fbpx
Connect with us

Entertainment

മലയാളത്തിൽ ഞാൻ കണ്ട മികച്ച പ്രണയചിത്രങ്ങൾ, കുറിപ്പ്

Published

on

ഓരോരുത്തർക്കും അവരവർക്കിഷ്ടമുള്ള ചിത്രങ്ങൾ ഓരോ വിഭാഗത്തിൽ നിന്നും ഉണ്ടാകും. അതിപ്പോൾ പ്രണയ ചിത്രമായാലും ആക്ഷൻ ചിത്രമായാലും കുറ്റാന്വേഷണം, ഹൊറർ ചിത്രങ്ങളായാലും ഓരോരുത്തർക്കും വ്യത്യസ്തമായ അഭിപ്രയങ്ങൾ ഉണ്ടാകും. മലയാളത്തിൽ ഇറങ്ങിയ പ്രണയചിത്രങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള അഞ്ചെണ്ണം പറയാൻ പറഞ്ഞാൽ നിങ്ങൾ ഏറ്റവും മികച്ചവ തന്നെ കണ്ടെത്തും. അത്തരത്തിൽ ഒരു സെലക്ഷൻ ആണ് ഇത്. അത്തരത്തിൽ തനിക്കിഷ്ടപ്പെട്ട പ്രണയചിത്രങ്ങൾ പരിചയപ്പെടുത്തുകയാണ് Nithin Ram.

മലയാളത്തിൽ ഞാൻ കണ്ട മികച്ച പ്രണയചിത്രങ്ങൾ

നമ്മുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ : ഈ സിനിമ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഒരുപാട് തവണ കണ്ട ചിത്രമാണ്. ഒറ്റ വാക്കിൽ ഒരു പദ്മരാജൻ മാജിക്‌. സോളമന്റെയും സോഫിയയുടെയും പ്രണയം ഇന്നും നമ്മൾ ആഘോഷിക്കപ്പെട്ടുന്നു. മോഹൻലാലും ശാരിയും തിലകനും നിറഞ്ഞു നിന്ന സിനിമ. ജോൺസൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇന്നും പുതിയ തലമുറയിൽ പെട്ട ഞാൻ ഉൾപ്പെടെ എല്ലാവരും ആഘോഷിക്കപ്പെട്ടുന്നു.വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതി കാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.’ അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും…♥️🍃 .

യാത്ര : ഉണ്ണികൃഷ്ന്റെയും തുളസിയുടെയും ജീവിതവും അവരുടെ പ്രണയവും നൊമ്പരങ്ങളും പറഞ്ഞ സിനിമയാണ് യാത്ര. ഈ ചിത്രം കണ്ടിട്ടിലെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം നിങ്ങൾ കണ്ടിട്ടില്ല എന്നാ പരസ്യ വാചകത്തോട് വന്ന ചലച്ചിത്രമാണ് യാത്ര മലയാളത്തിലെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ ഒന്ന് എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെയും ശോഭനയുടെയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്. മൂന്നാം പിറയെക്ക് ശേഷം ബാലു മഹേന്ദ്ര എന്നാ സംവിധായകനന്റെ മികച്ച സിനിമ എന്ന് തന്നെ പറയാം, ജോൺ പോളിന്റെ മികച്ച രചനകളിൽ ഒന്ന്, എല്ലാം കൊണ്ടും മികവ് പുലർത്തിയ സിനിമ. ഇളയരാജയുടെ മാസ്മരിക സംഗീതം .മനോഹരമായ പ്രണയകാവ്യവുമാണ്

അടിയന്തരാവസ്ഥക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥയാണിത്.കുറ്റവാളിയായ ഉണ്ണികൃഷ്ണൻ ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാളചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി തുറന്നുകാട്ടി. ജപ്പാനീസ് ക്ലാസിക് ചിത്രമായ ദി യെല്ലോ ഹാൻകർചീഫ് എന്ന ചലച്ചിത്രത്തിൽ നിന്ന് കടംകൊണ്ടതാണ് യാത്രയുടെ കഥ. ഈ. ഈ സിനിമയെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ശോഭനയാണ്. ശോഭന വളരെ നാച്ചുറലായി അഭിനയിച്ച കഥാപാത്രമാണ് തുളസി.മണിച്ചിത്രതാഴിലെ ഗംഗ നാഗവല്ലി ചെയ്ത ശോഭന തന്നെ യാത്രയിലെ തുളസിയായി.

Advertisement

എന്നന്നും കണ്ണേട്ടൻ : ഫാസിൽ സംവിധാനം ചെയ്ത ഏറ്റവും മികച്ച ടീനേജ് ലവ് സ്റ്റോറി എന്നന്നും കണ്ണേട്ടനാണ്. റിലീസ് ആയ സമയത്തു വേണ്ട വിജയം നേടാതെ പോയ ഈ ചിത്രം പിന്നിട്ടു ശ്രദ്ധക്കപ്പെട്ടു. എനിക്ക് ഈ സിനിമയുടെ ക്ലൈമാക്സ്‌ ആണ് ഏറ്റവും ഇഷ്ടപെട്ടത് സാധാരണ teenage love story സിനിമകളിൽ നിന്ന് different ആയിട്ടുള്ള ending. അവർ രണ്ടു പേരും ആ കഥാപാത്രങ്ങൾ മനോഹരമായി ചെയ്തു ഒപ്പം ജെറി അമൽ ദേവിന്റെ ഗാനങ്ങളും മനോഹരങ്ങളാണ്. രണ്ടാം ഭാഗത്തിന് അന്ന് സാധ്യതയുള്ള സിനിമയായിരുന്നു എന്നന്നും കണ്ണേട്ടന്റെ എന്ന് പലപ്പോഴും തോന്നാറുണ്ട്. One of the best work of fazil.

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ : “വിനയെട്ടാ നമ്മളില്ലാത്ത ഒരു ശിവരാത്രിയും ഇനിയീ മണപ്പുറത്ത് ഉണ്ടാവരുത്.ഈ മണപ്പുറത്ത് വിനയേട്ടൻ ഒരു വീട് വെക്കണം..പക്ഷി കൂട് പോലെയൊരു കൊച്ചു വീട്.. അവിടെ എനിക്ക് ഉറങ്ങണം.!എന്നിട്ടു വിനയെട്ടനുമായി ചേർന്നു ആയിരം ശിവരാത്രികൾ കാണാണം” ..
ഊട്ടിയുടെ മനോഹാരിത മികച്ച രീതിയിൽ ഒപ്പിയെടുത്ത സിനിമകളിൽ ഒന്നാണ് ഈ ഫാസിൽ ചിത്രം എന്ന് നിസംശയം പറയാം.സിനിമ കാണുമ്പോൾ അവിടത്തെ തണുപ്പ് നമുക്കും ഫീൽ ചെയുന്നതിൽ ആണ് വിജയം.!! നെറ്റിയിൽ പൂവുള്ള എന്ന എവർഗ്രീൻ ഹിറ്റ് സോങ് ആണ് സിനിമ കാണുന്നതിലേക്ക് നയിച്ചത്. യുവാവും മധ്യവയസ്കനുമായി മമ്മൂട്ടിയുടെ മികച്ച പ്രകടനം. സുഹാസിനിയുമായുള്ള പ്രണയരംഗങ്ങൾ ഒക്കെ മികച്ചത്.ഒരു ഇന്റർവ്യൂവിൽ സുഹാസിനിയോട് നിങ്ങളുടെ best onscreen pair ആരെന്നു ചോദിച്ചപ്പോൾ ഒന്നാലോചിക്കാൻ പോലും കൂട്ടാക്കാതെ ഞൊടിയിടയിൽ മമ്മൂട്ടി എന്ന് പറഞ്ഞത് ഓർക്കുന്നു…

വന്ദനം : എങ്കിൽ എന്നോട് പറ i love you എന്നാ ഡയലോഗ് ഇപ്പോഴും ആഘോഷിക്കപ്പെട്ടുന്ന സിനിമ. മലയാളത്തിൽ ഏറ്റവും മികച്ച കമർഷ്യൽ വാല്യൂയുള്ള love സ്റ്റോറി. ഈ സിനിമ ഇന്നും evergreen ആയി നിലനിൽക്കുന്നു ഇതിന്റെ ക്ലൈമാക്സ്‌ കൊണ്ടാണ് ആ ട്രാജഡി ക്ലൈമാക്സ്‌ ആ സിനിമക്ക് ഒരു പുതുമയാണ്.
നഖക്ഷതങ്ങൾ : എം ടി ഹരിഹരൻ ടീം ഒരുക്കിയ നല്ലൊരു പ്രണയചിത്രമാണ് ഇത്. ഈ സിനിമ കാണുമ്പോൾ മോനിഷയുടെ കഥാപാത്രത്തോട് നമ്മൾക്ക് ഒരു പ്രിയം തോന്നും. ഇതിന്റെ ക്ലൈമാക്സ്‌ ഇന്നും ഒരു വിങ്ങലാണ്. വിനീതിന്റെ കഥാപാത്രത്തെ ഒന്നും പെട്ടന്ന് മറക്കാൻ സാധിക്കില്ല.മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തിമഞ്ഞക്കുറിമുണ്ടു ചുറ്റി എന്നാ ഗാനരംഗത്തിലെ മോനിഷയെയും വിനീതിനെയും പെട്ടന്ന് മറക്കാൻ സാധിക്കില്ല.

