എട്ടാമത്തെ ലോകാത്ഭുതമാണ് മമ്മുക്കയെന്നു പണ്ടൊരിക്കൽ നിസ്താർ സേട്ട് പറഞ്ഞിരുന്നു. അത് സൗഹൃദസംഘത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായമായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. മമ്മുക്കയുടെ കൂടെ ഒരു സെൽഫി എടുക്കുന്നതുതന്നെ ഭാഗ്യമെന്നു ഓരോരുത്തർ കരുതുമ്പോൾ അദ്ദേഹവുമായി ഒന്നിച്ചു അഭിനയിക്കാൻ സാധിക്കുക എന്നത് മഹാഭാഗ്യമെന്നു നിസ്താർ പറയുന്നു. ഗ്രേറ്റ് ഫാദർ സിനിമയിലെ ഒരു സംഘടന രംഗത്തിൽ മമ്മുക്ക തന്നോടുകാണിച്ച കരുതലിനെ കുറിച്ചാണ് നിസ്താർ സേട്ടിന് പറയാനുള്ളത്.
“ആ സിനിമയിൽ മമ്മുക്കയും ഞാനും ഒരു സംഘടനരംഗമുണ്ട്. മമ്മുക്ക എന്റെ മുഖം പിടിച്ചു ടീപ്പോയിൽ ഉരയ്ക്കുന്ന രംഗമുണ്ട്. മമ്മുക്ക എന്നോട് പറഞ്ഞു .ഞാൻ നിസ്താറിന്റെ മുഖത്ത് കൈവയ്ക്കും നിങ്ങൾ തനിയെ മുഖം കൊണ്ടുപോയി ഇടിക്കണം . ഞാൻ പിടിച്ചു ഇടിച്ചാൽ എട്ടു തയ്യൽ വീഴും , മുഖം കാണാൻ തന്നെ വൃത്തികേടാകും. അദ്ദേഹം സഹപ്രവർത്തകർക്ക് കൊടുക്കുന്ന സ്നേഹവും കരുതലുമാണ് ആ വാക്കുകളിൽ കണ്ടത് ” നിസ്താർ സേട്ട് പറയുന്നു