ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത കുഞ്ഞുങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലെന്ന്

536

114

സുരക്ഷിതത്വം ഇല്ലായ്മയും അഡിക്ഷന്‍ ഉണ്ടാക്കും എന്നതും മാതാപിതാക്കളെ കുഞ്ഞുങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും തടയാറുണ്ട്. പക്ഷെ കാര്യം അങ്ങിനെയല്ല എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ നടത്തിയ പഠനത്തിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത കുഞ്ഞുങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയില്‍ ആണെന്ന് കണ്ടെത്തിയത്.

നാഷണല്‍ ഓഫിസ് ഓഫ് സ്റ്റാറ്റിറ്റിക്സിന്റെ കണക്ക് പ്രകാരം 5% ബ്രിട്ടീഷ്‌ വീടുകളില്‍ കുട്ടികള്‍ക്ക്‌ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങള്‍ സ്കൂളിലെ അസ്സെയിന്‍മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്നതായി കാണുന്നതായും സോഷ്യല്‍ ആക്റ്റിവിറ്റികളില്‍ ഇവര്‍ കുറച്ചു മാത്രമേ പങ്കെടുക്കുന്നുവുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

റിപ്പോര്‍ട്ട് പ്രകാരം അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കാരണം വരുന്ന ബുദ്ധിമുട്ടുകളെ പോലെ കുറഞ്ഞ ഇന്റര്‍നെറ്റ്‌ ഉപയോഗം കാരണവും പല ബുദ്ധിമുട്ടുകളും വരാറുണ്ട്. ഇത്തരക്കാര്‍ക്ക് മറ്റു വിദ്യാര്‍ത്ഥികളുടെ കൂടെ പഠനത്തില്‍ ഓടിയെത്താന്‍ ഒരിക്കലും സാധിക്കില്ലത്രേ.

നിങ്ങളെന്തു പറയുന്നു ഈ റിപ്പോര്‍ട്ടിനെ കുറിച്ച്? നിങ്ങളുടെ മക്കളെ നിങ്ങളെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും തടയാറുണ്ട്‌?