കേരളത്തിന്റെ വാർഷിക റവന്യൂ വരുമാനം85000 കോടി, സർക്കാരുദ്യോഗസ്ഥരുടെ വാർഷിക ശമ്പളം 42000 കോടി

93

എൻ.കെ അജിത്ത് ആനാരി

ഒരു ചാനൽ ന്യൂസിൽ കണ്ട ചില ഞെട്ടിക്കുന്ന കാര്യങ്ങൾ
നാം പൊതുജനം മനസ്സിലാക്കേണ്ട ചില സത്യങ്ങൾ
(ഇത് ഇപ്പോഴത്തെ സർക്കാരിനുള്ള കുഴലൂത്തല്ല )

കേരളത്തിന്റെ വാർഷിക റവന്യൂ വരുമാനം = 85000 കോടി രൂപ
സർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക ശമ്പളം = 42000 കോടി രൂപ (ഏകദേശം 50 %)
അകെ മൊത്തം ജനസംഖ്യ = മൂന്നുകോടി ഇരുപത്തിയെട്ട് ലക്ഷം
സർക്കാർ ഉദ്യോഗസ്ഥർ = അഞ്ചു ലക്ഷം
അതായതു കേരളത്തിന്റെ വാർഷിക വരുമാനത്തിൽ 50 % പോകുന്നത് ഈ കേരള സംസ്ഥാനത്തെ ജനങളുടെ 1.524 % വരുന്ന ഈ സർക്കാർ ജീവനക്കാർക്കാണ്. പൊതുജനാരോഗ്യം മുതൽ ബാക്കിഎല്ലാ കാര്യത്തിനും 1.524 % വരുന്ന സർക്കാർ ഉദ്യോഗസ്ഥരും ബാക്കി 98.476% പൊതുജനം
ഉൾപ്പെടെ 100 % നും വേണ്ടി പിന്നെ സർക്കാരിന് ആകെയുള്ളതു പൊതു വരുമാനത്തിന്റെ 50 % മാത്രമാണ്.
ഇനി നമുക്ക് കഴിഞ്ഞ മാസത്തെ വരുമാനം ഒന്ന് നോക്കാം….
ഇനം പ്രതീക്ഷിച്ച വരുമാനം ലഭിച്ചത്
ജീ എസ ടീ 300 കോടി 25 കോടി
മദ്യം 900 കോടി 0 രൂപ
ലോട്ടറി 800 കോടി 0 രൂപ
രജിസ്‌ട്രേഷൻ 500 കോടി 0 രൂപ
ഇന്ധനം 1000 കോടി 250 കോടി
ലഭ്യമാകേണ്ടത് മൊത്തം : 3500 കോടി ലഭിച്ചത് മൊത്തം : 225 കോടി
ഇവിടെയാണ് സർക്കാർ ജീവനക്കാർ കേരളത്തിലെ പൊതുജനങ്ങളോട് കാണിച്ച നന്ദികേട് നാം മനസ്സിലാക്കേണ്ടത്. നമ്മൾ നമ്മുടെ കാര്യങ്ങൾ ചെയ്യുവാൻ നമ്മുടെ കരംകൊടുക്കുന്ന പണം കൊണ്ടു നമ്മൾ നിയോഗിച്ച നമ്മുടെ സേവകർ നമ്മെ ആപത്ഘട്ടത്തിൽ കോടതിവിധിയുടെ കൂട്ടുപിടിച്ചു തോൽപ്പിച്ചുകളഞ്ഞു. ഇത് പൊതുജനം മനസ്സിലാക്കണം. നമ്മുടെ ഓരോ ആവശ്യങ്ങൾക്കും നമ്മൾ ഇനി സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ നമുക്ക് മതിയായ സർവ്വീസ് ലഭിക്കുന്നില്ലെങ്കിൽ എത്ര വലിയ ഓഫീസർ ആയാലും കവിളൻ മടലിനു പുറം നെടുകെ അടിക്കാൻ നമുക്ക്, അതായതു കരം അടയ്ക്കുന്ന ജനതയ്ക്കു എന്തുകൊണ്ടും യോഗ്യതയുണ്ട് എന്നാണു ഈ കണക്കു പറഞ്ഞുതരുന്നത്.

സർക്കാർ ജീവനക്കാരെ സംഘടിപ്പിച്ചു മാറിമാറി ഭരിക്കുന്ന സർക്കാരിന് തലവേദനയുണ്ടാക്കികൊണ്ടിരുന്നതിൽ ഇടതു വലതു കക്ഷികൾ ഒരുപോലെ കുറ്റക്കാരാണ്. അവര്തന്നെയാണ് സത്യത്തിൽ ഒന്നാം പ്രതികൾ ഈ കാര്യത്തിൽ. ബാക്കി 50 % കൊണ്ടുവേണം ജനപ്രതിനിധികളെയും നമ്മൾ ഊട്ടിയുറക്കാൻ. പിന്നെയെങ്ങനെ ഈ നാട് വികസിക്കും? നാം കടക്കെണിയിലേക്കു പോകുകയാണ്. മാറിമാറി വരുന്ന രാഷ്ട്രയപ്പാർട്ടികളും അവരുടെ ശിങ്കി ടികളും കൈയ്യിട്ടുവാരുന്ന കോടികൾ വേറെ. ജനാധിപത്യം ഒരു ഭാരമാണ് നമുക്കിന്ന് .
എൻ. കെ അജിത് ആനാരി