Connect with us

ലോക സിനിമയിലെ ഏതൊരു സൃഷ്ടിയോടും കിടപിടിക്കാൻ തക്കവണ്ണം മികച്ചൊരു ക്രാഫ്റ്റ് വർക്ക്

“Good fences make good neighbours” – Robert Frost
പത്തിരുപതു വർഷം മുന്നേ തുടങ്ങിയതാണ് എന്റെ ഈ സിനിമ പ്രാന്ത്. അന്നൊക്കെ ഒരു സിനിമ കാണാൻ ആഴ്ചയിൽ കിട്ടുന്ന

 30 total views

Published

on

നിതിൻ പുത്തൻവീട്ടിൽ

“Good fences make good neighbours” – Robert Frost
പത്തിരുപതു വർഷം മുന്നേ തുടങ്ങിയതാണ് എന്റെ ഈ സിനിമ പ്രാന്ത്. അന്നൊക്കെ ഒരു സിനിമ കാണാൻ ആഴ്ചയിൽ കിട്ടുന്ന ഒരേയൊരു അവസരം ഞായറാഴ്ചകളിൽ ടിവിയിൽ വരുന്ന “നാലു മണി സിനിമ”യാണ്.
വലിയ പ്രതീക്ഷയോടെ കൃത്യം നാലു മണിക്ക് ടിവിക്ക് മുന്നിൽ വന്നിരിക്കുമ്പോൾ ഒരേയൊരു പ്രാർത്ഥനയെ എന്റെ മനസ്സിൽ ഉണ്ടാവാറുള്ളൂ. “ദൈവമേ, അവാർഡ്‌ പടം ഒന്നും ആവല്ലേ എന്നു”. ഭാവിയിൽ ഞാൻ ഒരു നിരീശ്വരവാദി ആവുമെന്ന് മുൻകൂട്ടി കണ്ടിട്ട് ആണെന്ന് തോന്നുന്നു ഈ പ്രാർത്ഥന ചെവികൊള്ളാതെ ദൈവം ഇടക്കൊക്കെ എന്നെ അടപടലം ചതിച്ചിരുന്നു. 😶

അങ്ങനെ ദൈവത്താൽ ഞാൻ ചതിക്കപ്പെടുന്ന ദിവസങ്ങളിൽ ദൂരദർശൻ, “മതിലുകൾ” പോലെ എനിക്ക് കാണാൻ യാതൊരുവിധ താല്പര്യവുമില്ലാത്ത അവാർഡ് സിനിമകൾ സംപ്രേഷണം ചെയ്തു പോന്നു. അങ്ങനെ ഒരുപാട് ഞായറാഴ്ചകളിൽ വളരെ പ്രതീക്ഷയോടെ ടിവി വെക്കുമ്പോൾ മതിലുകൾ കാണേണ്ടി വരുന്ന ഞാൻ ദൂരദർശനേയും തെറിവിളിച്ച് ടിവിയും നിർത്തി വെച്ചു കളിക്കാൻ ഇറങ്ങി പോയിട്ടുണ്ട്.

Movie Review – Mathilukal | constantscribblesപിന്നീട് ഒരിക്കൽ സിനിമ കാണലിനെ ഒരു വിനോദം എന്നതിലുപരി അല്പം കൂടി പ്രാധാന്യത്തോടെ സമീപിച്ചു തുടങ്ങിയ സമയത്ത് ഈ ചിത്രം ഒന്നു കാണാൻ ആഗ്രഹിച്ചു തേടി നടക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. ഒരിക്കൽ അത്രക്ക് വെറുക്കുകയും പിന്നീട് തിരഞ്ഞു പിടിച്ചു കണ്ടപ്പോൾ അത്രമേൽ പ്രിയപ്പെട്ടതുമായ ഒരു ചലച്ചിത്ര അനുഭവമായിരുന്നു എനിക്ക് മതിലുകൾ.

