ആ വിവേചനത്തെ ഒരു ഗാങ്സ്റ്റർ കഥയുടെ പിന്നാമ്പുറത്തിൽ കാണിച്ചിരിക്കുന്ന സിനിമ

  0
  285

  കബാലി

  “മനുഷനെ മനുഷൻ മതിക്കറതുക്കും സമൂഹ പ്രച്ചനൈയൈ അനുകുറതുക്കും വെറും കൽവി മട്ടും പത്താത്. കൽവിയോടെ സേർന്ത് സമൂഹ അറസിയലും, പകുത്തറിവും തേവൈ, പഠിക്കലാമാ‌?”

  മനുഷ്യർ പരസ്പരം ബഹുമാനിച്ച് സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ അതിനു വെറും വിദ്യാഭ്യാസം മാത്രം പോരാ, അതിന്റെ കൂടെ രാഷ്ട്രീയവും വിവേചന ബുദ്ധിയും വേണം. പാ രഞ്ജിത്തിന്റെ മദ്രാസ് എന്ന സിനിമയിലെ അവസാന ഡയലോഗ് ആണു മേൽ ഉദ്ധരിച്ചിരിക്കുന്നത്. സാധാരണ ഗാന്ധി, നെഹ്റു, ഇന്ദിര, അണ്ണാ, എം ജി ആർ, അമ്മാ, കലൈജ്ഞർ മുതലായവരുടെ പടങ്ങൾ ആണു നാം ഒരു തമിഴ്നാട്ടിലെ സ്കൂൾ ചുമരിൽ പ്രതീക്ഷിക്കുന്നത് പക്ഷെ ഇവിടെ ഈ സീനിൽ ക്ലാസ്സ് മുറിയിലെ ചുവരിൽ അംബേദ്കറിന്റെ പടം (മാത്രം) ബാക് ഗ്രൗണ്ടിൽ കാണാം. കബാലി സംവിധായകന്റെ മുൻ സിനിമകളിലെ ഭാഷാ/രൂപങ്ങൾ/കാഴ്ചകൾ/രാഷ്ട്രീയം എന്നിവയെ കുറിച്ച് ഒരു സൂചന ഈ സീൻ തരുന്നുണ്ട്.

  From Kabali to Sivaji: A look at Rajinikanth's different shades and brilliant portrayals | Entertainment News,The Indian Expressമദ്രാസിലെ ഒരു ദളിത് കോളനിയിലെ ഒരു മതിലിന്റെ കഥ എന്ന ഫോർ ഗ്രൗണ്ടിൽ അവിടത്തെ ജാതി രാഷ്ട്രീയത്തിലേക്ക്, കീഴാളരുടെ ജീവിതത്തിലേക്ക് കാമറ തിരിഞപ്പോൾ തമിഴ് സിനിമ ഇതുവരെ കാണാതിരുന്ന ഒരു സിനിമാ സ്റ്റൈൽ ആണു രഞ്ജിത് കാണിച്ച് തന്നത്. ആ മതിലിൽ മീശമുറുക്കി നിൽക്കുന്ന മേൽജാതി രാഷ്ട്രീയക്കാരന്റെ പടത്തിനുമേൽ ആദ്യം ഒഴിക്കുന്ന പെയിന്റ് നീലയായതും യാദൃച്ഛികമല്ല എന്ന് ജാതിരാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാവും. ആ നീൽ സലാം എന്ന അടിത്തറയിൽ കെട്ടി പൊക്കിയ അടുത്ത സിനിമയാണു കബാലി. അതു കൊണ്ട് തന്നെ കബാലി എന്ന സിനിമയെ അതിലെ രാഷ്ട്രീയത്തെ ശരിക്കും മനസ്സിലാക്കാൻ ആദ്യം മദ്രാസ് മനസ്സിരുത്തി കാണണം എന്നാണു എന്റെ അഭിപ്രായം.

  169 Service Providers Banned From Releasing 'Kabali': Madras HCഈ സിനിമയിൽ വെറും ഫ്ലൂക്കിൽ രാഷ്ട്രീയം കേറി വന്നതല്ല, രാഷ്ട്രീയം തന്നെയാണു തന്റെ സിനിമകൾ ലക്ഷ്യം വെക്കുന്നത് എന്ന് നെഞ്ച് വിരിച്ച് പറയുന്ന ഒരു ഡയറക്ടറിന്റെ സിനിമയാണു കബാലി, അല്ലാതെ രജനികാന്ത് എന്ന താരത്തിന്റെ സിനിമയല്ല.നമ്മൾ ഭാരതീയർ എവിടെ പോയാലും കൊണ്ട് പോകുന്ന ഒരു സാധനമാണു ജാതി, മലേഷ്യയിലേക്ക് കുടിയേറിയ തമിഴരും അതിൽ നിന്ന് വിമുക്തരല്ല. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമൊക്കെ മലേഷ്യയിലേക്ക് കുടിയേറിയവർ തമ്മിൽ ഈ ജാതിവിവേചനം നിലനിന്നിരുന്നു, ഇപ്പോഴും നില നിൽക്കുന്നു. ആ വിവേചനത്തെ ഒരു ഗാങ്സ്റ്റർ കഥയുടെ പിന്നാമ്പുറത്തിൽ കാണിച്ചിരിക്കുന്ന സിനിമയാണു കബാലി.

