Nithin Narayanan
പ്രിയപ്പെട്ടവരേ,നമ്മടെ പുത്രേട്ടന്റെ പുതിയ സിനിമ ഗോൾഡ് ഇറങ്ങുവാണല്ലോ… ബുക്കിങ്ങൊക്കെ തുടങ്ങി! അക്ഷയ തൃതീയക്ക് ഗോൾഡ് കടകളില്‍ ഗോൾഡ് വിറ്റ് പോകുംപോലെ ആണ് ഓണ്‍ലൈനില്‍ ഗോൾഡിനുള്ള ടിക്കറ്റ്സ് വിറ്റുപോണത്!! അതെങ്ങനെ വിറ്റുപോവാതിരിക്കും!! പരിശുദ്ധമായ ഗോൾഡ് പണിതുതരുന്ന തട്ടാന്‍ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇരുന്ന് ഊതിക്കാച്ചി കൊണ്ടുവന്നതല്ലേ ഈ ഗോൾഡ്! അപ്പോള്‍ ഗോൾഡിന് ആവശ്യക്കാര്‍ ഏറെക്കാണും!! ഞാനും ബുക് ചെയ്തു ഗോൾഡ്!!
ബുക്കൊക്കെ ചെയ്തിട്ട് അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുവായിരുന്നു… വേറൊന്നുമല്ലാ… പ്രേമം റിലീസ് ദിവസം!!!!!!! എന്റമ്മോ!! എന്തോന്നായിരുന്നു!!! ഓര്‍ക്കുമ്പോള്‍ രോമാഞ്ചം വരുന്നു! ആഘോഷമായിരുന്നു തിയറ്ററില്‍! ആദ്യ അരമണിക്കൂര്‍ രണ്ടുതവണ കാണാന്‍ പറ്റി!! എങ്ങനെയെന്നല്ലേ?! പറയാം….
ഇന്നയിടത്തുള്ള ഇന്ന തിയറ്റില്‍ ആയിരുന്നു കാണാന്‍ പോയത്…
ജനസാഗരമായിരുന്നു തിയറ്റര്‍ പരിസരം!! അത്ഭുതമെന്ന് പറയട്ടെ സുഹൃത്തുക്കളേ.. എങ്ങനെയോ ടിക്കറ്റ് കിട്ടി!!! ടിക്കറ്റ് കൈയ്യില്‍ കിട്ടിയപ്പോ അറിയാതെ ഉറക്കെ അലറിപ്പോയി… മാലപ്പടക്കം പൊട്ടുന്ന നേരത്ത് ആ ശബ്ദത്തിന്റെ മറവില്‍ ആരും കേള്‍ക്കാതെപോയ ആരോ വിട്ട വളിയുടെ ശബ്ദം പോലെ എന്റെ അലര്‍ച്ചയും ആ ശബ്ദ കോലാഹലങ്ങളില്‍ ഇല്ലാണ്ടായി.. എന്റെ സന്തോഷം ആരും കേട്ടില്ലാ… എന്നാലും.. ആരും കേള്‍ക്കാന്‍ വേണ്ടി അല്ലാ.. അലറിപ്പോയി! പിന്നെയും അലറി!!
മുഖം കൊണ്ട് ഞാനാ ജനസാഗരത്തിനോട് പറഞ്ഞു… “നോക്കിനെടാ.. എനിക്ക് ടിക്കറ്റ് കിട്ടി! ”
സന്തോഷത്തോടെ ഓടി തിയറ്ററിനകത്തേക്ക് കയറി! അകത്തേക്ക് കേറിയപ്പോളോ!!.. പുറത്ത് പൂരമായിരുന്നെങ്കില് അകത്ത് പൊടിപൂരം!!! പടം തുടങ്ങിയതിനുശേഷം സ്ക്രീനില്‍നിന്ന് കിട്ടിയതിനെക്കുറിച്ച് പറയുന്നില്ലാ… നിങ്ങള്‍ക്കും എനിക്കുമൊക്കെ കിട്ടേണ്ടത് കിട്ടിയതുകൊണ്ടാണല്ലോ നല്ല Goldന് ഹിറ്റ് ആയത്!!!
കുറച്ച് കഴിഞ്ഞു.. അപ്പോളും തിയറ്ററിനകത്തേക്ക് ആളുകള്‍ കേറുന്നേയുളെളൂ.. പിന്നെ പെട്ടെന്ന് ഒരു ബഹളമാണ് കേട്ടത്! തെറിവിളിയും അടിയും.. പടം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ടിക്കറ്റ് കൊടുത്ത് ആളെ കയറ്റിയത്രേ!!! അരമണിക്കൂര്‍ നഷ്ടമായ വിഷമത്തിലും ദേഷ്യത്തിലും കുറേപേര്‍ ഭയങ്കര പ്രശ്നമുണ്ടാക്കി!! കുറേ പേര് ഉണ്ടായിരുന്നു! നിങ്ങള്‍ താമസിച്ചതാണെന്ന് തീയറ്ററുകാരും.. ഇത്രയും ജനങ്ങള്‍ വെളിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ തുടങ്ങരുതായിരുന്നെന്ന് ആ സിനിമാസ്നേഹികളും.
അവസാനം ആര്‍ക്കും ഒന്നും കാണാന്‍ പറ്റാതായി…. ആകെ യുദ്ധം… ആര്‍ക്കും സിനിമ ആസ്വദിക്കാന്‍ പറ്റണില്ലാ… അപ്പോള്‍ തിയറ്ററിലെ മാനേജര്‍ മാമന് വന്ന് പറഞ്ഞു.. ” പടം തുടങ്ങീട്ട് അര മണിക്കൂര്‍ കഴിഞ്ഞു… ഇനി ആദ്യം മുതല്‍ ഇടാന്‍ പറ്റില്ലാ… ഇത്രേം പേര് അരമണിക്കൂര്‍ കണ്ടുകഴിഞ്ഞതാ.. അവരെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ലാ… ”
അപ്പോള്‍ തിയറ്റില്‍ ഇരുന്ന എല്ലാരും ഒരേ സ്വരത്തില്‍ അലറി.. ” ഇല്ലാ.. ഞങ്ങള്‍ക്ക് കുഴപ്പമില്ലാ……. ” ഒന്നൂടെ കാണാല്ലോ! ഏത്! ഹങ്ങനെ…. ഒരു നാല്‍പ്പത് മിനിട്ടോളം ഭാഗം വീണ്ടും കാണാന്‍ സാധിച്ചു!!! പ്രേമമെന്ന ഉത്സവം!!! പിന്നെയും പോയിരുന്നു കേട്ടോ! അപ്പോ… പുത്രേട്ടാ, ഊതിക്കാച്ചി കൊണ്ടുവന്ന Gold ലോകമൊട്ടുക്ക് മിന്നട്ടെ!! ഗോൾഡ് ഊതിക്കാച്ചി മിനുക്കിയെടുത്ത തട്ടാനും കൂട്ടര്‍ക്കും വിജയാശംസകള്‍!!