ഉണ്ണി കൃഷ്ണന്റെയും തുളസിയുടെയും പ്രണയവും ജീവിതവും പ്രതിസന്ധികളും പറഞ്ഞ മനോഹരമായ പ്രണയകാവ്യം

കടപ്പാട് Nithin Ram

ഉണ്ണികൃഷ്ന്റെയും തുളസിയുടെയും ജീവിതവും അവരുടെ പ്രണയവും നൊമ്പരങ്ങളും പറഞ്ഞ സിനിമയാണ് യാത്ര. ഈ ചിത്രം കണ്ടിട്ടിലെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം നിങ്ങൾ കണ്ടിട്ടില്ല എന്നാ പരസ്യ വാചകത്തോട് വന്ന ചലച്ചിത്രമാണ് യാത്ര മലയാളത്തിലെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ ഒന്ന് എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെയും ശോഭനയുടെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്. മൂന്നാം പിറയെക്ക് ശേഷം ബാലു മഹേന്ദ്ര എന്നാ സംവിധായകനന്റെ മികച്ച സിനിമ എന്ന് തന്നെ പറയാം, ജോൺ പോളിന്റെ മികച്ച രചനകളിൽ ഒന്ന്, എല്ലാം കൊണ്ടും മികവ് പുലർത്തിയ സിനിമ. ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ ഇന്നും ഹിറ്റാണ്.മനോഹരമായ പ്രണയകാവ്യവുമാണ്

അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്.കുറ്റവാളിയായ ഉണ്ണികൃഷ്ണൻ ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി തുറന്നുകാട്ടി. ജപ്പാനീസ് ക്ലാസിക് ചിത്രമായ ദി യെല്ലോ ഹാൻകർചീഫ് എന്ന ചലച്ചിത്രത്തിൽ നിന്ന് കടംകൊണ്ടതാണ് യാത്രയുടെ കഥ.

ഈ രംഗത്തെ വെല്ലുന്ന മറ്റൊരു ക്ലൈമാക്സ് മലയാള സിനിമയിൽ ഒരുപക്ഷെ ഉണ്ടാകില്ല

ഈ സിനിമയെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ശോഭനയാണ്. ശോഭന വളരെ നാച്ചുറലായി അഭിനയിച്ച കഥാപാത്രമാണ് തുളസി.മണിച്ചിത്രതാഴിനും ഇന്നലെക്കും ശേഷം അവരുടെ മികച്ച കഥാപാത്രം ഇതിലെ തുളസിയാണ്. വളരെ ചെറിയ വേഷത്തിൽ വന്ന തിലകനും അടൂർ ഭാസിയും അവരുടെ റോൾ നന്നാക്കി. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണികൃഷ്ണൻ.

കഥ സംഗ്രഹം

അനാഥയും വനം ഉദ്ധ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണൻ തന്റെ ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്ന തുളസി (ശോഭന) എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. വിവാഹിതരാവാൻ തീരുമാനിച്ച അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവാഹകാര്യം അറിയിക്കാനായി യാത്ര തിരിക്കുന്നുണ്ട്. യാത്ര കഴിഞ്ഞു മടങ്ങുന്ന ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉണ്ണികൃഷ്ണന് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയുമായി കാഴ്ചയിൽ സാമ്യതതോന്നിയതിനാൽ ഇതു തന്നെയാണ്‌ കുറ്റവാളി എന്ന സംശയത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതാണ്‌. ഈ സമയത്ത് യാദൃച്ഛികമായി ഒരു പോലീസുകാരൻ ഉണ്ണികൃഷ്ണന്റെ കൈയ്യാൽ കൊല്ലപ്പെടാനിടവരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ജയിലിലെ ആദ്യകാലങ്ങളിൽ ഉണ്ണികൃഷ്ണൻ തുളസിക്കെഴുതുന്ന ഒരു കത്തിൽ തന്നെ മറന്നുകൊള്ളാൻ പറയുന്നുണ്ട്. ജയിൽ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണൻ തുളസിക്കെഴുതിയ മറ്റൊരു കത്തിൽ തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്ക് വേണ്ടി ദീപം തെളിക്കാൻ ആവശ്യപ്പെടുന്നു. നീണ്ട ജയിൽവാസത്തിനൊടുവിൽ മോചിതനായ ഉണ്ണികൃഷ്ണൻ തന്റെ തുളസിയെ കാണാൻ വേണ്ടി പോകുവുകയാണ്‌. അവൾ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിപ്പുണ്ടോ? ഉണ്ണികൃഷ്ണന്റെ സഹയാത്രികരുടെ കൂടി ചോദ്യമാണിത്.

Leave a Reply
You May Also Like

“ആരോഗ്യനില തൃപ്തികരമല്ല, എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം”, സുമ ജയറാമിന്റെ സോഷ്യൽമീഡിയ പോസ്റ്റ്

മലയാള സിനിമ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സുമ ജയറാം.മമ്മൂട്ടിക്കും…

എമ്പുരാന് നിർമ്മാണപങ്കാളിയായി കെജിഎഫ്, കാന്താര എന്നിവ നിർമ്മിച്ച ഹോംബാലെയും

എമ്പുരാന്റെ നിർമാണ പങ്കാളിയായി ഹോംബാലെ എത്തുന്നു. പടത്തിന്റെ വർക്കുകൾ അടുത്ത ആഴ്ച മുതൽ മധുരയിൽ ആരംഭിക്കുന്നു…

തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രം ‘1744 വൈറ്റ് ആള്‍ട്ടോ’ യിലെ റാപ്പ് ​ഗാനം പുറത്തിറങ്ങി

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രം ‘1744 വൈറ്റ്…

“പത്തൊമ്പതാം നൂറ്റാണ്ട്” ഇന്നു മുതൽ ആമസോൺ പ്രൈമിൽ

പത്തൊൻപതാം നൂറ്റാണ്ടിന്റെ കഥപറഞ്ഞ സിനിമയാണ് “പത്തൊമ്പതാം നൂറ്റാണ്ട്” . വിനയൻ സംവിധാനം ചെയ്ത ചിത്രം ആറാട്ടുപുഴ…