ആൻഡ്രിയ ജെർമിയ നായികയാകുന്ന പുതിയ ചിത്രമാണ് നോ എൻട്രി. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആൻഡ്രിയയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ തന്നെയാണെന്ന സൂചനയും ട്രൈലെർ തരുന്നുണ്ട്.ചിത്രത്തിന്റെ റിലീസ് തീയതി അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആക്ഷൻ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തെന്നിന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാവും വരുന്നത്.
പ്രതാപ് പോത്തൻ, രണ്യ, സാക്ഷി അഗർവാൾ, സതീഷ്, അധവ് കണ്ണദാസൻ, മാനസ്, ജാൻവി, ജയശ്രീ എന്നിവരും വേഷമിടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ അലഗുകാർത്തിക് ആണ് .വൈറസ് ബാധിച്ച നായ്ക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ട സ്ഥലത്ത് കുടുങ്ങി പോകുന്ന ഒരു സംഘം യുവാക്കളുടെയും യുവതികളുടെയും കഥയാണ് പറയുന്നത്.സംഗീതം : അജേഷ് , ക്യാമറ : രമേശ് ചക്രവർത്തി എഡിറ്റിങ് : പ്രദീപ് ഇ രാഘവ് . ജംബോ സിനിമാസിന്റെ ബാനറിൽ ശ്രീധർ അരുണാചലമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെന്നിന്ത്യയിൽ തിരക്കേറിയ താരമാകുകയാണ് ആൻഡ്രിയ ഇപ്പോൾ.