Connect with us

Featured

ഭയംവേണ്ട, “ചാകുംവരെ ചാകാതെ ജീവിക്കാൻ ” ശ്രദ്ധിക്കുക , ജാഗ്രത മതി

ഞാനേറ്റവും കൂടുതൽ വെറുത്തിരുന്നവരാണ് സർക്കാർ ജീവനക്കാർ. പക്ഷേ ഇപ്പോഴെനിക്ക് ആദരവാണ് അവരോട്. 2018ലെ പ്രളയംനിപ്പാ കാലം 2019 ലെ പ്രളയം കോവിഡ് – 19 എന്ന വർത്തമാനകാലം. ഈ കാലത്തൊക്കെ സർക്കാർ തീരുമാനങ്ങൾ അക്ഷരംപ്രതി അനുവർത്തിക്കാൻ അക്ഷീണമായി സർക്കാർ സംവിധാനങ്ങൾ ഉണർന്നു

 20 total views

Published

on

എൻ.കെ.അജിത് ആനാരി

അന്തിച്ചിന്ത സർക്കാരും നാമും നമ്മുടെ ധർമ്മവും

ഞാനേറ്റവും കൂടുതൽ വെറുത്തിരുന്നവരാണ് സർക്കാർ ജീവനക്കാർ. പക്ഷേ ഇപ്പോഴെനിക്ക് ആദരവാണ് അവരോട്. 2018ലെ പ്രളയംനിപ്പാ കാലം 2019 ലെ പ്രളയം കോവിഡ് – 19 എന്ന വർത്തമാനകാലം. ഈ കാലത്തൊക്കെ സർക്കാർ തീരുമാനങ്ങൾ അക്ഷരംപ്രതി അനുവർത്തിക്കാൻ അക്ഷീണമായി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചതിനാലാണ് കേരളത്തിൻ്റെ സർവ്വനാശം സ്വപ്നം കണ്ടവർക്കു മുന്നിൽ നാം കരകയറിയത്. അതിനായി ശരിക്കും അദ്ധ്വാനിച്ചു നമ്മുടെ സർക്കാർ ജീവനക്കാർ. പ്രത്യേകിച്ച് ഹെൽത്ത് ഡിപ്പാർട്ടുമെൻ്റ് ജീവനക്കാർ. അതോടൊപ്പം ദുരന്തഭൂമിയിൽ ഒന്നായി, എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന മലയാളിയുടെ രക്തത്തിലലിഞ്ഞു ചേർന്ന സഹജീവിബോധം ശ്ലാഖനീയവുമാണ്. മുകളിൽ കെട്ടിനിർത്തപ്പെട്ട ജലം പോലെ താഴേക്കൊഴുകാൻ വെമ്പുന്ന ഹൃദയങ്ങളാണ് ഭൂരപക്ഷത്തിൻ്റേയും. തങ്ങളേക്കാൾ കഷ്ടത അനുഭവിക്കുന്നവരിലേക്ക് സഹായം ചൊരിയാൻ വെമ്പുന്ന സദ്ഹൃദയങ്ങൾ. സത്യത്തിൽ മതം പറഞ്ഞും, രാഷ്ട്രീയം പറഞ്ഞും തമ്മിൽ പഴിചാരുന്നതിലേറയും നിരാലംബർക്കും, നിരാശ്രയർക്കും വേണ്ടിയാണ്. അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ തമ്മിൽ കൊല്ലാനും മടിക്കില്ല ആ വാശി. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ കൊല്ലുന്നത് ആധിപത്യം സ്ഥാപിക്കാനും കൂടുതൽ സേവനത്തിൽ മുഴുകാനുമാണ്.

