എഴുതിയത് : Nishanth KT Perumana

മാനസിക രോഗിയായ വിശുദ്ധ മറിയം ത്രേസ്യാ.
=========================
സഹനത്തിന്റെ തീച്ചൂളയിൽ നിന്ന് മദർ മറിയം ത്രേസ്യ വിളിച്ചു പറഞ്ഞു. “ഞാൻ എന്നെ ദൈവത്തിനു കൊടുത്തിരിക്കുന്നു…ഇനി ദൈവം മാത്രം മതി. എന്റെ കൂടി പാപങ്ങളാണ് ആ കുരിശിന്റെ ഭാരമെങ്കിൽ അതിൽ കുറച്ച് ഞാൻ ഏറ്റെടുക്കാം. വേദനകൾ എനിക്കു തന്നുകൊള്ളു.. “

വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ മറിയം ത്രേസ്യാ സ്വയം പീഢ ഏറ്റുവാങ്ങി സുഖം കണ്ടെത്തുന്ന കടുത്ത മനോരോഗത്തിന് [Religious Self-Harm] അടിമയായിരുന്നു.. അതൊഴിച്ച് അവർ യാതൊരു വിശുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. കന്യാസ്ത്രീ സമൂഹത്തിൽ നിന്നുള്ള നിരന്തരമായ വിമത ശബ്ദങ്ങൾ കൊണ്ടും, വിവാദം കൊണ്ടും പ്രതിസന്ധിയിലായ സഭയെ രക്ഷിച്ചെടുക്കാനുള്ള രാഷ്ട്രീയമാണു് വർത്തിക്കാനിൽ നടന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങ്..

ചെറുപ്പത്തില്‍ തന്നെ വനത്തില്‍പോയി തനിച്ചിരിക്കുക.. സ്വയം പീഢ ഏറ്റുവാങ്ങി സുഖം കണ്ടെത്തുക,ശരീരത്തില്‍ നെഞ്ചിലും, കാലുകളിലും, കൈകളിലും, പഞ്ചക്ഷതമേറ്റ് വാങ്ങുക.. ആഴ്ച്ചയിൽ നാല് ദിവസവും പട്ടിണി [ഉപവാസം] കിടക്കുക.. ഭക്ഷണത്തിൽ കയ്പ്പുരസം കലർത്തി കഴിക്കുക. വെറും തറയിൽ കിടന്ന് ഉരുളുക, ഉറങ്ങുക, ശരീരത്തിൽ സ്വയം ഭാരം കയറ്റി വയ്ക്കുക, ശരീരത്തിൽ, മുള്ളുകളും കമ്പികളും നിറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. മുട്ടിൽ ഇഴയുക.. അങ്ങനെ തുടങ്ങി, സ്വ ശരീരത്തെ സ്വയം പീഢയ്ക്ക് ഇരയാക്കി അതിൽ നിന്ന് നിഗൂഢമായ സുഖം അനുഭവിക്കുന്ന മാനസിക വൈകൃതത്തിന് ഇരയായിരുന്നു ത്രേസ്യാ.. അവരുടെ അനുയായികളുടെ വാക്കുകളിൽ തന്നെ അത് വ്യക്തമാണു്..

“അന്നൊരിക്കൽ മഠത്തിന്റെ അകത്തളത്തിൽ ബോധം കെട്ടുവീഴുമെന്ന നിലയിലായി മറിയം ത്രേസ്യ. വീഴും മുൻപ് സഹ സന്യാസിനിയോടു പറഞ്ഞു. അരക്കെട്ടിൽ ഞാനൊരു മുള്ളരഞ്ഞാണം കെട്ടിയിട്ടുണ്ട്… അതിപ്പോൾ മുറിഞ്ഞ് ശരീരത്തിനുള്ളിലായി..’’

1876 ഏപ്രില്‍ 26 -ന് തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ ചിറമ്മേല്‍ മങ്കിടിയാന്‍ തോമായുടേയും താണ്ടയുടേയും മൂന്നാമത്തെ മകളായി ആണ് ജനനം. ചെറുപ്പത്തിൽ തന്നെ തീവ്രമത വിശ്വാസിയായി.. യേശുവിനെ അതിയായി ആരാധിക്കുക.. ഒറ്റയ്ക്ക് കാട്ടിൽ പോയി ഭക്ഷണം ഉപേക്ഷിച്ച് ധ്യാനിക്കുക.. നിലത്ത് കിടന്ന് ഉരുളുക.. മുട്ടിൽ ഇഴഞ്ഞ് സഞ്ചരിക്കുക.. ദേഹത്ത് സ്വയം മുറിവുകൾ ഉണ്ടാക്കുക.. എന്നിങ്ങനെ, ഈ മാനസിക രോഗത്തിന്റെ [Religious Self-Harm] ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ത്രേസ്യയെ ആരെങ്കിലും മാനസിക രോഗത്തിന് ചികിൽസിച്ചിരുന്നുവെങ്കിൽ ഒരിക്കലും, കേരളത്തിൽ നിന്ന് ഇങ്ങനെ ഒരു വിശുദ്ധ ഉണ്ടാകുമായിരുന്നില്ല എന്നതാണു് വസ്തുത..

Image may contain: 1 person

****

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.