മുസ്ലീങ്ങള്‍ക്കെതിരായ ആക്രമം ഹോളി ആഘോഷം കഴിഞ്ഞ് ചര്‍ച്ച ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുന്ന പാര്‍ലമെന്റ്, ഇങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെത് അടിവെച്ചടിവെച്ചുള്ള മുന്നേറ്റമാണ്

436
NK Bhoopesh എഴുതുന്നു

ഓഷ്‌വിറ്റസ് ക്യാമ്പിന്റെ മോചനത്തിന്റെ 75 -ാം വാര്‍ഷികം കഴിഞ്ഞമാസമാണ് ആചരിച്ചത്. അന്ന് അവിടുന്ന രക്ഷപ്പെട്ട ചിലര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ ഇന്ത്യയില്‍ പ്രസക്തമാണ്. പ്രത്യേകിച്ചും ലോക രാഷ്ട്രങ്ങളും, സംഘടനകളും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രംഗത്തുവരികയും ഇതൊക്കെ ആഭ്യന്തര കാര്യമാണെന്ന് പതിവ് വാദവുമായി ഭരണകൂടം മുന്നോട്ടുവരികയും ചെയ്യുന്ന സാഹചാര്യത്തില്‍.
ഓഷ് വിറ്റസ് പരിപാടിയില്‍ പങ്കെടുത്ത മരിയന്‍ തുര്‍സ്‌കി എന്ന 93 കാരന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:

Auschwitz did not fall from sky, ഓഷ് വിറ്റസ് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. നിരവധി ചെറിയ ചെറിയ നടപടികളിലൂടെ അവിടെക്ക് എത്തിയതാണ്. ഓരോ പടവിലും ന്യൂനപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും ഇല്ലാതാക്കിയാണ് അവിടെക്ക് എത്തിയത്’ അന്നൊന്നും ലോക രാജ്യങ്ങള്‍ ഇടപെട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ന്യൂറംബര്‍ഗ് നിയമങ്ങളിലൂടെ വംശഹത്യയ്ക്കുള്ള അരങ്ങോരുങ്ങിയപ്പോഴും ആരും മിണ്ടിയില്ല. അങ്ങനെ ലക്ഷങ്ങളെ വംശീയവിദ്വേഷത്താല്‍ കൊന്നൊടുക്കി.

ഇന്ത്യയിൽ നോക്കൂ..
കാശ്മിരിനെ തടവിലിട്ടിട്ട് മാസങ്ങള്‍ കഴിയുന്നു. അസമില്‍ ലക്ഷങ്ങള്‍ തടവിലാക്കപ്പെടുമോ എന്ന ഭീതിയില്‍ കഴിയുന്നു, നിരവധി പേര്‍ ഇപ്പോള്‍ തടവിലാക്കപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ തടവറകള്‍ ഒരുങ്ങുന്നു. പൗരത്വം തെളിയിക്കേണ്ടിവരുമോ എന്ന ആശങ്കയില്‍ കഴിയുന്ന രാജ്യത്തെമ്പാടുമുള്ള മുസ്ലീം ജനത. മുസ്ലീങ്ങള്‍ക്കെതിരായ ആക്രമം ഹോളി ആഘോഷം കഴിഞ്ഞ് ചര്‍ച്ച ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുന്ന പാര്‍ലമെന്റ്.. ഇങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെത് അടിവെച്ചടിവെച്ചുള്ള മുന്നേറ്റമാണ്. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഇടപെടലുകള്‍ പ്രസക്തമാകുന്നത്.

യുഎന്‍ മനുഷ്യാവകാശ സംഘടനയും, മറ്റ് ചില രാജ്യങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷ വിവേചനത്തിനെതിരെ രംഗത്തുവരുമ്പോള്‍ അതിനെ വിശാലമായ മാനവിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ പാര്‍്ട്ടികള്‍ കാണേണ്ടത്. അല്ലാതെ അതി ദേശീയതയുടെ അസംബന്ധ യുക്തികള്‍ കൊണ്ടാവരുത്. പ്രത്യേകിച്ചും കോണ്‍ഗ്രസുകാര്‍. കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രതിനിധിക്ക് വിസ നിഷേധിച്ചത് അവര്‍ കാശ്മീര്‍ നയത്തെ വിമര്‍ശിച്ചുവെന്നതിന്റെ പേരിലായിരുന്നു. ആ നടപടിയെ സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസുകാര്‍. അതിദേശീയതുയെടെ സങ്കുചിത രാഷ്ട്രീയബോധം കൊണ്ടാണ് ഫാസിസത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ആ കാപാട്യം നിര്‍ത്തി, വേട്ടകാരോടൊപ്പം പരസ്യമായി വേദിപങ്കിടുന്നതായിരിക്കും കോണ്‍ഗ്രസിനെ സംബന്ധിച്ചും അതേപോലെ ചിന്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്ലത്. സങ്കുചിത ദേശിയതയുടെ അതിര്‍ത്തികൊണ്ട് മാറ്റി നിര്‍ത്തേണ്ടതല്ല, മനുഷ്യന്‍ നേടിയെടുത്ത വിവേചനം ഇല്ലാതെ ജീവിക്കാനുള്ള അവകാശങ്ങള്