കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം നിവിൻ പോളിയും റോഷൻ ആന്ഡ്രൂസും വീണ്ടും ഒന്നിക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
313 VIEWS

കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം നിവിൻ പോളിയും റോഷൻ ആന്ഡ്രൂസും വീണ്ടും ഒന്നിക്കുന്നു. വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് നടന്നു. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽ‌സൺ, സൈജു കുറുപ്പ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കും. ദുൽഖർ നായകനായെത്തിയ സല്യൂട്ട് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെ പുതിയ റിലീസ്. സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള റിലീസ് ആയാണ് കഴിഞ്ഞ മാർച്ച് പതിനെട്ടിന് സല്യൂട്ട് എത്തിയത്. നിവിൻ പോളിയുടേതായി ഇനി റിലീസ് ചെയ്യാൻ ഉള്ളത് രാജീവ് രവിയുടെ തുറമുഖം, എബ്രിഡ് ഷൈനിന്റെ മഹാവീര്യർ, ലിജു കൃഷ്ണയുടെ പടവെട്ട്‌ എന്നിവയാണ്.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