ഒരു നിയമം മൂലം എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്നതിൽ നിന്നല്ല ആ നിയമം വിലയിരുത്തേണ്ടത്, ആ നിയമം മൂലം കുറ്റകൃത്യം എത്രത്തോളം കുറഞ്ഞു എന്നതിലാണ്

146

Nishanth KT Perumana

നിയമസംവിധാനം എന്നാൽ ‘ആവേശകുമാർ’ കണ്ട സ്വപ്നത്തിലെ ഭരണഘടനേം കത്തിച്ച് കോടതീം പിരിച്ച് വിട്ട് പോലീസിന് AK 47 കൊടുക്കുന്ന കിനാശ്ശേരി അല്ല, അതിൽ കോടതിയ്ക്കു മാത്രമല്ല പങ്ക്.ഒരു കുറ്റകൃത്യം നടന്നാൽ അത് പേലീസിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ കോടതി വിധി വരെ നീളുന്നതാണു് നീതി വ്യവസ്ഥ.. അതിന് കോടതിയെ മാത്രം പുലഭ്യം പറഞ്ഞിട്ടു കാര്യം ഒന്നുമില്ല.

സ്വന്തം ജോലിക്കിടെ സ്വരക്ഷയ്ക്ക് വേണ്ടി പോലീസ് ഫോഴ്സിന് അനുവദിച്ചിട്ടുള്ളതാണ് എൻകൗണ്ടർ.. അത് ആരെയും വെടിവച്ചു കൊല്ലാനുള്ള ലൈസൻസ് അല്ല.. ആയുധവുമായി സ്റ്റേറ്റിനെതിരെയും, സമൂഹത്തിനെതിരെയും യുദ്ധം ചെയ്യുന്ന, മത, പ്രത്യേയശാസ്ത്ര തീവ്രവാദികൾ, അധോലോക സംഘങ്ങൾ, കീഴടങ്ങാൻ തയ്യാറാകാതെ അക്രമിക്കുന്നവർ, അവർക്കെതിരെ ഉപയോഗിക്കേണ്ട നിയമമാണു് എൻകൗണ്ടർ.. കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ച് കസ്റ്റഡിയിൽ വാങ്ങിയവരെ എൻകൗണ്ടർ നടത്തി രാവിലെ തീർത്ത പോലീസിന് കൈയ്യടിക്കുന്ന ആവേശ കുമാരൻമ്മാർ ഓർക്കുക.. നിങ്ങൾ പരാജയം എന്ന് പഴിചാരുന്ന നിയമസംവിധാനത്തിലെ എറ്റവും പ്രധാനപ്പെട്ട കണ്ണിയാണു് പോലീസ്സും.

ബലാസംഗ കൊല അടക്കം ഗുരുതരമായ കുറ്റകൃത്യം ഉണ്ടായാൽ ഉടനടി നടപടി സ്വീകരിക്കേണ്ടതും, കുറ്റക്കാരെ അറസ്റ്റു ചെയ്യേണ്ടതും പോലീസാണു്.. എന്നാൽ അതുകൊണ്ടും തീരുന്നില്ല.. പ്രാഥമികമായി തെറ്റ് ചെയ്തതായി തെളിയുക്കുന്ന പ്രഥമ വിവര റിപ്പോർട്ട് കുറ്റമറ്റ രീതിയിൽ തയ്യാറാകേണ്ടതും, റിമാന്റിംഗ് പെറ്റീഷൻ ഉൾപ്പെടെ പ്രതിയെ കോടതിയിൽ ഹാജരാക്കേണ്ടതും നിങ്ങളീ പറയുന്ന പോലീസ് തന്നെ..

വിചാരണ വേളയിൽ കുറ്റം കോടതിയിൽ തെളിയിക്കാൻ കഴിയുന്ന,ശാസ്ത്രീയമായതും, അല്ലാത്തതുമായ മുഴുവൻ തെളിവുകളും, സാക്ഷികളും പഴുതടച്ച് നൽകിയാൽ മാത്രമേ കോടതിയ്ക്ക് ഒരു പ്രതിയെ ശിക്ഷിക്കാൻ കഴിയൂ.. അതൊക്കെ ഈ പോലീസിന്റെ ജോലിയാണ് കേട്ടോ.. ഒപ്പം സർക്കാർ പ്രോസിക്യൂഷനും, കുറ്റകൃത്യത്തെ കുറിച്ച് ദൃക്സാക്ഷി വിവരണം നൽകുന്ന സാധാരണ പൗരൻമ്മാരും ഒക്കെ ചേർന്നതാണു് നിയമസംവിധാനം.. അല്ലാതെ കോടതിയിൽ ഇരിക്കുന്ന ജഢ്ജി മാത്രമല്ല.

വാളയാർ കേസ് നമ്മുടെ മുന്നിൽ ഉണ്ടു്.. കൃത്യമായ തെളിവും, ദൃക്സാക്ഷിമൊഴിയും ഇല്ലാതെ പോയതാണു് കുറ്റവാളികൾ രക്ഷപ്പെടാൻ കാരണം എന്നു മനസിലാക്കണം.. അവിടെയും കോടതിയോ നിയമസംവിധാനമോ അല്ല കുറ്റം ചെയ്തതു്. അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാതിരുന്ന പ്രോസിക്യൂഷനും, നിങ്ങൾ ഇന്ന് ഈ കൈയ്യടിക്കുന്ന പോലീസുമാണ്..

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ നിയമം നമുക്ക് ഉണ്ട്.. അതിലെ കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നതിൽ പോലീസ് അടക്കം, സാക്ഷി പറയുന്ന പൗരന് അടക്കം ഉത്തരവാദിത്വമുണ്ടു്. അതത്രയും മനസിലാക്കാതെ കേട്ട വാർത്തയ്ക്ക് കൈയ്യടിക്കുന്നതു് നിയമ വ്യവസ്ഥയെ കുറിച്ച് അറിയാത്ത ആൾക്കൂട്ടമാണു്.

മനുഷ്യൻ അവന് വേണ്ടിയുള്ള നിയമം സ്വയം തയ്യാറാക്കിയതാണു്. തന്നിലുള്ള എല്ലാ തരത്തിലുമുള്ള മൃഗീയ വാസനകളേയും തിരച്ചറിഞ്ഞ മനുഷ്യൻ, അവന്റെ നാഗരികതയുടെ ഘട്ടത്തിൽ സ്വയം നിയമങ്ങൾ നിർമ്മിച്ച്, സ്വയം അനുസരിച്ചു തുടങ്ങിയതോടെ, മറ്റു മൃഗങ്ങളിൽ നിന്നു വ്യത്യസ്ഥമായി ചിന്തകളും മസ്തിഷ്ക്കവും പരുവപ്പെട്ടു.. ഒരു നിയമം മൂലം എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്നതിൽ നിന്നല്ല ഒരു നിയമം വിലയിരുത്തേണ്ടത്. ആ നിയമം മൂലം കുറ്റകൃത്യം എത്രത്തോളം കുറഞ്ഞു എന്നതിലാണു്.