Connect with us

personality

ഐശ്വര്യ റായ് – അഭിഷേക് ബച്ചന്‍ വിഐപി കല്യാണത്തിന് മംഗള ഗീതം പാടിയ കല്യാണി മേനോന്‍

മുംബൈയിലെ അമിതാഭ് ബച്ചന്‍റെ വസതിയായ ‘പ്രതീക്ഷ’യില്‍ വെച്ച് രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആഷ് – അഭിഷേക് വിവാഹം നടക്കുന്നു. ബോളിവുഡിലെ

 36 total views,  1 views today

Published

on

Nithin Gopal

ഐശ്വര്യ റായ് – അഭിഷേക് ബച്ചന്‍ വിഐപി കല്യാണത്തിന് മംഗള ഗീതം പാടിയ കല്യാണി മേനോന്‍.

മുംബൈയിലെ അമിതാഭ് ബച്ചന്‍റെ വസതിയായ ‘പ്രതീക്ഷ’യില്‍ വെച്ച് രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആഷ് – അഭിഷേക് വിവാഹം നടക്കുന്നു. ബോളിവുഡിലെ പ്രമുഖ മുഖങ്ങള്‍, ഇന്ത്യന്‍ സിനിമയിലെ ബഹുമാന്യ വ്യക്തികള്‍, ബിസിനസ്‌ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ച വിവാഹത്തില്‍ പക്ഷെ മുഴങ്ങി കേട്ടത് ഷെഹനായിയോ, ഉത്തരേന്ത്യന്‍ വാദ്യങ്ങളോ ഒന്നുമല്ല. ദക്ഷിണേന്ത്യന്‍ മംഗളവാദ്യമായ നാദസ്വരവും കൂട്ടിനു തവിലും. മംഗളമായി സീതാ കല്യാണ വൈഭോഗമേ – കല്യാണി മേനോന്‍റെ ശബ്ദത്തില്‍. അങ്ങനെ ഒരു സസ്പന്‍സ് ആയി ദക്ഷിണേന്ത്യന്‍ ഫ്ലേവര്‍ ആണ് കല്യാണത്തിന് ലഭിച്ചത്.

May be an image of 4 people and indoorമകനായ രാജീവ്‌ മേനോന്‍ സംവിധാനം ചെയ്ത ‘ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേന്‍’ എന്ന സിനിമയില്‍ അമ്മയ്ക്ക് വേണ്ടി മകന്‍ ഒരു ഗാനത്തിന് പകരം ഒരു സംഗീതധ്യാപികയുടെ കുഞ്ഞുവേഷം ആണ് കരുതിവെച്ചത്. ഷൂട്ടിംഗിന്‍റെ ഇടയില്‍ നായിക ഐശ്വര റായ് കല്യാണി മേനോന്‍റെ ആലാപനത്തിന്റെ ആരാധിക ആയി മാറിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്ത ഗുരുവിന്‍റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ (ഗുരുവിന്‍റെ ചായാഗ്രാഹകന്‍ രാജീവ് മേനോന്‍ ആയിരുന്നു) ആണ് അടുത്ത് നടക്കാന്‍ പോകുന്ന തന്റെ കല്യാണത്തിന് മംഗളം പാടാന്‍ കല്യാണി മേനോന്‍ നിര്‍ബന്ധമായും വരണം എന്ന് ഐശ്വര്യ അറിയിച്ചത്. പക്ഷേ അക്കാര്യം അത്ര ഗൌരവമായി എടുത്തില്ല എന്ന് കല്യാണി മേനോന്‍ തന്നെ പറയുന്നു.

കല്യാണത്തിനു രണ്ട് ദിവസം മാത്രം ഉള്ളപ്പോള്‍ ആണ് രാജീവ്‌ മേനോന്‍ വിളിച്ചു കല്യാണത്തിന് മുംബൈയില്‍ എത്തണം എന്നും കൂടെ നാദസ്വരക്കാരെ കൂട്ടണം എന്നും അറിയിക്കുന്നത്. പിന്നെ എടിപിടിന്നാണ് അടുത്തുള്ള ക്ഷേത്രത്തില്‍ വായിക്കാറുള്ള നാദസ്വരക്കാരെ കണ്ട് കാര്യം പറഞ്ഞ് ഏര്‍പ്പാടാക്കിയത്. മൈലായ് പി മുരുഗാനന്ദം, മൈലായ് എസ് മോഹന്‍രാജ്, പി സി രാജരത്നം, ആര്‍ എം ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കാണ് ഈ അവസരം കൈവന്നത്.

ഒന്നരമണിക്കൂറോളം നാദസ്വരം മണ്ഡപത്തില്‍ മുഴങ്ങി. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. സീതാ കല്യാണ കൂടാതെ ഭഗവതി മഹാത്മ്യം ഉപനിഷദിലെ ഏതാനും ശ്ലോകങ്ങളും കല്യാണി മേനോന്‍ ചൊല്ലുകയുണ്ടായി.കല്യാണി മേനോന്‍ എന്ന ഗായികയുടെ ആലാപനത്തിന്റെ ആകര്‍ഷണത്ത്വത്തിന് ഒരു ഉദാഹരണം ആണ് ഇത്. കല്യാണി മേനോന്‍ എന്ന ഗായികയ്ക്ക് ഇത്ര വലിയ സ്ഥാനം ഗാനാസ്വദക മനസ്സുകളില്‍ വരാന്‍ എന്താണ് കാരണം അന്വേഷിക്കുമ്പോഴും എത്തി ചേരുന്നത് അവരുടെ പാട്ടിന്റെ സൌന്ദര്യത്തിലേക്കാണ്. പ്രത്യേകിച്ചും അവരുടെ കരിയറിലെ മികച്ച ഗാനങ്ങള്‍ എന്ന് പറയവുന്നതെല്ലാം മുറി ഭാഗങ്ങളോ വിരുത്തങ്ങളോ സംഘ ഗാനങ്ങലോ ആണ്.

പവനരച്ചെഴുതുന്ന കോലങ്ങള്‍, ശ്യാമസുന്ദര കേരകേദാര, കാതലേ കാതലേ, രാരവേണു ഗോപബാലാ ഒക്കെ മറ്റൊരു ഗായികയുടെ കൂടെ ആണ് പാടുന്നത്. അലൈപായുതേ, ഇന്ദിരയോ ഇവള്‍ സുന്ദരിയോ, ബാലെ ഒക്കെ 2 – 3 ഗായികമാരുടെ കൂടെ ആണ് പാടിയത്. ജലശൈയയില്‍ മാത്രമാണ് എടുത്തു പായാന്‍ ഒരു മുഴുനീള ഗാനം. ഇതെല്ലാം പാടുന്നത് നല്ലപ്രായം ഒക്കെ പിന്നിട്ടു 50 വയസ്സിന് ശേഷവും. എന്നിട്ടും കുറെ മുഴുനീള ഗാനങ്ങള്‍ പാടിയ ഗായകര്‍ക്ക് പോലും കിട്ടിയിട്ടില്ലാത്ത അത്ര ഉന്നത സ്ഥാനം ആണ് കല്യാണി മേനോന്‍ എന്ന ഗായികയ്ക്ക് ആസ്വാദക മനസ്സില്‍ ഉള്ളത്. അതാണ്‌ അവരുടെ ആലാപനത്തിന്റെ മാജിക്ക്.

കല്യാണി മേനോന്‍റെ വിശദമായി പ്രൊഫൈല്‍ ഇവിടെ: https://m3db.com/kalyani-menon
അവരുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നു!

Advertisement

 37 total views,  2 views today

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement