Nithin RN

നായകനാകണം എന്ന് വാശിയില്ലാത്ത നടനാണ് അർജുൻ അശോകൻ. അതുകൊണ്ട് തന്നെയാണ് അയാളിലെ നടൻ ഏത് കഥാപാത്രത്തിനോടും യോജ്യനായി മാറുന്നതും. പറവയിലും ജൂണിലും ഒക്കെ സൈഡ് റോളുകളിലാണെങ്കിലും തന്റെ കഥാപാത്രം മറ്റുള്ളവരിൽ ഓർമ്മിക്കപെടുന്ന ഒന്നായി മാറ്റാൻ അയാൾക്കാകുന്നുണ്ട്.അജഗജാന്തരവും ജാനേമന്നും ഒക്കെ രണ്ട് ധ്രുവങ്ങളിൽ ഉള്ള കഥാപാത്ര സൃഷ്ടികൾ ആയിരുന്നു. എന്നിരുന്നാലും രണ്ടിലും ആ വ്യത്യസ്തത നിലനിർത്താൻ അർജുൻ അശോകന് കഴിഞ്ഞിട്ടുണ്ട്.

ചെറുതോ വലുതോ വ്യത്യാസം ഇല്ലാതെ നല്ല സിനികളുടെ ഭാഗമാകാൻ ശ്രമിക്കുന്നത് കൊണ്ടും അയാളിലെ നടൻ നമുക്കൊക്കെ പരിചയമുള്ള ഒരാളായി തോന്നുന്നതും. തട്ടാശ്ശേരി കൂട്ടം വരെ എത്തിനിൽക്കുന്ന സിനിമ കരിയറിൽ കൺസിസ്റ്റന്റ് ആയി ഹിറ്റുകളുടെ ഭാഗമാകുന്നുണ്ട്.അർജുന്റെ ഏറ്റവും ലേറ്റസ്റ്റ് റിലിസ് ആയ തട്ടാശേരി കൂട്ടത്തിലും തന്റെ വേഷം ഗംഭീരമാക്കാൻ അർജുന് സാധിക്കുന്നുണ്ട്. തട്ടാശേരി കൂട്ടത്തിലും അർജുന് അശോകന്റെ അഭിനയത്തിന്റെ തട്ട് താന്ന് തന്നെയിരിക്കുവാണ്.കോമഡി റൊമാൻസ് രംഗങ്ങളിൽ തീർത്തും ഫുൾ പാക്ക് പ്രകടനം തന്നെയാണ് അർജുൻ നടത്തുന്നത്.

സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രം നുറുങ്ങു തമാശകളിലൂടെ മുന്നേറുന്നു. നമുക്കൊക്കെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളിൽ കൂടുതൽ മികവോടെ അഭിനയിക്കാൻ അർജുന് സാധിക്കുന്നുണ്ട്.യുവ നടന്മാരുടെ സർക്കിളിൽ എന്തുകൊണ്ടും പ്രകടനം നില നിർത്താൻ സാധിക്കുന്നു എന്നത് തന്നെയാണ് അർജുൻ അശോകന്റെ പ്രസക്തി!!

***

Leave a Reply
You May Also Like

ലൂസിഫറിലെ ആ ട്രീറ്റ്മെന്റ്റ് തല്ലുമാല യുടെയും മുഖ്യആകർഷണമായി

Theju P Thankachan സംഭവിച്ച് അധികം നേരം ആകുന്നതിന് മുൻപ് ആ നടന്ന കാര്യത്തെ ഓർത്തെടുക്കാൻ…

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Harilal Rajendran “ഒരു കഥ സൊല്ലട്ടുമാ?!” തിയറ്ററിൽ കയ്യടികൾ നിറച്ച “വിക്രം വേത”യിലെ വിജയ്‌ സേതുപതിയുടെ…

ആരെയും ഭയപ്പെടുത്തുന്ന വളരെ നിഗൂഢമായ ഭയപ്പെടുത്തുന്ന ചിരി, തരംഗമായി ‘ഭ്രമയുഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന ഹൊറർ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്തു…

ഒരുപക്ഷെ ഒരു ഓസ്‌കാർ ജേതാവിനോ ഒരു മിസ്സ്‌ യൂണിവേഴ്സിനോ പോലും ലഭിക്കാത്ത അഭിമാന നിമിഷം

Sooraj M S ഒന്നാലോചിച്ചാൽ എത്ര മനോഹരമായിരുന്നിരിക്കും ഇവരുടെ ഇന്നലത്തെ രാത്രി…. ജീവിതത്തിൽ ഇതിന് മുന്നൊരിക്കലും…