  ജയകാന്തന്റെ കഥാപാത്രം പറയുന്നുണ്ട് എനിക്കിരിക്കാൻ ഇനിയും നൂറ് സിംഹാസനങ്ങൾ വേണമെന്ന്, അത്തരം നൂറ് സിംഹാസനങ്ങളിൽ കോട്ടും സൂട്ടുമിട്ട്, അധികാര വർഗ്ഗത്തിനു മുന്നിൽ കാലിന്മേൽ കാലുമിട്ട് ഇരിക്കുന്ന കറുത്ത ദ്രാവിഡ ഉടൽ ഈ സിനിമയിലുടനീളം കാണാം.
  “ഗാന്ധി സട്ടയെ അവുത്തതുക്കും അംബേദ്കർ കോട്ടെ പോട്ടതുക്കും നടുവിലെ നെറയെ വിഷയങ്കൾ ഇറുക്ക് കണ്ണാ” എന്ന ഡയലോഗിൽ മാത്രമല്ല സിനിമയിലുടനീളം ആ രാഷ്ട്രീയം ഉണ്ട്. സബ്കാരക്റ്ററുകളായി വരുന്നവരുടെ ഡയലോഗുകളിലും ബോഡിലാംഗ്വേജുകളിൽ പോലും സൂക്ഷ്മതയുണ്ട്.

  10 Blockbuster Pics From the Sets of Rajinikanth's Kabaliനമ്മുടെ ഇന്ത്യൻ സിനിമകളിൽ മൊത്തമായും കാണപ്പെടുന്ന ഒരു പ്രവണതയാണു കീഴാള കഥാപാത്രങ്ങളുടെ സ്റ്റീരിയോടൈപ്പിംഗ്. വില്ലന്റെ സഹായിയായി, കള്ളനായി, ബലാത്സംഗിയായി, കള്ളക്കടത്തുകാരനായി ഒക്കെ മാത്രം കാണിക്കുന്ന കീഴാള ഉടലിനു മലയാള സിനിമകളിൽ പോലും ഒരു പഞവുമില്ല. അതിനെക്കുറിച്ചൊക്കെ പല ചർച്ചകൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ നേരത്തേ നടന്നത് നാം കണ്ടിട്ടുണ്ട്. തമിഴ്നാട്ടിൽ പൊതുവെയും തമിഴ് സിനിമകളിൽ പ്രത്യേകിച്ചും അത്തരം നെഗറ്റീവ് കീഴാള കഥാപാത്രങ്ങൾക്ക് മാത്രമായി ഒരു കാലത്ത് മാറ്റി വെച്ച പേരാണു കബാലി. പിന്നീട് കോമഡി കഥാപാത്രങ്ങളായും കബാലിയെ കണ്ടിട്ടുണ്ട്, ആ ഒരൊറ്റകാരണം കൊണ്ട് തന്നെ അതിനെ മാറ്റാനായാണു തന്റെ നായകനു കബാലി എന്ന പേരു രഞ്ജിത് കൊടുത്തത്. മാത്രമല്ല തന്റെ മുൻ സിനിമകളിലും ആദ്യം നായകന്റെ പേരു കബാലി എന്നാണു കൊടുത്തിരുന്നത് പക്ഷെ പ്രൊഡ്യൂസർമാർ സമ്മതിക്കാതിരുന്നതിനാൽ മാറ്റേണ്ടിവന്നു എന്നും അദ്ധേഹം പറഞിട്ടുണ്ട്. രജനികാന്തിനു ഇഷ്ടപ്പെട്ടു എന്ന ഒരു കാരണം കൊണ്ട് മാത്രമാണു കബാലി എന്ന പേരു നമ്മൾ സ്ക്രീനിൽ കണ്ടത് എന്ന് കൂടി മനസ്സിലാക്കുമ്പോൾ രഞ്ജിത് തന്റെ രാഷ്ട്രീയത്തിനോട് എന്ത് മാത്രം ചേർന്ന് നിൽക്കുന്നു എന്ന് മനസ്സിലാവും.