വൈക്കം മുഹഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള ആത്മകഥാസ്പർശമുള്ള നോവലിനെ ആസ്പദമാക്കി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് മതിലുകൾ. സ്വതന്ത്ര സമരകാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റിനെ വിമർശിച്ച കുറ്റത്തിന് രണ്ടര വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ എത്തുന്ന ബഷീറിൽ നിന്നാണ് മതിലുകൾ എന്ന ചിത്രം തുടങ്ങുന്നത്. ശിക്ഷ കഴിഞ്ഞു ബഷീർ ജയിലിൽ നിന്നും മോചിതനാവുന്നിടത്ത് ചിത്രം അവസാനിക്കുകയും ചെയുന്നു. ആ ജയിൽ ശിക്ഷാ കാലയളവ് അയാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അയാളുടെ സൗഹൃദങ്ങൾ, വിഷാദം, പ്രണയം ഇതിലൂടെയൊക്കെ സഞ്ചരിക്കുന്നൊരു ചിത്രമാണ് മതിലുകൾ.

മതിലുകളിലെ നാരായണി, ആ ശബ്ദം ഒരിക്കലും കെ.പി.എ.സി ലളിതയാകരുതായിരുന്നു |  DoolNewsഒരു പ്രണയ കഥ ആയിട്ടാണ് ഈ ചലച്ചിത്രം പരക്കെ അറിയപ്പെടുന്നത്. ബഷീർ – നാരായണി പ്രണയമാണ് സിനിമയുടെ കാതൽ എന്നതുകൊണ്ടായിരിക്കാം ഇത്. എന്നാൽ വെറും ഒരു പ്രണയകഥ എന്നതിനുമപ്പുറം മനുഷ്യ ജീവവിതത്തെ തന്നെ ചർച്ചക്ക് എടുക്കുന്ന, ഇത്തിരി കൂടി വലിയൊരു കാൻവാസിൽ വായന അവശ്യപ്പെടുന്നൊരു സൃഷ്ടിയാണ് മതിലുകൾ. ബഷീറിന്റെയും നാരായണിയുടെയും പ്രണയത്തിന് തടസം നിൽക്കുന്ന മതില് സ്വാഭാവികമായി നോക്കിയാൽ രണ്ടു ജയിൽ പുള്ളികൾക്ക് ഇടയിൽ മാത്രം ഒതുങ്ങികൂടുന്ന ബാഹികമായ ഒരു കൊണ്ക്രീറ്റ്‍ ചുവരായും എന്നാൽ വിശാലമായ മറ്റൊരു അർത്ഥത്തിൽ വായിക്കാൻ ശ്രമിച്ചാൽ ആണിന്റെയും പെണ്ണിന്റെയും പരസ്പരം ഉള്ള പ്രകൃതിദത്തമായ കൂടിച്ചേരലിന് വിലങ്ങു തടിയായി നിൽക്കുന്ന ഈ സമൂഹത്തെ തന്നെയും പ്രതിനിധാനം ചെയ്യുന്നതായി കാണാം.
ചില സമയത്ത് ഈ മതിലുകൾ സമൂഹം ആവാം, ചിലപ്പോൾ ജാതിയോ മതമോ സാമ്പത്തിക ചുറ്റുപാടുകളോ ആവാം. പക്ഷെ ബഷീറിന്റെയും നാരായണിയുടേയും പോലെ ശക്തമായ അതിലുപരി സത്യസന്തമായ പ്രണയങ്ങൾക്ക് ഇത്തരം മതിലുകൾക്ക് ഇരുപുറവും നിന്നു പോലും പ്രണയിക്കാൻ സാധ്യമാവുന്നു എന്നതാണ് സത്യം.

അല്ലെങ്കിലും സത്യസന്ധമായ പ്രണയത്തിനു മുന്നിൽ എത്ര വലിയ മതിലിനും എന്തു പ്രസക്തി? സമൂഹം ഉയർത്തുന്ന മതിലുകൾ രണ്ടു മനസ്സുകൾ തമ്മിലുള്ള അഗാധപ്രണയത്തിൽ തകർന്നു വീഴുന്നതിനെക്കുറിച്ചൊന്നു ആലോചിച്ചു നോക്കു. അതിലും വലിയ ഏതു വിപ്ലവം ഉണ്ട് ഈ ഭൂമിയിൽ. 😊
“അനിയാ വാ.. നമ്മൾക്കൊത്തു അരയും തലയും ബന്ധിക്കാം.. ”

Download Plain Meme of Mammootty In Mathilukal Movie With Tags prathi,  thadavupulli, prison, thinking, chintha, alochana, happyഇതും പാടി തടവറയിൽ നിന്നും പുറത്തെ സ്വാതന്ത്രത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്ന സഹതടവുകാരെ ചെറു ചിരിയോടെ നോക്കി നിൽക്കുന്ന ബഷീറിനെ സിനിമയിൽ ഒരിടത്ത് നമുക്ക് കാണാം. അതിരുകൾ ഇല്ലാത്ത സ്വാതന്ത്രം മാത്രമാണ് അപ്പോൾ അയാളുടെയും മനസ്സിൽ ഉള്ളത്. ഏതുവിധേനയും ജയിലിൽ നിന്ന് പുറത്തു കടക്കണമെന്നും തന്റെ എഴുത്തുകൾ പുസ്തകമാക്കണം എന്നും ഒക്കെയാണ് അപ്പോൾ അയാളുടെ ആഗ്രഹം. പിന്നീട് രാഷ്ട്രീയ തടവുകാരിൽ താൻ ഒഴികെ മറ്റുള്ളവർക്കെല്ലാം റിലീസ് ഓർഡർ വന്നെന്നും സുഹൃത്തുക്കൾ എല്ലാവരും തന്നെ. ഒറ്റക്കാക്കി ജയിലിൽ നിന്നും പോയെന്നും അറിയുന്ന സമയത്ത് വിഷാദത്തിലേക്കു തെന്നി വീഴുന്ന ബഷീറിനെ നമുക്ക് കാണാം. സ്വാതന്ത്രം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മനസിൽ വെച്ചു ജയിൽ ചാടുന്നതിനായി കാറ്റും മഴയുമുള്ള ഒരു രാത്രിക്ക് വേണ്ടി കാത്തിരിക്കുകയാണ് പിന്നീട് അയാൾ. ഏതുവിധേനയും തടവറയിൽ നിന്ന് പുറത്തുകടക്കുക എന്നത് മാത്രമായിരുന്നു അപ്പോൾ അയാളുടെ ലക്ഷ്യം. പ്രാണവായു കിട്ടാതെ പിടയുന്ന മനുഷ്യനെ പോലെയാണ് ചിത്രത്തിലെ ഈ ഭാഗങ്ങളിൽ അയാൾ സ്വതന്ത്രത്തിനു വേണ്ടി പിടയുന്നത്.

എന്നാൽ നാരായണിയുമായുള്ള പ്രണയം ഉടലെടുത്തതിനു ശേഷം പെട്ടെന്നൊരു ദിവസ്സം ജയിലർ വന്നു “ബഷീറിന് പോവാം” എന്നു അപ്രതീക്ഷിതമായി പറയുമ്പോൾ ഞെട്ടിനിൽക്കുന്ന ബഷീർ ചോദിക്കുന്നത് ഇതാണ്.
“Why should I be free ? Who wants freedom ?”
ഊണിലും ഉറക്കത്തിലും സ്വാതന്ത്ര്യം മാത്രം സ്വപ്നം കണ്ടിരുന്ന ഒരാളെകൊണ്ടു ” എനിക്കെന്തിനാണ് സ്വാതന്ത്ര്യം? ആർക്ക് വേണം സ്വാതന്ത്രം ? ” എന്നു ചോദിപ്പിക്കുന്നത് നാരായണിയുമായിട്ടുള്ള അയാളുടെ പ്രണയമാണ്. പ്രണയം മനുഷ്യനെകൊണ്ടു എന്തൊക്കെ ചെയ്യിക്കും എന്ന കാല്പനികമായ ചോദ്യത്തിന് കൊടുക്കാവുന്ന ഏറ്റവും മനോഹരമായ ഉത്തരങ്ങളിൽ ഒന്നായി മതിലുകൾ എന്ന ചലച്ചിത്രം മാറുന്നത് നമുക്കിവിടെ കാണാം.

Download Plain Meme of Mammootty In Mathilukal Movie With Tags nottam,  smile, chiri, happy, santhosham, pleasant, smoking, tobacco, pukavali,  beedi, smoke, prison, thadavupulliതടവറ ഇഷ്ടമുള്ള, സ്വാതന്ത്രം താൽപര്യമില്ലാത്ത മറ്റു രണ്ടു കഥാപാത്രങ്ങളെ കൂടി എനിക്ക് പരിചയമുണ്ട്. ജയിലിന് പുറത്തുള്ള ഒരു ജീവിതത്തോട്‌ പൊരുത്തപ്പെട്ടു പോവാനാവാതെ “Brooks was here” എന്നു എഴുതി വെച്ചു ആത്മഹത്യ ചെയ്യുന്ന “ഷാഷൻക് റിഡംഷൻ” കണ്ട ആർക്കും മനസിൽ നിന്ന് മായ്ച്ചുകളയാവാത്ത ബ്രൂക് ആണ് ഒരാൾ. മറ്റേ ആൾ മമ്മൂട്ടി തന്നെ മനോഹരമാക്കിയ മുന്നറിയിപ്പിലെ രാഘവനും.
ഈ മൂന്ന് കഥാപാത്രങ്ങൾക്കും സ്വാതന്ത്രത്തെ തള്ളിപ്പറയാൻ ഉള്ള കാരണങ്ങൾ വേവ്വേറെ ആവാം. പക്ഷെ അവർ മൂന്ന് പേരും “എന്താണ് സ്വാതന്ത്രം? അല്ലെങ്കിൽ എന്തിനാണ് സ്വാതന്ത്രം?” എന്ന ചോദ്യവും പേറി സമൂഹത്തിലേക്ക് ഇറങ്ങിയവർ ആണ്. സമൂഹം കല്പിച്ചുകൊടുത്ത അർഥത്തിനു ഉപരിയായി പല അർഥതലങ്ങളും സ്വാതന്ത്രം എന്ന വാക്കിനു കണ്ടെത്തിയവരാണ്. സ്വാതന്ത്ര്യത്തെക്കാൾ ഉപരി തടവറയെ ഇഷ്ടപ്പെടുന്ന ഈ മൂന്ന് കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടവും മതിലുകളിലെ ബഷീറിനെ തന്നെ. തന്റെ പ്രണയത്തിന് വേണ്ടി സ്വാതന്ത്ര്യം ത്യജിച്ചു തടവറ തിരഞ്ഞെടുക്കാൻ ആഗ്രഹിച്ച ബഷീറിനെ അല്ലെങ്കിൽ മറ്റാരെയാണ് ഞാൻ ഇഷ്ടപെടേണ്ടത്. 😊

ഇനി അഭിനയത്തിന്റെ കാര്യമെടുത്തു നോക്കിയാൽ മമ്മൂട്ടി എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. ഫോർബ്‌സ് മാസിക ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 25 പെർഫോമൻസുകളിൽ ഒന്നായി തിരഞ്ഞെടുത്ത കഥാപാത്രം ആണ് മതിലുകളിലെ ബഷീർ. ഫസ്റ്റ് പേഴ്സണ് നരേറ്റിവ് പിന്തുടരുന്ന നോവലാണ് മതിലുകൾ അത്തരം ഒരു നോവലിന്റെ സിനിമാവിഷ്കാരം എന്ന നിലയിൽ ഒരുപാട് സീനുകളിൽ മമ്മൂട്ടിയുടെ കഥാപാത്രം മാത്രമാണ് ക്യാമറക്ക് മുന്നിൽ വരുന്നത്. ചിരിയും കളിയും ഏകാന്തതയുമെല്ലാം അയാൾ പകർന്നാടുന്നത് കാണുമ്പോൾ കൗതുകത്തോടെ അതു നോക്കിയിരിക്കുകയല്ലാതെ നമുക്ക് വേറെ വഴിയില്ലെന്നു വരും.

Advertisement

ഉദാഹരണത്തിന് ബഷീർ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നൊരു സീൻ ഉണ്ട് ചിത്രത്തിൽ. ഒരു മനുഷ്യന്റെ ഏകാന്തതയെ ഇതിലും മികച്ച രീതിക്ക് കാണിക്കാൻ മറ്റൊരു സിനിമക്ക് ആവുമോ എന്നുപോലും എനിക്ക് സംശയമുണ്ട്. പതിഞ്ഞ താളത്തിൽ തുടങ്ങി ബഷീറിന്റെ നടത്തത്തിന്റെ വേഗതക്ക് അനുസരിച്ചു കത്തികയറുന്ന ആ പശ്ചാത്തല സംഗീതവും കൂടെ മമ്മൂട്ടി എന്ന നടന്റെ പകരം വെക്കാൻ ഇല്ലാത്ത അഭിനയും കൂടി ആയപ്പോൾ അത്രകണ്ട് മികച്ച ഒരു സിനിമാറ്റിക് അനുഭവം ആയി മാറുന്നുണ്ട് ആ സീൻ. ഒരു സംഭാഷണം പോലുമില്ലാത്ത സീൻ ആയിരുന്നു അതെന്ന് കൂടി ഓർമിക്കണം.
പണ്ടെവിടെയോ കണ്ട ഒരു കമന്റ് എനിക്ക് ഇപ്പോൾ ഓർമ വരുന്നു. ബേപ്പൂർ സുൽത്താന് എന്റെ മനസ്സിൽ ഒരു യഥാർത്ഥ മുഖം ഉണ്ടായത് നന്നായി ഇല്ലെങ്കിൽ മമ്മൂട്ടിയുടെ മുഖം ഞാൻ പകരം വെച്ചു കൊടുത്തെനെ എന്ന്.

ഈ ചിത്രം ഇനിയും കാണാത്തവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളു. ഏകാന്തതയും പ്രണയവും പ്രമേയമാക്കിയ ചലചിത്രങ്ങളിൽ ലോക സിനിമയിലെ ഏതൊരു സൃഷ്ടിയോടും കിടപിടിക്കാൻ തക്കവണ്ണം മികച്ചൊരു ക്രാഫ്റ്റ് വർക്കിനെ ആണ് നിങ്ങൾ കാണാതെ നഷ്ടപ്പെടുത്തി കളയുന്നത്. മലയാളം കണ്ട ഏറ്റവും മികച്ച കഥാകാരിൽ ഒരാളും ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളും കൂടി ചേർന്നപ്പോൾ പിറവികൊണ്ടൊരു ക്‌ളാസിക്ക് ചിത്രമാണ് മതിലുകൾ. മനോഹരമായൊരു നോവൽ വായിക്കുന്ന പോലെ കണ്ടിരിക്കാൻ പറ്റുന്നൊരു ചിത്രം. “സംഭാഷണങ്ങൾ” ഒക്കെ ഇത്രക്ക് മനോഹരമായി എഴുതാനും പറയാനും കഴിയുമെന്ന് എനിക്ക് മനസ്സിലാക്കി തന്നത് ഈ ചിത്രമാണ്. ഈ കാരണങ്ങൾ ഒക്കെക്കൊണ്ടു തന്നെയാണ് പുറത്തിറങ്ങി മുപ്പത് വർഷങ്ങൾക്ക് ഇപ്പുറവും ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത ചലച്ചിത്ര അനുഭവം ആയി മതിലുകൾ നിലകൊള്ളുന്നതും.

 31 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement