Chandramouli Shiva
കാലം മാറുന്നത് അനുസരിച്ചു സിനിമയിലും കൊറേ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.. പഴേ പോലെ 100 days ഓടുന്ന സിനിമകൾ ഇല്ല..അതി വേഗത്തിൽ തന്നെ ഓൺലൈൻ പ്ലാറ്റഫോമിൽ റിലീസ് വരുന്നു.. അതു മൂലം പതുക്കെ തുടങ്ങി പോസിറ്റീവ് റെസ്പോൺസ് ഓടെ കളക്ഷൻ അടികുമ്പോഴേക്കും ഒടിടി റിലീസിൽ വരുന്നു അല്ലെങ്കിൽ മറ്റു സിനിമകൾക്ക് മാറി കൊടുക്കേണ്ടി വരുന്നു..ഇനിഷ്യൽ പുള്ളിംഗ് ഉള്ള താരങ്ങളുടെ പടങ്ങൾ മാത്രം fd യും weekend കൊണ്ട് നല്ല കളക്ഷൻ അടിക്കാൻ ഇപ്പോ കഴിയുന്നുള്ളു.
അന്നത്തെ അവസ്ഥയിലും ഇന്നത്തെ അവസ്ഥയിൽ അതു ഏറെക്കുറെ ഗുണം കിട്ടിയ നായകൻ ദുൽഖർ മാത്രം ആണ്.അതു കൊണ്ട് തന്നെ ആണ് fd തൊട്ട് weekend ഇൽ വരെ കളക്ഷൻ കേറുന്നത്. ഇത്രയും നാൾ ദുൽഖറിന് ആ കിട്ടിയ പിന്തുണ സിനിമയിൽ അധികം കളക്ഷൻ അടിക്കാതെ പോയതിനു പിന്നിൽ പ്രധാനമായും റിലീസ് ന് ശേഷം വരുന്ന ഒരു mixed/ നെഗറ്റീവ് റിവ്യൂ ആയിരുന്നു. പക്ഷേ കുറുപ്പ് സിനിമയിലൂടെ സെൻസേഷൻ അല്ലെങ്കിലും പക്കാ പോസിറ്റീവ് റിവ്യൂ കിട്ടിയത് കൊണ്ട് നല്ല കളക്ഷൻ കേറിയതും ഈ സപ്പോർട്ട് കൊണ്ട് തന്നെ ആണ്. Big M’s ന്റെ hype ഇൽ വരുന്ന പടങ്ങളെ മാറ്റി നിർത്തിയാൽ ചെറിയ ഹൈപ്പിൽ വന്നു മിക്സഡ് നെഗറ്റീവ് റെസ്പോൺസ് വന്നാലും ഈ സപ്പോർട്ട് കാണാറില്ല..
പറഞ്ഞു വന്നത് കരിയറിന്റെ തുടക്കത്തിൽ ഇനിഷ്യൽ സപ്പോർട്ട് ന്റെ ബലം ഇല്ലാതെ മൗത് പബ്ലിസിറ്റി യുടെ ബലത്തിൽ ആണ് ഒരു വിധം നിവിൻ സിനിമകൾ സക്സസ് ആയതും അതുകൊണ്ട് തന്നെ ആണ് ആ ടൈമിൽ ഒരു മിനിമം ഗ്യാരണ്ടീ നിവിന്റെ പടങ്ങളിൽ കാണാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ ആണ് സ്ലോ ആയി തുടങ്ങി പതുകെ പതുകെ കളക്ഷൻ കേറുന്നതും 100 days നിവിന് കൊറേ പടങ്ങളിൽ കിട്ടിയതും. പക്ഷേ ഇപ്പോ അതല്ല അവസ്ഥ പടം ഒന്ന് ക്ലിക് ആവുന്നതിനു മുമ്പ് തന്നെ മറ്റു റിലീസ് വരുന്നത് കൊണ്ട് തീയേറ്ററിൽ നിന്നും വാഷ് ഔട്ട് ആവുകയാണ് അല്ലെങ്കിൽ ott യിൽ വരുന്നത്.
ഇനിഷ്യൽ സപ്പോർട്ട് തുടക്കം മുതൽ ഇല്ല പ്രേമത്തിന് ശേഷം ഉണ്ടാകാൻ കഴിയുമെങ്കിലും അതിനു അവഗണിച്ചു സീരിയസ്, art, content, പെർഫോമൻസ് wise ഉള്ള സിനിമകൾ തേടി പോയി. അതുമൂലം ഉള്ള സപ്പോർട്ട് അതും കൊറേ പോയി കിട്ടി.. പഴേ പോലെ ഇനി പതുകെ ക്ലച്ച് പിടിച്ചു സക്സസ് ആവാൻ കഴിയില്ല.. അതുകൊണ്ട് ഇനി യുള്ള സിനിമകൾ ഒക്കെ വിജയിക്കുമോ എന്ന് തന്നെ സംശയമാണ് അവസാനം ഇറങ്ങിയ 4 തിയേറ്റർ റിലീസ് പടങ്ങൾ നോക്കിയാൽ മതിയാവും. ഇനി ഇനിഷ്യൽ പുള്ളിംഗ് ഉണ്ടാകാൻ ശ്രെമിക്കുന്നില്ലെങ്കിൽ ഇനി ഉള്ള പടങ്ങൾ ഫ്ലോപ്പ് ആവാൻ ചാൻസ് കൂടുതൽ ആണ്