കള്ളനും പോലീസും കളിയുമായി വന്ന സത്യൻ അന്തിക്കാടിന്റെ കളിക്കളം

Nithin Ram

പപ്പൻ, ടോണി ലൂയിസ്, ഗൗതം, വാസുദേവൻ, ശങ്കർ അങ്ങനെ പലപേരുകളിൽ വന്നു പോലീസിനെയും മറ്റുള്ളവരെയും എന്തിന് പറയുന്നു ഒരു പെണ്ണിനെയും (ശോഭനയുടെ കഥാപാത്രം ) വരെ പറ്റിക്കുന്ന നല്ലവനായ കള്ളന്റെ കഥ പറഞ്ഞ സിനിമയാണ് കളിക്കളം. S N സ്വാമിയുടെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ഈ ചിത്രം മറ്റു പഴയ സത്യൻ അന്തിക്കാട് സിനിമകൾ പോലെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമയാണ് അനീതിക്കെതിരെ പ്രതിക്കരിക്കുന്ന ഒരു ചിന്ന കള്ളന്റെ കഥയാണ് സിനിമ പറയുന്നത് എന്നാൽ മുക്ഷണം നടത്തുന്ന പണം എല്ലാം പാവങ്ങളെ സഹിക്കാൻ വേണ്ടി മാത്രമാണ് . അന്യായ റിപീറ്റ് വാല്യൂയുള്ള സിനിമയാണ് . കളിക്കളം എന്നാ സിനിമ ശെരിക്കും ഒരു മമ്മൂട്ടി ഷോയാണ് അന്നും ഇന്നും വ്യത്യാസമുള്ള കഥാപാത്രങ്ങൾ തേടിപിടിച്ചു ചെയ്യാൻ താല്പര്യമുള്ള നടനാണ് മമ്മൂട്ടി ഈ സിനിമയിലും അദ്ദേഹം കഥാപാത്രങ്ങൾക്ക് വേണ്ടി പല മാനറിസമാണ് ഉപയോഗിച്ചത് അത്‌ സൗണ്ട് മോഡുലേഷൻ പോലും ഇതിലെ വേഷമാറി വരുന്ന പല കഥാപാത്രങ്ങൾക്കും പല രീതിയിലാണ് അദ്ദേഹം ഡബ് ചെയ്തത്.

ഇത്തരം പരീക്ഷണങ്ങൾ നടത്താൻ അന്നും ഇന്നും മമ്മൂട്ടി മിടുക്കാനാണ്. മമ്മൂട്ടിയൊപ്പം തന്നെ ഈ സിനിമയിൽ പ്രാധാന്യമുള്ള വേഷത്തിൽ മുരളിയും ശ്രീനിവാസനും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി ഈ സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ലാലു അലെക്സിന്റെയാണ് അദ്ദേഹത്തിന്റെ കോമഡി ടച്ചുള്ള കഥാപാത്രങ്ങൾക്ക് തുടക്കം കുറിച്ചത് കളിക്കളം മുതലാണ് എന്ന് തോന്നുന്നു ലാലു അലക്സിനു ഏത് തരം കഥാപാത്രം കൊടുത്താലും അത് ഭംഗിയായി അവതരിപ്പിക്കുന്ന ഒരു നടനാണ് അത് മൂന്നാം മുറയിലെ വില്ലനും കളിക്കളത്തിലെ കോമഡി ടച്ചുള്ള പോലീസും ശ്യാമയിലെ ചന്ദ്രനും പാഥേയം സിനിമയിലെ ഹരിപ്രസാഥും പുലിവാൽ കല്യാണം സിനിമയിലെ സെഡ്ജിയും അവസാനം വന്ന bro ഡാഡി വരെ . ശോഭന നായികയായി വന്ന ഈ സിനിമയിലെ കൈതപ്രം ജോൺസൻ ടീമിന്റെ മനോഹരമാണ്.

Leave a Reply
You May Also Like

ഒരു സുഖപര്യവസാന പ്രണയ പൂക്കാലം

ഒരു സുഖപര്യവസാന പ്രണയ പൂക്കാലം Shyam Zorba സംവിധായകൻ ഗണേഷ് രാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭം…

എൺപതുകളുടെ നൊസ്റ്റാൾജിയ ഉണർത്തുന്ന പശ്ചാത്തലത്തിൽ പറയുന്ന ഒരു ഗാങ്സ്റ്റർ ഡ്രാമ, പക്ഷെ നിരാശ ആയിരുന്നു ഫലം

Vani Jayate   രാജ് ആൻഡ് ഡിക്കെ എന്ന സമീപകാല വെബ്‌സീരീസുകളിൽ മികച്ച ഹിറ്റുകൾ സമ്മാനിച്ച സ്രഷ്ടാക്കൾ.…

‘ആരും കാണാ കായൽ കുയിലേ…’; റോംകോം ജോണറിലെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’യിലെ പ്രണയാർദ്രമായ ഗാനം

‘ആരും കാണാ കായൽ കുയിലേ…’; റോംകോം ജോണറിലെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’യിലെ പ്രണയാർദ്രമായ ഗാനം റൊമാന്‍റിക്…

ചുവപ്പ് സാരിയിൽ അതിസുന്ദരിയായി ഭാവന.

മലയാളികളുടെ പ്രിയതാരം ആണ് ഭാവന.