  രജനികാന്ത് എന്ന താരത്തെ സംബന്ധിച്ച് കബാലി എന്ന സിനിമയിൽ കുറച്ച് സീൻ മാത്രമേ ഉള്ളൂ. രജനികാന്ത് എന്ന നടനാണു ബാക്കി മൊത്തം. അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ഒരു അറുപത് വയസ്സുകാരൻ ഗാങ്സ്റ്ററായി അണ്ണൻ തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഇതുവരെയും അണ്ണന്റെ സിനിമകളിൽ ഉണ്ടായിരുന്ന സ്ത്രീ കഥാപാത്രങ്ങൾ നിഴലുകൾ മാത്രമായിരുന്നു, പക്ഷെ കബാലിയിൽ എല്ലാവർക്കും വ്യക്തിത്വങ്ങൾ ഉണ്ട്. ഇങ്ങനെ കുറേ കാര്യങ്ങൾ പറഞ് കൊണ്ട് പോകാം, അതൊക്കെ നേരത്തേ പലരും എഴുതിയിട്ടുള്ളത് കൊണ്ട് വിടുന്നു.

  ടെക്നിക്കലി/ഭാഷാപരമായി സിനിമ മീഡിയോക്കർ ആണു, മദ്രാസിനൊപ്പം വന്നിട്ടില്ല എന്നാണു എന്റെ അഭിപ്രായം. അതിനു സംവിധായകനെ പഴിക്കാൻ വയ്യ കാരണം മലേഷ്യൻ തമിഴ് സംസ്കാരത്തെ അതിന്റെ തനിമയെ മുഴുവനായി താൻ മനസ്സിലാക്കിയിട്ടില്ല എന്നും അറിഞതിൽ പലതിനെയും തമിഴ് നാട്ടിലെ പ്രേക്ഷകനു വേണ്ടി വെള്ളമൊഴിച്ച് നേർപ്പിച്ചിട്ടുണ്ട് എന്ന് രഞ്ജിത് തന്റെ ഇന്റർവ്യൂവിൽ പറഞ് കണ്ടു. മാത്രമല്ല വിവേചനങ്ങളെ പറ്റിയുള്ള ഭാഗങ്ങളിൽ കുറെ എഡിറ്റിംഗ് ചെയ്തിട്ടുണ്ട് എന്നതിനാൽ മൊത്തത്തിൽ സംവിധായകനു പോലും പടം നൂറ് ശതമാനം ഹോണസ്റ്റ് ആണെന്ന അഭിപ്രായമില്ല.

  Blog: Rajinikanth Is the One and Only Sultan, 'Kabali' Day Or Not!ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധ ജനതയുള്ള കേരളത്തിൽ പോലും ദളിത് രാഷ്ട്രീയത്തിനോ, സിനിമകൾക്കോ ഇതുവരെയും പൊതുധാരയിൽ സ്വീകാര്യത അധികം ലഭിച്ചിരുന്നില്ല. ഒരു കീഴാളന്റെ സ്വപ്നം, രാഷ്ട്രീയം ഒക്കെ വിഷയമായെടുത്ത ഒരു സിനിമക്ക് 30 രാജ്യങ്ങളിൽ റിലീസ് കിട്ടി, ഇന്ത്യയിലെ ഏറ്റവും ബിസിനസ്സ് നേടുന്ന സിനിമയായി അത് മാറുന്നു. രോഹിത് വെമുലമാർ കൊല്ലപ്പെട്ട നാട്ടിൽ, പശുവിന്റെ പേരിൽ കീഴാളരെ കെട്ടിയിട്ട് തല്ലുന്നവരുടെ നാട്ടിൽ, ഹിന്ദുത്വക്കാർ ഭരിക്കുന്ന ഒരു നാട്ടിൽ അവരുടെ മൂക്കിൻ കീഴിൽ, ഇന്നാൾ വരെയും ഹിന്ദുത്വയുടെ മുഖമായി മാത്രം കണ്ടിരുന്ന ഒരു സൂപ്പർ താരത്തിനെക്കൊണ്ട് സിനിമയിലെങ്കിലും കീഴാളരാഷ്ട്രീയം പറയിപ്പിച്ച പാ. രഞ്ജിത് ചരിത്രം കുറിക്കുകയാണു, എഴുതപ്പെടേണ്ട ചരിത്രം.

  തമിഴ് മുഖ്യധാരാമാധ്യമങ്ങളും നിരൂപകരുമൊക്കെ വെകിളി പൂണ്ട് വാളെടുത്ത് വീശുന്നത്രേ, പക്ഷെ കാര്യമില്ല ഒരു ബക്കറ്റ് നീലച്ചായം ജാതിരാഷ്ട്രീയം വാഴുന്ന സിനിമയുടെ സ്ക്രീനിലേക്ക് വീശപ്പെട്ട് കഴിഞു,അത് പടരട്ടെ. PS – 2016 ൽ എഴുതിയ പോസ്റ്റാണ്, പാ രഞ്ജിതിൻ്റെ സിനിമകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നത് കണ്ട് ഇവിടെ പോസ്റ്റുന്നു.