എന്നാൽ പലപ്പോഴും അത് ഗതിമാറി വൈരാഗ്യത്തിൻ്റെ കാളിമ കലർന്ന് ശ്വാസം മുട്ടിക്കുന്നുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല. പ്രകടനപരതയാണ് ഏറിയിട്ടുള്ള ഒരു സ്വഭാവ വൈകല്ല്യം. ഒരാൾ മരിച്ചാൽ , ഒരു വിവാഹം നടന്നാൽ, ഒരു പുരവാസ്തുബലി നടന്നാൽ എല്ലാം പ്രകടനങ്ങളുടെ ഉത്തുംഗത തേടുകയാണിപ്പോൾ. അമിതമായ പണലഭ്യത മൂലം അതിപ്രസരങ്ങളുടെയും , അതിഭാവുകത്വങ്ങളുടെയും, ആവിഷ്കാര വ്യതിരിക്തതകളുടെയും വിളനിലമായി നമ്മുടെ വിവാഹവും, ശവസംസ്കാരങ്ങളും എല്ലാം. മുറ്റം ടൈലിട്ട നമ്മൾ ഹ്യുമിഡിറ്റിയുടെ ആധിക്യത്താൽ കിഴക്കേ വാതില്ക്കലിൽ ഇളം വെയിലു കൊള്ളാനിരുന്നാൽ അതികാലത്തു തന്നെ വിയർത്തൊഴുകും. കൈലിയുടുത്തു അര മണിക്കൂർ നടന്നാൽ തുട ഉരഞ്ഞു പൊട്ടും. അടിവസ്ത്രം നനയും. വിയർപ്പാണ് കൂടി വരുന്നത്. അതിനതിനു ഈർഷ്യയും കോപവും വാഗ്വാദങ്ങളും ഏറുന്ന വിഭാഗമായി നാം. ഹിന്ദിക്കാരൻ്റെ സംഭാഷണത്തിൽ കാണുന്ന എളിമ നമുക്കില്ല. അഹന്തയുടെയും, ദുരഭിമാനത്തിൻ്റെയും കടുപ്പിച്ച സ്വരമാണ് നമുക്കെന്നും . എല്ലാവരും സ്വയം മംഗലശ്ശേരി നീലകണ്ഠന്മാർ. ഭൂരിഭാഗവും ആക്ഷേപത്തിൻ്റെ “ട്രോൾ ” ടൈപ്പ് സംസാരങ്ങൾ. പകലത്തെ രാഷ്ടീയം അന്തിക്ക് ട്രോളായി ചാനലിൽ കാണുമ്പോൾ സത്യത്തിൽ മൂല്യമെന്നത് എവിടെ എന്നു നാം മനസ്സിൽ ചോദിക്കും. അഹങ്കാരം ഇത്രയേറെ പ്രകടമാക്കുന്ന ഒരു ജനവിഭാഗം ലോകത്ത് വേറെയുണ്ടാകില്ല. കുഞ്ഞുവായ തുറന്നാലും വലിയവായ തുന്നാലും അധികപ്രസംഗം തന്നെയാണ് പുറത്തു വരിക.

പറഞ്ഞു പറഞ്ഞു ഞാൻ കാടുകയറി. സത്യം പറയാം നമ്മുടെ സർക്കാരും, മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും, സർക്കാർ സംവിധാനങ്ങളും ഇന്ന് ലോകത്തിന് മാതൃകാ സ്ഥാനമായി മാറുന്നു. കാർക്കശ്യമുള്ള പിണറായി വിജയൻ എന്ന നമ്മുടെ മുഖ്യമന്ത്രിക്ക് ഈ കാര്യത്തിൽ ഞാൻ 80% മാർക്ക് നല്കും. കേരളത്തെക്കുറിച്ച് പറയുമ്പോൾ ഈ കോവിഡ് കാലം സർക്കാർ/പ്രതിപക്ഷ / മതപക്ഷഭേദമില്ലാത്ത മനുഷ്യ പക്ഷത്താണ്. നമുക്ക് ഏറെ പ്രതീക്ഷ തരുന്ന ഈ ചങ്കുറപ്പ് നാം ആർക്കും മുന്നിൽ പണയപ്പെടുത്താതിരിക്കുക. കോവിഡിനെക്കണ്ട് വ്യാകുലപ്പെടുന്നവരോട് പറയാൻ ഒന്നു മാത്രം. “ചാകുംവരെ ചാകാതെ ജീവിക്കാൻ ” ശ്രദ്ധിക്കുക എന്നതാണത്. കാരണം ഭയപ്പെടുന്നവൻ ഓരോ നിമിഷവും മരിക്കും. എന്നാൽ ധൈര്യശാലി ഒരു വട്ടം മാത്രം മരിക്കും.
അനുനിമിഷം മരണം വരുമെന്ന് ഭയന്നു നടക്കാതെ, സർക്കാർ (കേന്ദ്ര / കേരള) നിർദ്ദേശങ്ങൾ പാലിച്ച് അതിജീവനത്തിൽ ഭാഗഭാക്കാകാൻ ഓരോരുത്തരും ശ്രദ്ധാലുക്കൾ ആയിരിക്കുക. ജൻ കർഫ്യൂ വിജയിക്കട്ടെ ജനത ഐക്യമത്യം ഊട്ടിയുറപ്പിക്കട്ടെ

ജയ് ഹിന്ദ്.

 21 total views,  1 views today

Advertisement
Advertisement
Entertainment20 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement