Connect with us

interesting

നൈറ്റി ധരിക്കാൻ യഹിയാക്ക മനോരോഗിയല്ല, നിലപാടുകൾ ഉള്ളതുകൊണ്ടാണ്

മുൻപ് പഠിക്കാൻ പോകുമ്പോൾ ഒരുപാട് തവണ ബസിൽ ഇരുന്ന് ഞാൻ ഈ മനുഷ്യനെ കണ്ടിട്ടുണ്ട്.നൈറ്റിയും ധരിച്ച് ചായക്കടയുടെ മുൻപിൽ നിൽക്കുന്ന ഈ

 91 total views

Published

on

Nizam Muhammed Salim

മുൻപ് പഠിക്കാൻ പോകുമ്പോൾ ഒരുപാട് തവണ ബസിൽ ഇരുന്ന് ഞാൻ ഈ മനുഷ്യനെ കണ്ടിട്ടുണ്ട്.നൈറ്റിയും ധരിച്ച് ചായക്കടയുടെ മുൻപിൽ നിൽക്കുന്ന ഈ മനുഷ്യനെ ഒരു അന്യഗ്രഹ ജീവിയെ കാണുന്ന അത്ഭുതത്തോടെ ഞാൻ നോക്കിയിട്ടുണ്ട് .ക്ലാസ്സ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചില ദിവസങ്ങളിൽ ഈ മനുഷ്യൻ റോഡിലൂടെ നടന്ന് പോകുന്നതും കാണാം .

യഹിയാക്ക; ജീവിതം കൊണ്ട് അധികാരത്തോട് കലഹിച്ച ആ ചായക്കടക്കാരന്‍ ഇവിടെയുണ്ട്  | yahiya is here the tea shop owner who fought for power with his life” ഇതെന്തിനാണ് ഇയാൾ ഇങ്ങനെ നടക്കുന്നത് ?പാവം നല്ലൊരു വസ്ത്രം പോലും ഇടാൻ ഉണ്ടാവില്ല !അല്ലെങ്കിൽ എന്തെങ്കിലും മാനസിക പ്രശ്നം ആയിരിക്കും .ഇയാൾക്ക് ആരായിരിക്കും കഴിക്കാനുള്ള ആഹാരം കൊടുക്കുന്നത്… “അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോൾ കാണുന്നത് ഈ മനുഷ്യൻ ആ ചായക്കടയിൽ ചായ അടിച്ചുകൊണ്ടിരിക്കുന്നതാണ് .

” ങേ…ഇയാൾ ഇവിടത്തെ ജോലിക്കാരൻ ആയിരുന്നോ…എന്നിട്ടും നല്ലൊരു വസ്‌ത്രം മേടിക്കാനുള്ള കാശ് അവര് കൊടുക്കില്ലേ…”ഒരു ദിവസം കൂടെ പഠിക്കുന്ന സുഹൃത്താണ് എന്റെ ചിന്തകളും ,ധാരണകളും തെറ്റാണെന്ന് എന്നെ പഠിപ്പിച്ചത് .

” യഹിയാക്ക ഒരു രോഗമുള്ള ആളോ .. വസ്‌ത്രം വാങ്ങാൻ കാശില്ലാത്ത ആളോ അല്ല… പണ്ട് മുണ്ടും ഉടുത്ത് റോഡിൽ നിൽക്കുമ്പോൾ പോലീസിനെ കണ്ടിട്ട് മടക്കി കുത്തഴിച്ചില്ല എന്നും പറഞ്ഞ് പോലീസ് ഒറ്റ തല്ല്…അന്ന് മുതൽ നൈറ്റിയാണ് ഇടുന്നത്… അധികാരത്തിന്റെ അഹന്തയുള്ളവരോടുള്ള പ്രതികാരം….!!.
ഇങ്ങനെ ഓരോ വിഷയത്തിലും യഹിയാക്കക്ക് അതിന്റേതായ നിലപാടുകളുമുണ്ട് . . ”

ചില മനുഷ്യർ അങ്ങനെയാണ് സാധാരണക്കാരുടെ ചിന്തകൾക്കും , ധാരണകൾക്കും അപ്പുറമാണ് .പെട്ടെന്നൊന്നും ഒരാൾക്കും പിടി കൊടുക്കില്ല .

കാലങ്ങളായി നൈറ്റി മാത്രമാണ് യഹിയാക്ക ധരിക്കുന്നത്. ഇതിലൊരു പ്രതികാരത്തിന്റെ കഥയുണ്ട്. കവലയിൽ വെച്ച് പോലീസുകാരനെ കണ്ടപ്പോൾ മുണ്ടിന്റെ കുത്തഴിച്ചില്ലെന്ന് പറഞ്ഞ് എസ്.ഐ മുഖത്തടിച്ചു. എന്നാൽ പിന്നെ തുണി ഉടുക്കുന്നത് ഒഴിവാക്കി മാക്‌സി ധരിക്കാമെന്നായി. ഒരു സാധാരണക്കാരന്റെ നിശബ്ദ പ്രതികാരം.

