സഞ്ചാര പ്രീയനും, ആഡംബര ജീവിയും, അരസികനും, അല്പജ്ഞാനിയുമായ ഒരു മനുഷ്യൻ ഇന്ത്യൻ നവോത്ഥാനത്തിന്റെ പ്രതീകമായി മാറ്റപ്പെട്ടതെങ്ങനെ ?

99

Nishanth KT Perumana

സഞ്ചാര പ്രീയനും, ആഡംബര ജീവിയും, അരസികനും, അൽപ്പഞ്ജനിയുമായ ഒരു മനുഷ്യൻ ഇന്ത്യൻ നവോത്ധാനത്തിന്റെ പ്രതീകമായി മാറ്റപ്പെട്ടതാണു് വിവേകാനന്ദന്റെ ചരിത്രം. മുപ്പത്തൊൻപതാം വയസ്സിൽ മരണപ്പെട്ട, വെറും ഒൻപതു് വർഷം അനുയായികൾ വിശേഷിപ്പിക്കുന്ന “സന്യാസജീവിതം” നയിച്ച നരേന്ദ്രനാഥ് ദത്ത എന്ന വിവേകാനന്ദൻ ഇന്ത്യയിൽ ബിബവൽക്കപ്പെട്ട ആത്മീയ ആചാര്യൻ മാത്രമാണു്.. വിവേകാനന്ദ പാറയിലും, ചിക്കാഗോ പ്രസംഗത്തിലും മിത്തുകളും, യുക്തിയ്ക്ക് നിരക്കാത്ത കെട്ടുകഥകളും വച്ച് കെട്ടിയാണു് ഇന്ത്യയിലെ വിപ്ലവ പാർട്ടികൾ മുതൽ, വർഗ്ഗീയ പ്രസ്ഥാനങ്ങൾ വരെ വിവേകാനന്ദനെ കൊണ്ടാടുന്നതു്..

1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ മരണമടഞ്ഞതിനു് ശേഷമാണ് വിവേകാനന്ദന്റെ ഉദയം. ശ്രീരാമകൃഷ്ണന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെയാണു് വിവേകാനന്ദൻ തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഖെത്രി രാജാവിന്റെ സഹായത്തോടെയാണു് വിവേകാനന്ദൻ ഭാരതപര്യടനവും, അതിനു ശേഷം വിദേശപര്യടനവും നടത്തുന്നതു്..

1893 ൽ ചിക്കാഗോയിൽ നടന്ന ലോക മത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു എന്നതാണു് വിവേകാനന്ദനിൽ ആരോപിക്കുന്ന ഏറ്റവും വലിയ കെട്ടുകഥ.. ലോകം മുഴുവൻ ആ പ്രസംഗം കേട്ട് ആനന്ദ പുളകിതമായി എന്നതാണു് ആരാധകർ അവകാശപ്പെടുന്നതു്.. അത് ഇന്ന് യൂ ട്യൂബിലും ലഭ്യമാണു്. എന്നാൽ ആ പ്രസംഗം പോലും വ്യാജമാണു്.. ലോകമത സമ്മേളനം നടന്ന 1893 ൽ റിക്കാഡിംഗ് സംവിധാനം പോലും കണ്ടു പിടിക്കപ്പെട്ടിരുന്നില്ല.. അതിന് ശേഷം, 1898 ൽ ആണു് റിക്കാഡിംഗ് സംവിധാനം കണ്ടു പിടിക്കുന്നതു്. വ്യാപകമായി ഉപയോഗിക്കുന്ന വിവേകാനന്ദന്റെ പ്രസംഗം ഒരു ബംഗാളി കലാ കലാകാൻ പിന്നീട് അനുകരിച്ചതാണു്.. പ്രസംഗത്തിന്റെ പകർപ്പ് ഇന്ന് ലഭ്യമാണു്.. വിദേശികൾ എഴുന്നേറ്റ് നിന്ന് കൈയ്യടി വാങ്ങി എന്നു പ്രചരിപ്പിക്കുന്ന ഈ പ്രസംഗത്തെ കുറിച്ച് പക്ഷേ, വിവേകാനന്ദൻ പറയുന്നതു് തിരിച്ചാണു്.. വളരെ ബുദ്ധിമുട്ടി, തപ്പിത്തടഞ്ഞ് ഏതാനും വാക്കുകൾ മാത്രമാണ് വിവേകാനന്ദന് അവിടെ പറയാൻ കഴിഞ്ഞതു്.. സമ്മേളനത്തിൽ പങ്കെടുത്തതിൽ വച്ച് ചെറുപ്പവും, സൗന്ദര്യവും ഒക്കെ ഉള്ളതു് കൊണ്ടു് ആരെങ്കിലും കൈയ്യടിച്ചിരിക്കാം എന്നല്ലാതെ, ഈ പ്രസംഗത്തിന് കൈയ്യടിക്കാൻ വേറെ യാതൊരു വകുപ്പും ഇല്ലന്നു് വിവേകാനന്ദന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണു്.

”സമ്മേളനത്തിന്റെ ആദ്യദിവസം ഞങ്ങളെല്ലാം ആര്‍ട്ട് പാലസില്‍ ഒത്തുകൂടി. അവിടെ ഒരു കൂറ്റന്‍ വേദിയും ഒപ്പം രണ്ട് താല്‍ക്കാലിക മുറികളും സമ്മേളനത്തിനായി ഒരുക്കിയിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരും അവിടെയുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നും ബ്രഹ്മസമാജത്തെ പ്രതിനിധീകരിച്ച് മസൂംദാറും (Mazoomdar) ബോംബെയില്‍ നിന്ന് നഗാര്‍ക്കറു(Nagarkar)മുണ്ടായിരുന്നു. ജൈനമതത്തെ പ്രതിനിധീകരിച്ചത് മി.ഗാന്ധിയായിരുന്നു. ഒപ്പം തിയോസഫിക്കാരുടെ പ്രതിനിധിയായി ചക്രവര്‍ത്തിയും മിസ്സിസ് ആനിബസന്റും (Mr. Chakravarti&Mrs. Annie Besant). ഇതില്‍ മസുംദാറും ഞാനും പഴയ സുഹൃത്തുക്കളായിരുന്നു. ചക്രവര്‍ത്തിയാകട്ടെ, എന്റെ പേര് കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. തുടക്കത്തില്‍ ഒരു ഗംഭീര ഘോഷയാത്ര ഉണ്ടായിരുന്നു. ശേഷം, ഞങ്ങളെല്ലാം വേദിയിലേക്ക് ആനയിക്കപ്പെട്ടു. വേദിക്ക് കീഴെയുള്ള ഗാലറി സദസ്സില്‍ രാജ്യത്തെ ഏറ്റവും മഹത്തായ സംസ്‌ക്കാരത്തെ പ്രതിനിധീകരിക്കുന്ന 6000-7000 സത്രീ-പുരുഷന്‍മാർ വേദിയിലാകട്ടെ, ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പണ്ഡിതര്‍…ആ രംഗമൊന്നു ഭാവനയില്‍ കണ്ടുനോക്കൂക. അന്നു വരെ ഒരു പരസ്യപ്രസംഗം പോലും നടത്തിയിട്ടില്ലാത്ത ഈ ഞാന്‍ ആ മഹാസദസ്സിനെ അഭിസംബോധന ചെയ്യണമെന്ന അവസ്ഥ”

”സംഗീതാത്മകമായ പരിപാടികള്‍, പ്രസംഗങ്ങള്‍ എന്നിവയോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് വേദിയിലിരുന്ന പ്രതിനിധികളെ ഒന്നൊന്നായി പരിചയപ്പെടുത്തി. അവരെല്ലാം എഴുന്നേറ്റു സംസാരിച്ചു! തീര്‍ച്ചയായും എന്റെ ഹൃദയം വിറയ്ക്കുകയായിരുന്നു..തൊണ്ട ഏതാണ്ട് പൂര്‍ണ്ണമായും വരണ്ടു. എനിക്ക് അങ്ങേയറ്റം സഭാകമ്പമുണ്ടായിരുന്നു. മസുംദാര്‍ വളരെ നല്ല ഒരു പ്രസംഗം നടത്തിയ, ചക്രവര്‍ത്തി കുറെക്കൂടി മെച്ചപ്പെട്ട ഒരെണ്ണം നിര്‍വഹിച്ച, ആ പ്രഭാതത്തില്‍ എനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാനാവുമായിരുന്നില്ല. സ്വഭാവികമായും അവരിരുവരും ഏറെ അഭിനന്ദിക്കപ്പെട്ടു, സത്യത്തില്‍ അവരെല്ലാം പ്രസംഗവുമായി മുന്‍കൂട്ടി ഒരുങ്ങിയാണ് വന്നത്. ഞാനൊരു വിഡ്ഢി, എന്റെ പക്കല്‍ യാതൊന്നുമുണ്ടായിരുന്നില്ല. പക്ഷെ പേരു വിളിച്ചപ്പോള്‍ സരസ്വതിദേവിയെ വണങ്ങിക്കൊണ്ട് എഴുന്നേറ്റു നിന്നു. മി.ബാരോസ് എന്നെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഞാനൊരു ചെറുപ്രസംഗം നടത്തി. തീര്‍ന്നപ്പോഴെക്കും ആകെ അവശനായിരുന്നു, വികാരാവേശംകൊണ്ട് ക്ഷീണിച്ച് തളര്‍ന്ന് ഞാന്‍ ഇരിപ്പിടത്തിലമര്‍ന്നു ”

[വിവേകാനന്ദന്റെ ശിഷ്യനായ സിദ്ധിനാഥാനന്ദ സ്വാമി എഴുതിയ അദ്ധേഹത്തിന്റെ പുസ്തകത്തിൽ ഈ കത്തും ഉണ്ട് ]
ഇങ്ങനെ മുക്കിയും മുളിയും പ്രസംഗിച്ചു വിവേകാനന്ദൻ. പിന്നീട് പ്രസംഗവും യോഗയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി.. സഞ്ചാര പ്രീയനായിരുന്ന അദ്ധേഹം, ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ പ്രചാരകനായി മാറി, ഓരോ വേദികളും നോക്കി കൈയ്യടി വാങ്ങാൻ അഭിപ്രായങ്ങൾ മാറ്റി, മാറ്റി പറഞ്ഞ്, മത വിശ്വാസികളുടേയും, തീവ്രഹിന്ദുക്കളുടേയും, മതേതര വിശ്വാസികളുടേയും പുരോഗമനവാദികളുടേയും കൈയ്യടി വാങ്ങി. ഹിന്ദു മതത്തെ കുറിച്ചും, ഇന്ത്യയെ കുറിച്ചും പറഞ്ഞപ്പോഴൊന്നും, ഇന്ത്യയിലെ ജാതി വ്യവസ്ഥയെ കുറിച്ചും, അത് ഉണ്ടാക്കുന്ന അസ്സമത്വത്തെ കുറിച്ചും മൗനം പാലിച്ചു.. ഹിന്ദു മതത്തെക്കുറിച്ച് വാചാലനായ വിവേകാനന്ദൻ യാഥാർഥ്യങ്ങൾ മുഴുവൻ മൂടിവച്ചതോടെ ഹിന്ദുത്വത്തിന്റെ അന്താരാഷ്ട്ര മുഖമായി മാറി.. ജാതിയതയേയും, അതുണ്ടാക്കുന്ന വിഘടനവാദത്തേയും പരസ്യമായി പിൻതുണച്ചു.. മറ്റു മതങ്ങളെ ചിലയിടങ്ങളിൽ മഹത്വവത്ക്കരിക്കുകയും, ചില വേദികളിൽ അതിതീവ്രമായി വിമർശിക്കുകയും ചെയ്യുന്നതിൽ മടി കാണിച്ചില്ല. ഇന്ന് സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ അജന്റാ അതിന് മുൻപ് മുന്നോട്ട് വച്ചയാളാണു് വിവേകാനന്ദൻ. മതം മാത്രമാണു് ലോകത്തുള്ള മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമെന്ന് വിവേകാന്ദൻ ഉറപ്പിച്ചു പറഞ്ഞു.. ഒരോ പ്രസംഗങ്ങളിലും, എഴുത്തുകളിലും, മത സാഹിത്യത്തിന് അപ്പുറം ഒന്നും അദ്ധേഹം പറഞ്ഞില്ല..

വിവേകാനന്ദനെ മഹത്വപ്പെടുത്താൻ ഒട്ടനവധി കഥകൾ പടയ്ക്കപ്പെട്ടു.. ചിക്കാഗോയിൽ വൈദ്യുത കമ്പിയിൽ പിടിച്ചതും, കന്യാകുമാരിയിൽ കടൽ നീന്തിയതും ഒക്കെ പ്രചരിപ്പിക്കപ്പെട്ട മിത്തുകളിൽ ചിലതാണു്.. കന്യാകുമാരിയിലെ പാറ എന്നറിയപ്പെടുന്ന ദ്വീപ് ഒരു കാലത്ത് ഒരു തർക്ക ഭൂമിയായിരുന്നു പാറയെ സംബന്ധിച്ച് ക്രിസ്ത്യാനികളും, ഹിന്ദുക്കളും തമ്മിൽ തർക്കവും നിലവിൽ ഉണ്ടായിരുന്നു.. ക്രിസ്ത്യാനികൾ കുരിശ് നാട്ടുകയും, ഹിന്ദുക്കൾ പിഴുതു കളയുകയും ചെയ്തിരുന്നു. വിവേകാനന്ദന്റെ പ്രതിമ പോലും പിഴുതു കളഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിവേകാനന്ദന്റെ കടൽ നീന്തലും, ധ്യാനവും, ബോധോദയവും ഒക്കെ പോലുള്ള മിത്തുകൾ ചാർത്തി വിവേകാനന്ദ പാറ സ്ഥാപിക്കുന്നത്.. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന, ചുഴലി ദീനവും, ഹൃദയാഘാദവും ഉണ്ടായിരുന്ന വിവേകാനന്ദൻ ഒരിക്കലും കടൽ നീന്താൻ ഒരു സാദ്യതയും ഇല്ല.. ശിക്ഷ്യൻമ്മാർ പോലും അത് രേഖപ്പെടുത്തിയിട്ടുമില്ല..
സ്വന്തം സൗന്ദര്യത്തിലും, വസ്ത്രധാരണത്തിലും, ഫോട്ടോഗ്രാഫിയിലും [ നമ്മുടെ പ്രധാനമന്ത്രിയെ പോലെ ] ഏറെ താൽപ്പര്യമുള്ള വ്യക്തിയായിരുന്നു വിവേകാനന്ദൻ.. നല്ല ഫോട്ടോജനിക്ക് ആയിരുന്ന അദ്ധേഹത്തെ നിരവധി വിദേശ ഫോട്ടോഗ്രാഫറൻമ്മാർ ക്യാമറയിൽ പകർത്തിയിരുന്നു.. ക്യാമറയ്ക്ക് പോസ് ചെയ്യുന്നതു് വിവേകാനന്ദന് ഒരു ഹരമായിരുന്നു.. പിൽക്കാലത്തു് ആ ഫോട്ടോകളാണു് വിവേകാനന്ദൻ ബിബമാകാനുള്ള ഒരു പ്രധാന കാരണവും.. ലോകം മുഴുവൻ യോഗയെ പറ്റി പറയുകയും, പഠിപ്പിക്കുകയും ചെയ്ത അദ്ധേഹം, പക്ഷേ, നിരവധി രോഗങ്ങളുടെ അടിമയായിരുന്നു എന്നതാണു് വിരോധാഭാസം.. മരണ ശേഷം, മഹത്വവത്ക്കരിക്കപ്പെടുകയും, പെടിപ്പും തൊങ്ങലും വച്ച് കെട്ടി നവോത്ധാന നായകനാക്കപ്പെടുകയും ചെയ്ത വ്യക്തി മാത്രമാണു് വിവേകാനന്ദൻ.. ഇന്ന് അദ്ധേഹത്തിൽ ആരാധകരും, ഹിന്ദുത്വവും, ദേശീയതയും ആരോപിക്കുന്നതിന് അപ്പുറമുള്ള ഒരു മഹത്വവും, വിവേകാനന്ദന്റെ വാക്കുകളിലും, പ്രവർത്തികളിലും ഇല്ല.