സുരേഷ് ഗോപിക്ക് കോമഡിയോ !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
404 VIEWS

Nithin Ram

സുരേഷ് ഗോപിക്ക് കോമഡിയോ !

മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. വില്ലൻ, സഹനടൻ വേഷങ്ങളിലൂടെ വന്നു നായകനായി പതുക്കെ സൂപ്പർ താരമായി അദ്ദേഹം വളർന്നു. അദ്ദേഹം നായകനായ സിനിമകൾ ഭൂരിഭാഗവും ആക്ഷൻ സിനിമകളും കുറച്ചു ഫാമിലി സെന്റിമെന്റ്സ് സിനിമകളുമാണ്. അദ്ദേഹം ആദ്യമായി മുഴുനിള ഹാസ്യവേഷം ചെയ്ത സിനിമ ജോസ് തോമസ് സംവിധാനം ചെയ്ത സുന്ദരപുരുഷൻ എന്ന സിനിമയിലാണ്. 2001 ലാണ് ഇത് പുറത്തിറങ്ങിയത്. 1994 ൽ തെലുങ്ക് ചിത്രമായ ‘ശുഭലാഗ്നനം’ ത്തിന്റെ റീമേക്കായിരുന്നു . സൂര്യനാരായണൻ എന്നാ സാധാരണക്കാരന്റെ വേഷം സുരേഷ്ഗോപി ഗംഭീരമാക്കി ഒപ്പം ഹാസ്യതാരങ്ങളായ മുകേഷ്, കൊച്ചിൻ ഹനീഫ, സലിം കുമാർ എല്ലാം ഉണ്ടായിരുന്നു . നദിനിയൊപ്പമുള്ള ഒരു ഗാനരംഗത്തിൽ നമ്മൾ അത് വരെ കാണാത്ത സുരേഷ്ഗോപിയാണ് പ്രേക്ഷകർ കണ്ടത്. മുകേഷിനെക്കാൾ ചിത്രത്തിൽ ഏറ്റവും സ്‌കോർ ചെയ്തത് സുരേഷ്ഗോപിയാണ് പിന്നിട്ടു ഇത് പോലൊരു ഹാസ്യചിത്രം അദ്ദേഹം ചെയ്തിട്ടില്ല. ഈ ചിത്രത്തിൽ ദിലീപിനെയോ ജയറാമിനെയോ കാസ്റ് ചെയ്യുന്നതിന് പകരം സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്ത സംവിധായകന്റെ ധൈര്യം ഗംഭീരം അത് വിജയിക്കുകയും ചെയ്തു ആ കഥാപാത്രം ജയറാം ചെയ്താൽ ഒരു പുതുമയും ഉണ്ടാക്കില്ല സുരേഷ് ഗോപി ചെയ്തത് കൊണ്ടാണ് പുതുമയുണ്ടായത്. നന്ദിനിയും ദേവയാനിയും നായികമാരായി വന്ന ഈ സിനിമയിൽ മോഹൻ സിതാര സംഗീതം നൽകിയ തങ്കമനസിൻ എന്നാ ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്. 2001 ൽ തുടർച്ചയായി സുരേഷ് ഗോപി ചിത്രങ്ങൾ പരാജയപ്പെടുന്ന സമയത്തു അദ്ദേഹത്തിനു ആശ്വാസം വിജയം നൽകിയ സിനിമയാണ് സുന്ദരപുരുഷൻ

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