ഇനിയും വരാനുണ്ട് ഒരുപാട് പേർ

0
96
Nissam Ulhaq
മലയാളം ഇൻഡസ്ട്രിയിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന ഒരുപിടി സംവിധായകരുടെ ഒക്കെ ആദ്യ സിനിമ മമ്മൂട്ടിയോട് ഒപ്പമായിരുന്നു ., ഒരുപക്ഷേ മമ്മൂട്ടിക്ക് മുന്നിൽ ഇവർ സിനിമ മോഹവുമായി ചെന്നപ്പോ അദ്ദേഹം അവരെ തഴഞ്ഞിരുന്നു എങ്കിൽ ചിലപ്പോ ഇവരിൽ ആരും സംവിധായകർ ആവാതിരിക്കാം അല്ലെങ്കിൽ വീണ്ടും കാലങ്ങൾ താമസം വന്നേനെ അവരുടെ തുടക്കത്തിന്. പക്ഷേ ഞാൻ മനസ്സിലാക്കിയത് സിനിമ മോഹവുമായി കഴിവുള്ള ഒരാൾ മമ്മൂട്ടിയുടെ അടുത്തെത്തിയാൽ അദ്ദേഹം അവനെ ഉയർത്തിക്കൊണ്ടുവരും എന്ന് തന്നെയാണ് .ലാൽ ജോസ് , ലോഹി അങ്ങനെ തുടങ്ങി ഇന്ന് പ്രീസ്റ്റിന്റെ സംവിധായകൻ ജോഫിനിൽ വരെ അത് എത്തി നിൽക്കുന്നു .May be an image of 15 people, beard, people standing and text that says "JOME Nissam Ulhaq"ഇന്നലെ പ്രസ്സ് മീറ്റിൽ മമ്മൂട്ടി പറഞ്ഞത് പോലെ ഇനിയും വരാനുണ്ട് ഒരുപാട് പേർ. അതിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുഴു സിനിമയിലൂടെ സംവിധായിക ആയി ചുവടു വെക്കുന്ന രഥീനയും ഉൾപ്പെടുന്നു.സംവിധായകരെ മാത്രമാണോ മമ്മൂട്ടി കൊണ്ട് വന്നിട്ടുള്ളത് അല്ല ദീപക് ദേവിനെ പോലുള്ള ടെക്‌നീഷ്യന്മാരുടെയും തുടക്കം ഒരു മമ്മൂട്ടി സിനിമയാണ്. നന്ദിയുണ്ട് മമ്മൂക്ക നാലര പതിറ്റാണ്ട് കാലത്തോളം ഞങ്ങളെ വിസ്മയിപ്പിച്ചതിന് , ഒരു ഇന്ഡസ്ട്രിയെ വളർത്താൻ കൂടെ നിന്നതിന് , കഴിവുള്ള ഒരുപിടി ആളുകളെ ഇന്ഡസ്ട്രിക്ക് നൽകിയതിന് എല്ലാത്തിലുമുപരി ഇന്നും നല്ലൊരു വ്യക്തി ആയി ഒരുപാട് ആളുകൾക്ക് പ്രചോദനം ആയതിന്. ഇനിയും ഒരുപാട് കാലം ഇങ്ങനെ തിളങ്ങി നിക്കാൻ ദൈവം എല്ലാ ഭാഗ്യവും കഴിവും ആരോഗ്യവും നൽകട്ടെ.