കൊല്ലത്തു കടയ്ക്കൽ മുക്കുന്നം സ്വദേശിയാണ് യഹിയാക്ക. പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സിൽ തന്നെ പഠനം ഉപേക്ഷിച്ചു പല പല ജോലികൾ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. തെങ്ങുകയറ്റവും കൂലിപ്പണിയുമായി വർഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയെങ്കിലും ആ വരുമാനം കൊണ്ട് മക്കളെ കെട്ടിച്ചയക്കാൻ പറ്റില്ല എന്ന യാഥാർഥ്യം മനസിലാക്കി ഉള്ളതെല്ലാം വിറ്റുപെറുക്കി ഗൾഫിലേക്ക് പോയെങ്കിലും നിരക്ഷരനായ യഹിയയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു ആ മണലാരണ്യങ്ങളിൽ.

നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുക എന്നതായിരുന്നു ജോലി. കഷ്ടിച്ചുള്ള വെള്ളം മാത്രമായിരുന്നു അറബി എത്തിച്ചിരുന്നത്. അതിൽ നിന്ന് ഒരു തുള്ളി വെള്ളം എടുത്താൽ മൃഗീയമായ മർദ്ദനമുറകളായിരുന്നു. അതുകൊണ്ട് തന്നെ കുളിക്കാതെയും നനയ്ക്കാതെയും പല്ല് തേക്കാതെയും വർഷങ്ങളോളം അയാൾ ആ മരുഭൂമിയിൽ കിടന്നു നരകജീവിതം നയിച്ചു. ഒടുവിൽ അവിടെ നിന്നും ആരുടെയൊക്കെയോ സഹായം കൊണ്ട് രക്ഷപ്പെട്ടു തിരികെ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും സഹകരണബാങ്കിന്റെ വായ്പ്പായുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. ഉപജീവനത്തിനായി ഒരു തട്ടുകടയും, പിന്നീട് ചെറിയൊരു ചായക്കടയുമായി അത് വികസിച്ചു
ഊണിനു 10രൂപ, ഒരു പ്ലെറ്റ് കപ്പക്ക് 10രൂപ, ഹാഫ് പ്ലേറ്റ് ചിക്കൻ കറിക്ക് 40രൂപ, അങ്ങനെ ആകെ 60രൂപ കയ്യിലുണ്ടെങ്കിൽ കുശാൽ.

Advertisement

ഇനിയുമുണ്ട് യഹിയാക്കയുടെ ധാരാളം ഓഫറുകൾ

അഞ്ച് ചിക്കൻകറിക്ക് ഒരു ചിക്കൻകറി ഫ്രീ, പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, ദോശക്ക് 4രൂപ ചായയ്ക്ക് 5 രൂപ .കടയിലെ എല്ലാ ജോലികളും യഹിയാക്ക തനിച്ചു തന്നെ ചെയ്യും. പായ്ക്കറ്റിൽ വരുന്ന മസാലകളൊന്നും ഉപയോഗിക്കാറില്ല. വറുക്കുന്നതും പൊടിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേ ദിവസം ഉപയോഗിക്കില്ല

വലിയ ലാഭമോ പണം സമ്പാദിക്കണമെന്നോ ഒന്നും ആ മനുഷ്യന് ആഗ്രഹമില്ല.ചിലവൊക്കെ കഴിഞ്ഞു ഒരു 500രൂപ കിട്ടിയാൽ മതി. സന്തോഷം അങ്ങനെ ജീവിതം പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ ആണ് കവലയിൽ വെച്ച് എസ്.ഐ എത്തിയത്. എസ്.ഐയെ കണ്ടപ്പോൾ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താൽ എസ്.ഐ മുഖത്തടിച്ചു. അന്ന് മുതൽ മുണ്ട് ഉപേക്ഷിച്ചു വേഷം നൈറ്റി ആക്കി.

നാട്ടുകാരിൽ പലരും കളിയാക്കി പറഞ്ഞപ്പോഴും യഹിയ സ്വന്തം നിലപാടിൽ നിന്നും ഒരടി പോലും പിന്നോട്ട് പോയില്ല. പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം ആയിരുന്നു അത്. ഒടുവിൽ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറി. യഹിയയ്ക്ക് ജീവിതത്തിൽ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്യാനിച്ചു തന്നെ ജീവിക്കണം.

യഹിയ്ക്കയുടെ ചായക്കടയിൽ പ്രകാശം പരത്തുന്ന ബോർഡുകളോ വിശാലമായ ഇരിപ്പിടങ്ങളോ ഒന്നും ഇല്ല.. പക്ഷെ വയറും മനസ്സും നിറയ്ക്കുന്ന മായം ചേർക്കാത്ത രുചികരമായ ആഹാരവും അത് സ്‌നേഹത്തോടെ വിളമ്പിത്തരാൻ യഹിയാക്കയുടെ കൈകകളും ഉണ്ട്.

 92 total views,  1 views today

Advertisement
Advertisement
cinema13 hours ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema2 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema3 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment3 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema4 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized5 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema6 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema7 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement