രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആർ ഇനി റിലീസ് ആയപ്പോൾ മികച്ച പ്രേക്ഷാഭിപ്രായങ്ങൾ നേടുകയാണ്. ഇത് തിയേറ്ററിൽ തന്നെ കണ്ടെണ്ട മൂവി എന്നാണു എല്ലാരുടെയും അഭിപ്രായം. അത്രമാത്രം വിഷ്വൽ ട്രീറ്റ്മെന്റ് ആണ് ആസ്വാദകർക്കായി ഒരുക്കിയിട്ടുള്ളത്. നിതിൻ പുത്തൻവീട്ടിൽ എഴുതിയ ആസ്വാദനം വായിക്കാം.
നിതിൻ പുത്തൻവീട്ടിൽ
ചില സിനിമാ രംഗങ്ങൾ ഉണ്ട്, ആ ഒരു സംവിധായകൻ അല്ലാതെ മറ്റാര് ചെയ്താലും പാളി പോവുമായിരുന്നെന്നു നമുക്ക് തോന്നുന്ന ചില രംഗങ്ങൾ. എനിക്ക് അങ്ങനെ ഒരുപാട് തവണ തോന്നിയിട്ടുള്ള ഒരു സംവിധായകൻ ആണ് രാജമൗലി.അതിപ്പോൾ ബാഹുബലിയിലെ കല്ല് പൊക്കുന്ന രംഗം ആണേലും അല്ല ഈച്ച എന്ന സിനിമ മുഴുവൻ ആയിട്ടു ആണെങ്കിലും രാജമൗലി അല്ലാതെ മറ്റൊരാൾ ഡയറക്ട് ചെയ്തിരുന്നേൽ അടപടലം ആയിരിക്കുമെന്ന് എനിക്ക് ഏകദേശം ഉറപ്പാണ്. ഈയൊരു ലിസ്റ്റിലേക്കുള്ള ഏറ്റവും പുതിയ എൻട്രി ആണ് RRR. മുഴുവനായി ഫിക്ഷൻ ആയ ഒരു കഥയിലാണ് RRR പടുത്തുയർത്തിയിരിക്കുന്നത്.
തങ്ങളുടെ ജീവിത കാലത്തിൽ പരസ്പരം കണ്ടിട്ടേ ഇല്ലാത്ത രണ്ടു പേരെ ഒരു ഫിക്ഷണൽ സ്റ്റോറിയിലേക്ക് കൊണ്ടു വന്നിരിക്കുന്നു. അത്ര പുതിയതെന്നൊന്നും പറയാൻ ആവാത്ത ഒരു സാധാരണ കഥയെ തന്റെ സ്വതസിദ്ധമായ സംവിധാന മികവുകൊണ്ടു ഒരു എപിക് ലെവലിൽ എത്തിരിച്ചിരിക്കുന്നു രാജമൗലി.
രാമരാജു, ഭീം എന്നീ രണ്ടു കഥാപാത്രങ്ങളെ മാത്രം കൂട്ടുപിടിച്ചാണ് കഥ മുന്നോട്ടു പോവുന്നത്.റിയൽ ലൈഫിൽ താരകും ചരണും തമ്മിലുള്ള ബ്രോമൻസ് കാരണം ആവും സ്ക്രീനിൽ ഇവർ രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി ഭയങ്കര കിടിലൻ ആയിരുന്നു. അതിപ്പോൾ ആക്ഷൻ ആണേലും കോമഡി ആണേലും ഡാൻസ് ആണേലും ഒന്നിനൊന്നു മെച്ചം എന്നൊക്കെ പറയാവുന്ന ഒരു കോമ്പിനേഷൻ.
രാജമൗലിയുടെ ഏറ്റവും വലിയ കഴിവെന്നു എനിക്ക് തോന്നുന്നത് എലിവേഷൻ സീനുകളും ഇമോഷണൽ സീനുകളും ഒരുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. അതിപ്പോൾ വിക്രമർക്കുടുവിൽ മകളെ രക്ഷിക്കാൻ വേണ്ടി വിക്രം സിങ് റാത്തോഡ് ഫൈറ്റ് ചെയ്തു വീഴുന്ന രംഗം ആണേലും, മഹേന്ദ്ര ബാഹുബലിയെ കൊല്ലാൻ വേണ്ടി ഓടിയടുക്കുന്ന കട്ടപ്പ ആ മുഖം കണ്ടു കാൽ ചുവട്ടിൽ കുമ്പിടുന്ന രംഗം ആണേലും പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇമോഷണലി പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ പറ്റുന്നത്കൊണ്ടാണ്. ഒരുപരിധി വരെ ലോജിക്ക് നമ്മൾ മറക്കുന്നതും ആ സീനിലെ എപിക്നെസ് മാത്രം മുന്നിൽ കാണുന്നതും അതുകൊണ്ടു തന്നെ.
മൂന്ന് മണിക്കൂർ ദൈർഘ്യം ഉണ്ടായിട്ടും, സിനിമയിൽ ഉടനീളം പ്രേക്ഷകരുമായി നല്ല രീതിക്ക് തന്നെ ഇമോഷണലി കണക്ട് ആയിരിക്കാൻ പറ്റുന്നുണ്ട് എന്നത് തന്നെയാണ് RRR നേയും ആ ഒരു എപിക് ലെവലിൽ നിർത്തുന്നത്. ഇന്റർവെൽ സീക്വൻസ് ഒക്കെ ഇതിന്റെ ഒരു പരകോടിയിൽ എടുത്തു വെച്ചിട്ടുണ്ട്. ഒറ്റക്ക് ഒറ്റക്ക് എടുത്താൽ ലോജിക്കൽ ഇഷ്യൂ തോന്നുമായിരുന്ന പല രംഗങ്ങളും സ്ക്രീനിൽ വരുമ്പോൾ ആ ഒരു ഓളത്തിൽ ത്രില്ലടിച്ചു കണ്ടിരിക്കാൻ ആവുന്നുണ്ട്.
പടം കണ്ടു കഴിഞ്ഞപ്പോൾ താരകിനെക്കാൾ ഒരു പൊടിക്ക് സ്ക്രീൻ സ്‌പെയ്‌സ് കൂടുതൽ കിട്ടിയത് ചരണിന് ആണെന്ന് തോന്നി. ഈ ഒരു ചിത്രത്തോട് കൂടി നോർത്തിൽ ഒക്കെ നല്ല രീതിക്ക് ഫാൻ ബേസ് കൂടാൻ സാധ്യതയുണ്ട്. അടുത്ത ശങ്കർ മൂവി കൂടി വരുമ്പോൾ അച്ഛൻ ചിരഞ്ജീവിക്ക് ഒരിക്കൽ ഉണ്ടായിരുന്ന ലെവൽ സ്റ്റാർഡം ചരണിനും ലഭിക്കുമെന്ന് കരുതാം. ചുരുക്കി പറഞ്ഞാൽ തിയേറ്ററിൽ തന്നെ രസിച്ചു കാണാവുന്ന ഒരു കിടിലൻ ആക്ഷൻ പടമാണ് RRR. പറയത്തക്ക കുറ്റങ്ങളോ കുറവുകളോ ഒന്നും തോന്നിയില്ല.
വേർഡിക്ട് : കിക്കിടു ❤️
© നിതിൻ പുത്തൻവീട്ടിൽ