‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി താരങ്ങളും പോസ്റ്റർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഷെയർ ചെയ്തിട്ടുണ്ട് . ചിത്രം സംവിധാനം ചെയുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് . പ്രമേയംകൊണ്ടും ശൈലികൊണ്ടും പ്രാദേശികമായ മലയാള ഭാഷാ പ്രയോഗം കൊണ്ടുമെല്ലാം ചിത്രം വ്യത്യസ്തമായിരിക്കുമെന്നു അണിയറപ്രവർത്തകർ പറയുന്നു.. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത് കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് .

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’.

പോസ്റ്റർ പങ്കുവച്ചുകൊണ്ടു കുഞ്ചാക്കോ ബോബൻ ഇങ്ങനെ കുറിച്ചു

“രതീഷ് പൊതുവാളിൽ നിന്ന് ആദ്യം ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾ ഞാൻ ആവേശഭരിതനായിരുന്നു, ഷൂട്ടിംഗ് ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഏകദേശം 60 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു ഇവിടെ . ഈ സിനിമയിൽ ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സിനിമയുടെ സഹനിർമ്മാതാവ് എന്ന നിലയിലും കൂടിയാണ് ഞാൻ പ്രവർത്തിച്ചത് . അവിസ്മരണീയമായ ചില തമിഴ് സിനിമകൾ ചെയ്ത ഗായത്രി ശങ്കറിനെ മലയാളം ഇൻഡസ്‌ട്രിയിലേക്ക് സ്വാഗതം ചെയ്യുന്നു, ദേവി നിങ്ങളുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് ഉറപ്പാണ്.പ്രിയപ്പെട്ടവരേ.. NTCK യുടെ കൂടുതൽ അപ്ഡേറ്റുകളുമായി ഞാൻ വരും”

 

Leave a Reply
You May Also Like

ശകുന്തളേ നിന്നെ ഓര്‍മ്മ വരും …

അച്ഛന്‍ അമ്പലത്തിന്റെ കമ്മറ്റിക്കാരനും പ്രസിഡന്റും സര്‍വ്വവും ആയിരുന്നു . അച്ഛനില്ലാത്ത ഒരു ഉത്സവം അവിടെ ഒന്നുമല്ല. അമ്പലത്തിലെ ഉത്സവത്തിന്റെ ഒരാഴ്ച മുന്‍പേ ഞങ്ങളുടെ വീട്ടില്‍ ഉത്സവം തുടങ്ങും. വീട് പെയിന്റ് ചെയ്യാനും , വര്‍ണ്ണ ബള്‍ബുകള്‍ തൂക്കാനും അമ്മ ജോലിക്കാര്‍ക്കൊക്കെ നിര്‍ദേശങ്ങള്‍ നല്‍കും. കാരണം ബന്ധുക്കള്‍ എല്ലാം ഒത്തുകൂടുന്ന ഒരു സമയമാണ് .അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കണം. മാത്രമല്ല ഉത്സവം പൊടി പൂരം ആക്കാന്‍ നാടകങ്ങള്‍ ബാലേകള്‍ ഇവയെല്ലാം അരങ്ങേറും. ആ ട്രൂപ്പിലുള്ള വര്‍ക്കെല്ലാം ഭക്ഷണം, താമസം എല്ലാം വീട്ടിലാണ് . എത്രയോ പ്രമുഖ നടീ നടന്മാര്‍ വന്നു പോയിരിക്കുന്നു . അവരെ കാണാന്‍ എത്തുന്ന ജനങ്ങള്‍… .. . ആകെ ഒരു സിനിമാ ഷൂട്ടിങ്ങിന്റെ പ്രതീതി. അന്ന് സിനിമയെ ക്കാള്‍ ജനങ്ങള്‍ക്ക് കമ്പം നാടകത്തോടായിരുന്നു .

അസ്തമയത്തിനു ശേഷം

പ്രാഭാത പ്രഭാതതെക്കാളേറെ അയാള്‍ സായാഹ്നത്തെ ഇഷ്ടപ്പെട്ട്. പ്രകൃതിഭംഗി വിശദീകരിക്കുന്ന സഹപ്രവര്‍ത്തകര്‍ പുലരിയുടെ മാസ്മരികതയെപ്പറ്റി വാചാലരാകന്നത് കേട്ട് പലപ്പോഴും അയ്യാള്‍ അത്ഭുതം കൂറിയിട്ടുണ്ട്. അയാള്‍ ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു. സര്‍ക്കുലേഷന്‍ വളരെ കുറഞ്ഞ, ജീവനക്കാരെ നിലനിര്‍തിപ്പോരാന്‍ പാടുപെടുന്ന ഒരു മാസികയുടെ ഫോട്ടോഗ്രാഫര്‍.

മുമ്പത്തെ സീസണുകൾ വച്ചുനോക്കിയാൽ ബിഗ് ബോസ്- 3 യിൽ ബോധമുള്ള മത്സരാർത്ഥികൾ ആണ്

ബിഗ് ബോസ് സീസൺ 1,ബിഗ് ബോസ് സീസൺ 2, മുമ്പത്തെ രണ്ടു സീസണിൽ വച്ച് കമ്പയർ ചെയ്യുകയാണെങ്കിൽ മൂന്നാമത്തെ ഈ സീസൺ സാമാന്യം കുറച്ചു നല്ല ബോധമുള്ള മത്സരാർഥികളാണുള്ളത്

ലീല ടീച്ചറിന്‍റെ ഹോസ്റ്റല്‍ – കഥ

വാടകയും തന്നിട്ട് രായ്ക്കു രാമാനം സ്ഥലം കാലിയാക്കി.ഒരു കണക്കിന് നന്നായി.പെണ്‍കുട്ടികളല്ലേ…അവരുടെ അച്ഛനോടും അമ്മയോടും ഒക്കെ ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ.