണ്ടും വീണ്ടും നിന്നെ നമിക്കുന്നു. അല്ലയോ സര്‍വ്വശക്തേ, ഹിന്ദുരാഷ്ട്രത്തിലെ അവിഭാജ്യഘടകങ്ങളായ ഞങ്ങള്‍ ആദരപൂര്‍വ്വം നിന്നെ വണങ്ങുന്നു.

നിനക്കുവേണ്ടി ഞങ്ങള്‍ അര ചുറ്റിക്കെട്ടട്ടെ. ഹിന്ദുരാഷ്ട്രം സാധ്യമാവുന്നതിന് ഞങ്ങളെ അനുഗ്രഹിക്കു.”

Image result for modi agendaനിലവിലിരിക്കുന്ന മതേതര കാഴ്ചപ്പാടിനെ കുഴിച്ചുമൂടുക എന്നതാണ് ആര്‍ എസ് എസ് പ്രചാരക് ആയിരുന്ന നരേന്ദ്രമോഡി എന്ന സംഘിയുടെ ആത്യന്തിക ലക്ഷ്യം.
ജനാധിപത്യവും ആര്‍ എസ് എസിന്റെ കണ്ണിലെ കരടാണ്. ജനാധിപത്യ തത്വങ്ങള്‍ വലിച്ചെറിഞ്ഞ് രാജ്യത്ത് ഒരു ഏകാധിപത്യഭരണ കൂടമുണ്ടാവണമെന്നാണ് ആര്‍ എസ് എസ് നിരന്തരം ആവശ്യപ്പെടുന്നത്

വിചാരധാര പറയുന്നതു കേൾക്കുക..,

”ആര്‍ എസ് എസിനാല്‍ പ്രചോദിതമായ ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ഹിന്ദുത്വയുടെ തീനാളം മഹത്വമേറിയ ഈ രാജ്യത്തിന്റെ ഓരോ, കോണുകളെയും പ്രകാശമാനമാക്കുന്നു…’

ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന മുദ്രാവാക്യം നാസി-ഫാസിസ്റ്റ് സംഘടനകളില്‍ നിന്നാണ് ആര്‍ എസ് എസ് കടംകൊണ്ടിട്ടുള്ളത്.

ഇനി ജനാധിപത്യത്തെ കുറിച്ച് ഗോള്‍വല്‍ക്കര്‍ പറയുന്നത് എങ്ങനെയാണ് എന്നു് നോക്കാം,

’ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍’ എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തില്‍ എല്ലാവരും തുല്യരാണെന്ന അര്‍ത്ഥത്തില്‍, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.’ (വിചാരധാര) സമത്വത്തെക്കുറിച്ച് ഗോള്‍വല്‍ക്കര്‍ ഇങ്ങനെ പറയുന്നുണ്ട്: ’സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നില്‍ക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാ‌ന്‍ വെറും ഭൗതിക വസ്തു മാത്രമാണെങ്കില്‍, സമത്വത്തി‌ന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ? ’ (വിചാരധാര) മൊഴിമാറ്റം പി മാധവജി“

ഇനി ദേശീയപതാകയെക്കുറിച്ച് എന്നാണു് സംഘപരിവാറിന്റെ രഹസ്യ നിലപാട് എന്ന് നോക്കാം.. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ദേശീയ പതാകയെ കുറിച്ച് ഇങ്ങനെയാണ് എഴുതുന്നത് :

Image result for modi agenda‘രാഷ്ട്രത്തിന് വേണ്ടി നമ്മുടെ നേതാക്കന്‍മാര്‍ പുതിയൊരു പതാകയുണ്ടാക്കി. എന്തുകൊണ്ടാണ് അവരങ്ങനെ ചെയ്തത്? അത് പ്രവാഹത്തിന്റെയും അനുകരണത്തിന്റേതുമായ ഒരു വിഷയമാണ്… മഹത്വപൂര്‍ണമായ ഒരു ഭൂതകാലമുള്ള, പ്രാചീനവും ശ്രേഷ്ഠവുമായ ഒരു രാഷ്ട്രമാണ് നമ്മുടേത്. അപ്പോള്‍, നമുക്ക് നമ്മുടെ സ്വന്തമായ ഒരു പതാക ഉണ്ടായിരുന്നില്ലേ? ഈ ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ നമുക്ക് ദേശീയ ചിഹ്നമുണ്ടായിരുന്നില്ലേ? തീര്‍ച്ചയായും നമുക്കുണ്ടായിരുന്നു. പിന്നെന്തുകൊണ്ട് നമ്മുടെ മനസുകളില്‍ ദൗര്‍ബല്യവും ശൂന്യതയും’.

കാവിക്കൊടിയാണു് സംഘ പരിവാര് ഇന്ത്യയുടെ കൊടിയായി സങ്കൽപ്പിച്ചിരുന്നതും, ഇന്നും അംഗീകരിക്കുന്നതും.. ഇന്നു് കാണുന്ന ദേശീയ പതാക പ്രേമം വെറും തട്ടിപ്പ് മാത്രമാണു്.. ‘അവസാനം രാജ്യമൊന്നടങ്കം കാവി പതാകയ്ക്ക് മുന്നില്‍ നമിക്കുമെന്ന് ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു’ എന്നാണ് ഗുരുജി പറഞ്ഞിട്ടുള്ളതു്.

രാജ്യസ്നേഹത്തിനും, സമത്വത്തിനും, സാഹോര്യത്തിനും, അപ്പുറം നൂറ്റാണ്ടുകൾക്ക് മുൻപ് മനസ്മൃതി അനുശാസിക്കുന്ന ജാതി തട്ടുകൾ കൊണ്ടു് വന്നു് ഹൈന്ദവതയിലെ സവർണ്ണ ജാതിയത ഉറപ്പിക്കുന്നതിനാണു് സംഘ പരിവാരം മുൻതൂക്കം കൊടുക്കുന്നതു്.. ജാതിയെ സംബന്ധിച്ച് സംഘപരിവാർ നിലപാട് നോക്കൂ…

“ജാതിഘടനയുടെ തകര്‍ച്ചയാണ് നമ്മുടെ ദുരിതങ്ങള്‍ക്ക് അടിസ്ഥാനകാരണമെന്നാണ് ഇവരുടെ അഭിപ്രായം. ഇത് ഇങ്ങനെ രേഖപ്പെടുത്തുന്നു:നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷമേന്മ വര്‍ണവ്യവസ്ഥയാണ്. എന്നാല്‍, അതിനെ ജാതീയത എന്ന് മുദ്രകുത്തി പുച്ഛിച്ചുതള്ളുകയാണ്. വര്‍ണവ്യവസ്ഥ എന്ന് പരാമര്‍ശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന് നമ്മുടെ ആളുകള്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അതില്‍ അടങ്ങിയ സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യവിവേചനമായി അവര്‍ പലപ്പോഴും തെറ്റിദ്ധരിക്കുന്നു. “(വിചാരധാര, പേജ് 127)

Image result for modi agenda“ജാതികള്‍ പ്രാചീനകാലത്തും നൂറ്റാണ്ടുകാലത്തെ തുടര്‍ച്ചയായി സമുജ്ജ്വല രാഷ്ട്രീയ ജീവിതത്തിലും നിലവിലുണ്ടായിരുന്നു. സമാജത്തിന്റെ പുരോഗതിയെ അത് തടസപ്പെടുത്തിയെന്നോ ഐക്യത്തെ ശിഥിലമാക്കിയെന്നോ ഒരൊറ്റ ഉദാഹരണവും കാണില്ല. മറിച്ച് സാമൂഹ്യ കെട്ടുറപ്പിനെ ഒരുറച്ച കണ്ണിയായി അത് വാസ്തവത്തില്‍ സഹായിക്കുകയാണ് ചെയ്യുന്നത് ” (വിചാരധാര, പേജ് 128)

ജാതീയത എന്നത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും വികാസത്തിനും തടസ്സമായില്ലെന്നും അത് സാമൂഹ്യമായ കെട്ടുറപ്പ് ശക്തിപ്പെടുത്തിയ ഒന്നാണെന്നു പറയുന്നതിലൂടെ ജാതീയമായ അവശതകളെയും ഉച്ചനീചത്വങ്ങളെയും ന്യായീകരിക്കുകയാണ്.

ഇന്ത്യൻ സ്വാതത്ര സമരത്തിൽ ബ്രിട്ടന് പലവട്ടം മാപ്പ് എഴുതി നൽകി മോചനം നേടിയ നേതാവ്.. സവർക്കറേയും,ക്വിറ്റ് ഇന്ത്യാ സമരത്തെ അടക്കം തള്ളിപ്പറഞ്ഞു് കത്തു് എഴുതിയ ശ്യാമപ്രസാദ് മുഖർജിയേയും ഇടവും ,വലവും ഇരുത്തിയാണ് സംഘപരിവാർ ദേശസ്നേഹത്തിന്റെ ഗിരിപ്രഭാഷണം നടത്തുന്നതെന്നു് മറന്നു പോകരുത്.

========================