Entertainment
കെട്ട്യാളാണു മാലാഖയൊക്കെ കണ്ടു എല്ലാവരും റിൻസിയെ പോലെ ആവുമെന്നു കരുതിയാൽ അഴി എണ്ണും

Niyas N Haridas
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന മറ്റൊരു ആരോപണം കൂടി പരസ്യമാകുമ്പോഴാണ് ഒരു സിനിമ ഓർമ്മ വന്നത് .സാധാരണ ഒരു സിനിമയിൽ സത്രീവിരുദ്ധ സംഭഷങ്ങളോ സീനുകളോ ഉള്ളതുകൊണ്ടു അ സിനിമ സത്രീവിരുദ്ധ സിനിമ ആകുമെന്നു വിശ്വസിക്കുന്ന വ്യക്തിയല്ല ഞാൻ.സിനിമ മൊത്തം അങ്ങനെയാണോ എന്നു മാത്രമേ നോക്കാറുള്ളു.കെട്ട്യാളാണു മാലാഖയുടെ കാര്യത്തിൽ സത്യത്തിൽ ഒരു പക്കാ സത്രീവിരുദ്ധ സിനിമ ആയിപ്പോയില്ലെ എന്നു തോന്നിപ്പോകുന്നു.
നിഷകളങ്കനായ സ്ലീവാച്ചൻ അമ്മച്ചിക്കൊരു മുഴുവൻ നേര സഹായി വേണമെന്ന തോന്നലിൽ റിൻസിയെ കല്യാണം കഴിക്കുന്നു.സ്ലീവാച്ചൻ ആളൊരു നന്മമരം ആണെങ്കിലും ꜱᴇx ᴇᴅᴜᴄᴀᴛɪᴏɴ-ന്റെ കാര്യത്തിൽ ഒരു പാഴമരമാണു.ലോകത്തുള്ള സത്രീകൾ മൊത്തം സ്ലീവാചനു അമ്മയെയും പെങ്ങളെയും പോലെ ആണെന്നു പറയുന്നുണ്ടെങ്കിലും ഒരിക്കൽ നിക്കക്കള്ളിയില്ലാതെ വന്നപ്പോൾ കൂട്ടുകാരന്റെ വാക്കും കേട്ടു ꜱᴇx ഒരു ഗുസതി മത്സരം ആണെന്ന മട്ടിൽ ഒന്നുമറിയാത്ത ഭർത്താവു സ്വന്തം ഭാര്യയെ അതി ക്രൂരമായി റേപ്പു ചെയ്യുന്നു.പേപ്പട്ടി കടിച്ചപോലെ ഭാര്യ മൂന്നു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരുന്നു.എന്നിട്ടും ഒടുവിൽ ഭർത്താവിനു ഒന്നും അറിയില്ലാരുന്നു എന്നും ഭർത്താവു ഒരു നിഷകളങ്കൻ ആണെന്നും ഭാര്യ മനസിലാക്കുകയും പരസപര സനേഹത്തോടെ അവർ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു.
കപ്പ പറിച്ചു കൊണ്ടിരിക്കുന്ന അമ്മച്ചിയുടെ ഒരു ഡയലോഗുണ്ടു സിനിമയിൽ,(അല്ലേലും അതിയാനു അങ്ങേരുടെ കാര്യം മാത്രവ,എങ്ങനെ രണ്ടു കൊച്ചുങ്ങൾ ഉണ്ടായോ ദൈവത്തിനു അറിയാം) ഭൂരിഭാഗം മലയാളി കുടുംബത്തിലും ഇതുപോലുള്ള പ്രശനങ്ങൾ ഒക്കെ കാണും. ആരും ആരെയും അറിയിക്കാതെ ഒക്കെ അങ്ങു ᴀᴅᴊᴜꜱᴛ ചെയതു പോകുന്നു.വിവാഹം കഴിഞ്ഞ ഒട്ടുമിക്ക മലയാളി പുരുഷന്മാരും അൽപ്പം ഉളുപ്പുണ്ടെങ്കിൽ അ സീനൊക്കെ കാണുമ്പോൾ രോമം കൊഴിഞ്ഞു വീഴും.
നമ്മുടെ രാജ്യത്തു ലൈംഗികാതിക്രമങ്ങൾ നേരിട്ടതിൽ പുറത്തു പറയുന്നവർ വെറും പതിനഞ്ചു ശതമാനം മാത്രമേ ഉള്ളൂ.ബാക്കി മൊത്തം സത്രീകളും രിൻസിയെ പോലെ അങ്ങു ജീവിക്കുന്നു.കൺസെന്റില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതും ഏർപ്പെടുന്നതും അതു ഭർത്താവായാലും കാമുകനായാലും നിർമ്മാതാവായാലും ആരായാലും ശിക്ഷാർഹമാണു.റിൻസി വർഷങ്ങൾക്കു ശേഷം പരാതിപ്പെട്ടാലും സ്ലീവാചൻ കുടുങ്ങും.നന്മമരം ആണെന്നു പറഞ്ഞു സ്ലീവാചനേ ന്വായീകരിച്ചിട്ടോ നീ ഇത്രയും കാലം എവിടെയായിരുന്നു എന്നു പറഞ്ഞു റിൻസിയെ തെറി പറഞ്ഞിട്ടോ കാര്യമില്ല.
ചുരുക്കി പറഞ്ഞാലും ഒട്ടു മിക്ക പുരുഷന്മാരും നാളെ മീ ടൂവിൽ പെടാം. കെട്ട്യാളാണു മാലാഖയൊക്കെ കണ്ടു എല്ലാവരും റിൻസിയെ പോലെ ആവുമെന്നു കരുതിയാൽ അഴി എണ്ണും.
650 total views, 4 views today