ഇടവേള കച്ചവടങ്ങൾ

0
198

Nithin Nath

ഇടവേള കച്ചവടങ്ങൾ

സിനിമാ എന്നത് വലിയൊരു കച്ചവടമായിരിക്കെ അതിന്റെ തോളേറി നടക്കുന്ന വേറെ വലിയൊരു കച്ചവടമുണ്ട്…ഇടവേളകൾ…രണ്ടര അല്ലേൽ മൂന്ന് മണിക്കൂറോളം നീളുന്ന ഇന്ത്യൻ സിനിമകളിൽ കണ്ട് വരുന്ന ഇന്റർമിഷൻ ഗാപ്പുകളിൽ മിക്ക മൾട്ടിപ്ലക്സുകളും ചാകര വാരാറുണ്ട്… കാർണിവൽ, സിനിപോളിസ്, PVR, INOX, IMAX തുടങ്ങിയ ഭീമന്മാർ എല്ലാവരും ഇതിൽ ഒന്നിച്ച് മത്സരിക്കുന്നുണ്ടെങ്കിൽ പോലും PVR ന്റെ തലയെടുപ്പ് ഉയർത്തി കാട്ടാതെ വയ്യ.

ഇടവേള ദൈർഘ്യം ഏതാണ്ട് 15 മിനുറ്റ് വരെ അനുഭവിച്ച സിനിമാ പ്രേക്ഷകൻ എന്ന നിലയിൽ പറയട്ടെ…PVR ലേക്ക് ചെന്ന് കേറുമ്പോ തന്നെ കിട്ടുന്ന പോപ്കോൺ സ്മെൽ ആരെയും ഒന്ന് ഇളക്കുന്നത് ആണ്. 15 മിനിറ്റ് ഇടവേളയിൽ ഒരിക്കൽ എങ്കിലും വല്ലതും കഴിച്ചാലോ എന്ന് ചിന്തിക്കാത്തവർ കുറവ്. അറുബോറൻ പരസ്യങ്ങളും തൊട്ടപ്പുറത്ത് ഇരിക്കുന്ന ആള് ഓർഡർ ചെയ്ത ബർഗറിന്റെ മണവും പലരെയും അവിടുത്തെ ഭക്ഷണം കഴിപ്പിക്കാൻ പ്രചോദിപ്പിക്കാറുണ്ട്.ഇത് വാങ്ങിക്കാൻ ആരും നിർബന്ധിക്കുന്നില്ലേൽ പോലും ആർക്കും പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വരാൻ പറ്റില്ല എന്ന നിയമം അവിടെ നിലനിൽക്കുന്നു.

Image result for popcon in thiyeter"വില നിലവാരത്തിലേക്ക് വരാം എന്നാൽ…ഏതാണ്ട് 2 വർഷത്തോളം മുന്നേ വരെയും ഹിമാലയയുടെ പാക്കേജ് ഡ്രിങ്കിങ് വാട്ടർ (MRP 20 Rs) 60 രൂപയ്ക്ക് വരെ വിറ്റിരുന്നു. എന്നാൽ ഹൈദരാബാദ് ഒരു PVR ല് വച്ച് 60 രൂപക്ക് കുടിവെള്ളം മേടിക്കേണ്ടി വന്ന ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ഇതിനെതിരെ പരാതി കൊടുക്കുകയും അതിൽ പിന്നെ PVR സ്വന്തമായി ബോട്ടിൽ അടിച്ച് തോന്നിയ MRP അടിച്ച് വെള്ളം കൊടുക്കാനും തുടങ്ങി. ഒരു റെഗുലർ കപ്പ് പെപ്സിക്ക് നികുതിയടക്കം വില 220 രൂപ.പോപ്പ് കോൺ 300+.സാൻഡ് വിച്ച് ബർഗർ തുടങ്ങിയവയ്ക്ക് ഏതാണ്ട് രണ്ടിരട്ടി വില.Institutional pricing, PepsiCo – PVR partnership deals ഒക്കെയും ഇതിന്റെ പിന്നാമ്പുറങ്ങൾ ആണ്

കൂവലുകളും ഇൻട്രോക്ക് ഡാൻസും കൂത്തും താരതമ്യേനെ കുറഞ്ഞ ഇത്തരം മൾട്ടിപ്ലെക്സിൽ കൂടുതൽ കുടുംബപ്രേക്ഷകർ കേറുന്നതിൽ അതിശയമില്ല..സാധാരണ 80-120 ന് നാട്ടിൽ ഉള്ള ടിക്കറ്റ് വില മെട്രോ നഗരങ്ങളിൽ കൂടുതൽ ആണ് ,പ്രത്യേകിച്ച് ബാംഗ്ലൂരിൽ…വില കൂടുതൽ കൊടുത്ത് കേറുന്ന പ്രേക്ഷകൻ പിന്നെയും വില കൂടുതൽ കൊടുത്ത് ഈ ഭക്ഷണം കഴിച്ചേ പറ്റുള്ളൂ എന്ന വാദം നിൽനിൽക്കുന്നുണ്ടോ…??നിയമപരമായി ഈ കരിഞ്ചന്തകൾക്ക് മറുപടി കൊടുക്കേണ്ടതല്ലേ..??

ചെറുപ്പത്തിൽ കുടുംബത്തോടെ തിയേറ്ററിൽ പോയി പടം കാണാൻ നേരത്ത് അച്ഛൻ പറയുമായിരുന്നു…വേണ്ട വെള്ളം ഒക്കെ കുടിച്ചിട്ട് ഇറങ്ങിയാ മതീന്ന്…ഇപ്പോഴാണ് അതിന്റെ ഒരു ഡെപ്ത് മനസ്സിലാവുന്നത്.

Image result for popcon in thiyeter"

**