മേഘമൽഹാർ : കമൽ സംവിധാനം ചെയ്ത ഈ ചിത്രം പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ്. പണ്ടെന്നോ നഷ്ടമായ കളിക്കൂട്ടുകാരിയുടെ ഓർമ്മകളുമായി. ക്ഷേത്രത്തിനടുത്തുള്ള കൽമണ്ഡപത്തിനരികിൽവച്ച് നിറഞ്ഞുതുളുമ്പിയ മിഴികളോടെ യാത്രാമൊഴിയേകിയ ആ കൂട്ടുകാരിയാണ് തന്റെ അടുത്തിരി ക്കുന്ന നന്ദിതയെന്നറിയാതെ.നന്ദിത എന്ന എഴുത്തുകാരിയോട് ആരാധനയായിരുന്നു രാജീവിന്. പിന്നീടത് സൗഹൃദവും, ശേഷം വേണ്ടെന്ന് വച്ചിട്ടും പിന്നെയും വേണമെന്ന് തോന്നിയ ഇഷ്ടവുമായി. നന്ദിതയെഴുതിയ കൗസുവിന്റേയും പാർവതിയുടെയും കഥയെക്കുറിച്ച് അയാളുടെതന്നെ വാക്കുകളിലൂടെയാണ് പണ്ടെങ്ങോ നഷ്ടമായ തന്റെ കളിക്കൂട്ടുകാരൻ രാജീവാണെന്ന് നന്ദിത തിരിച്ചറിയുന്നത്. പിന്നീടൊരിക്കൽ അവളിലൂടെതന്നെ രാജീവും ആ സത്യം അറിയുന്നു. ഒടുവിൽ തങ്ങളെ സ്നേഹിക്കുന്ന വർക്ക് തങ്ങളെ നഷ്ടപ്പെടാതിരിക്കാൻവേണ്ടി ആദ്യമായ് കണ്ടുമുട്ടിയ കന്യാകുമാരിയിൽ വച്ച് അവർ യാത്ര പറഞ്ഞു പിരിയുന്നു.

ഒരുപാട് വർഷങ്ങൾക്കപ്പുറം ജീവിതത്തിന്റെ സായാഹ്നത്തിൽ തീർത്തും അപ്രതീക്ഷിതമായി കന്യാകുമാരിയിൽവച്ച് അവർ വീണ്ടും കണ്ടുമുട്ടുന്നുണ്ട്. ഒരു ‘ഹലോ’ യിൽ അവരാ കണ്ടുമുട്ടലിന് ഔപചാരികതയുടെ മൂടുപടമിടുന്നുണ്ടെങ്കിലും ഒരിക്കലും വേണ്ടെന്ന് വെക്കാൻ കഴിയാതെ ആ ഇഷ്ടം അവരെന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടാകും.മേഘമൽഹാർ എന്ന മനോഹരമായ ചിത്രത്തിന്റെ ആത്മാവ് കേൾവിയിൽ ഒരു നറുപുഷ്പമായി പൂത്തുലഞ്ഞ ആ പാട്ടാണ്. ഓരോ തവണ കേൾക്കുമ്പോഴും നേർത്ത മഴയുടെ തണുപ്പ് പോലെ ഹൃദയത്തിൽ കുളിര് നിറക്കുന്നൊരു പാട്ട്.

***

 556 total views,  4 views today

Advertisement
Advertisement
Entertainment19 mins ago

ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

Featured45 mins ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article1 hour ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment2 hours ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment4 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment5 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment5 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment5 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment5 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment5 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment6 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment19 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment20 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »