Nithin Ram
കോമഡി എന്റർടൈൻമെന്റ് പടങ്ങളുടെ രാജാവ്
രാജസേനൻ, റാഫി മെക്കാർട്ടിൻ, സിദ്ദിഖ് ലാൽ എന്നിവരുടെ സഹായിയായി സിനിമയിൽ വന്ന സംവിധായകനാണ് ഷാഫി. മലയാളത്തിൽ നമ്മൾ ഇന്നും വീണ്ടും വീണ്ടും കാണുന്ന ആദ്യത്തെ കണ്മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം, പഞ്ചാബി ഹൗസ്, ഫ്രണ്ട്‌സ്, ഹിറ്റ്‌ലർ, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി ഷാഫിയുമുണ്ടായിരുന്നു. 2001 ൽ റാഫി മെക്കാർട്ടിന്റെ രചനയിൽ വൺ മാൻ ഷോ എന്നാ സിനിമയിലൂടെ സംവിധായകനായി കനിചിത്രം തന്നെ ഷാഫി ഗംഭീരമാക്കി. സാമാന്യം വിജയം നേടിയ ഈ ചിത്രം ഇന്നും നല്ല ആവർത്തന വാല്യൂവുള്ള ചിത്രമാണ്.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കല്യാണരാമൻ ആയിരിക്കും അദ്ദേഹത്തിന്റെ കരിയറിലെ വഴിതിരിവുണ്ടാക്കിയ ചിത്രം. ബെന്നി പി നായരമ്പലം രചന നിർവഹിച്ച ഈ ചിത്രം ഇന്നും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപെട്ടുന്ന ചിത്രമാണ്. ഷാഫിയുടെ സിനിമകളിൽ തന്നെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർക്ക് കല്യാണരാമനാണ്. 2003 ൽ ഉദയകൃഷ്ണ സിബി കെ തോമസിന്റെ രചനയിൽ വന്ന സിനിമയാണ് പുലിവാൽ കല്യാണം. നായകനെയും നായികയെയും സൈഡ് ആക്കി സഹതാരങ്ങൾ നിറഞ്ഞു നിന്ന ചിത്രം. ഇന്നും വീണ്ടും വീണ്ടും ആവർത്തിച്ചു കാണുന്ന ചിത്രമാണ് ഇത്. . 2005 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ വന്ന സിനിമയാണ് തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവും നിറഞ്ഞു നിന്ന ഈ ചിത്രം കരുത്തിന്റെ താരങ്ങൾക്ക് ഹാസ്യത്തിന്റെ രൂപം നൽകി. രാജൻ പി ദേവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് തൊമ്മൻ. മറ്റു ഷാഫി ചിത്രങ്ങൾ പോലെ ഇതും പ്രേക്ഷകർ വീണ്ടും വീണ്ടും ആവർത്തിച്ചു കാണുന്ന സിനിമയാണ്. ഈ ചിത്രം ഷാഫി തന്നെ വിക്രമിനെ നായകനാക്കി തമിഴ് ൽ മജാ എന്നാ പേരിൽ റീമേക് ചെയ്തു.
2007 ൽ റാഫി മെക്കാർട്ടിന്റെ രചനയിൽ മമ്മൂട്ടിയും സലിം കുമാറും പ്രധാന വേഷത്തിൽ നിറഞ്ഞു നിന്ന മായാവി വന്നു. ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രമായി. സലിം കുമാറിന്റെ സ്രാങ്ക് നമ്മൾക്ക് മറക്കാൻ സാധിക്കില്ല. അതെ വർഷം തന്നെ സച്ചി സേതുവിന്റെ രചനയിൽ ചോക്ലേറ്റ് വന്നു ആ സിനിമയും വലിയ വിജയമായി. പ്രിത്വിരാജ്, റോമാ, ജയസൂര്യ, സംവൃത തുടങ്ങിയ അന്നത്തെ യുവതാരങ്ങളെ വെച്ചാണ് ഈ തവണ ഷാഫി ചിത്രമൊരുകിയത് . പിന്നിട്ടു 2008 ൽ പുറത്തു ഇറങ്ങിയ ലോലിപോപ് എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിൽ അടിതെറ്റിപ്പോയ ആദ്യ ചിത്രമാണ്. ഈ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയത് അന്ന് വാർത്തയായിരുന്നു .
പിന്നിട്ടു ചെയ്ത ചട്ടമ്പിനാടും ശരാശരി വിജയം മാത്രം നേടി, പക്ഷെ പിന്നിട്ടു സിനിമക്ക് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു. ഈ ചിത്രത്തിലെ സൂരജ് വെഞ്ഞാറമ്മൂടിന്റെ വേഷം ദശമൂലം ദാമു ഇപ്പോഴും ജനം ഓർക്കുന്നു എന്നുമാത്രമല്ല ആ പേരിൽ സുരാജിനെ നായകനാക്കി സിനിമയും വരുന്നു എന്ന് റൂമറുകൾ.
2010 ൽ വന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെ വീണ്ടും പഴയ വിജയം ആവർത്തിച്ചു . ദിലീപും ബിജു മേനോനും തകർത്ത ഈ ചിത്രം വീണ്ടും വീണ്ടും ആവർത്തിച്ചു കാണുന്ന മറ്റൊരു ഷാഫി ചിത്രമായി മാറി. ഈ സിനിമ റിലീസ് ആയി 50 ദിവസമായപ്പോൾ തന്നെ അദ്ദേഹത്തിന്റെ മേക്കപ്പ്മാൻ എന്ന ചിത്രം റിലീസായി. 10 വർഷത്തെ ഇടവേളക്ക് ശേഷം ജയറാമും ഷാഫിയും ഒന്നിച്ച ഈ ചിത്രവും വൻ വിജയം നേടി.
ഒരേ സമയം തന്നെ തന്റെ രണ്ടു ചിത്രങ്ങൾ വൻ വിജയം നേടുന്ന കാഴ്ച നമ്മൾ കണ്ടു. കുഞ്ഞാടിന്റെ 150 ദിവസത്തെ പോസ്റ്ററും മേക്കപ്പ് മാന്റെ 100 ദിവസത്തെ പോസ്റ്ററും ഒരേ സമയം വന്നത് ഓർക്കുന്നു. പിന്നിട്ടു വന്ന വെനീസിലെ വ്യാപാരിയും 101 വെഡിങ്ങും ശ്രദ്ധിക്കപ്പെട്ടില്ല . പിന്നിട്ടു 3 വർഷത്തെ ഇടവേളക്ക് ശേഷം ചെയ്ത ടു കൺട്രിസ് വൻ വിജയം നേടി . മലയാളത്തിൽ 2010 നു ശേഷം വന്ന നല്ല കോമഡി എന്റർടൈൻമെന്റ് പടമായി ടു കൺട്രിസ് മാറി. പിന്നിട്ടു ചെയ്ത ഷെർലക് ടോംസ് , ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക് എന്നിവ മറ്റു ഷാഫി ചിത്രങ്ങളുടെ അത്ര വന്നതായി തോന്നില്ല. ഒരു പഴയ ബോംബ് കഥ വിജയചിത്രമാണെകിലും വ്യക്തിപരമായി ഒരു മോശം ചിത്രം അനുഭവമാണ് നൽകിയത്. അത് പോലെ ചിൽഡ്രൻസ് പാർക്കും 101 വെഡിങ്ങും