മോഹൻലാലിന് ആശ്വാസവിജയം സമ്മാനിച്ച മിസ്റ്റർ ബ്രഹ്മചാരി
Nithin Ram
2000 ൽ പുറത്തു വന്ന നരസിംഹത്തിനു ശേഷം രാവണപ്രഭു, കാക്കകുയിൽ എന്നി സിനിമകൾ മാറ്റി നിർത്തിയാൽ മിക സിനിമകളും ദയനീയ പരാജയങ്ങളാണ്. മികച്ച സിനിമയായിട്ടും ദേവദൂതൻ തിയേറ്റർ ൽ പരാജയമായി. അതെ സമയത്തു വന്ന പ്രജ, താണ്ടവം, ഒന്നാമൻ എന്നി വലിയ ബഡ്ജറ്റ് ൽ പുറത്തു വന്ന മോശം സിനിമകളും മുക്കും കുത്തി വീണ പടങ്ങളാണ് ആ സമയത്താണ് തുളസിദാസുമായി മിസ്റ്റർ ബ്രഹ്മചാരി എന്നാ ചിത്രം അദ്ദേഹം ചെയ്യുന്നത്. ആ സമയത്തു മോഹൻലാൽ ചെയ്ത ചെറിയ ബഡ്ജറ്റ് പടമായിരുന്നു മിസ്റ്റർ ബ്രഹ്മചാരി. വളരെ ചുരുങ്ങിയ ബഡ്ജറ്റ് ൽ തീർത്ത സിനിമ ബോക്സ് ഓഫീസിൽ സാമാന്യം വിജയം നേടി. പ്രജ, ഒന്നാമൻ, താണ്ടവം എന്നി സിനിമകൾ വെച്ചു നോക്കിയാൽ തമ്മിൽ ഭേദം തോന്നിയ ഒരു സിനിമയാണ് മിസ്റ്റർ ബ്രഹ്മചാരി. ലാൽ ജഗതി കോമ്പിനേഷൻ ഒന്നിച്ച കോമഡി രംഗങ്ങൾ നന്നായി തോന്നി. മീന നായികയായി വന്ന സിനിമയിൽ നെടുമൂടി വേണു, ജഗദീഷ്, കല്പന എന്നിവരും അവർക്ക് കിട്ടിയ വേഷങ്ങൾ നന്നാക്കി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മോഹൻ സിതാര സംഗീതം നൽകിയ കാനാനകുയിലിൻ എന്നാ ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്. തുളസിദാസ് സംവിധാനം ചെയ്ത അവസാനത്തെ വിജയചിത്രം മിസ്റ്റർ ബ്രഹ്മചാരിയാണ്.