അപകടങ്ങളില്‍ പെട്ടു തവിട് പോടിയായതും പഴകിയതുമായ കാറുകള്‍ നന്നാക്കാനുണ്ടോയീ പൂയ്. ഉണ്ടെങ്കില്‍ വെറുതെ ആക്രി കടക്കാരന് കൊടുക്കാതെ ഇദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത മതി, മുന്തിയ കാര്‍ കമ്പനികളെ തോല്‍പ്പിക്കും വിധം പുതിയതാക്കി കൈയ്യില്‍ തരും. അതും ആക്രിക്കാരന് നമുക്ക് തരുന്ന പൈസയ്ക്ക് നമുക്ക് നമ്മുടെ വണ്ടി മോഡി പിടിപ്പിക്കാം.
ഒരു കൌതകത്തിനു തുടങ്ങിയ പണിയാണ്. പിന്നീട് തലയ്ക്കു പിടിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന കലാകാരന് സട കുടഞെഴുന്നെല്റ്റു. ഒരു പഴയ കേടായ ബെന്‍സ് കാര്‍ കണ്ടപ്പോളാണ് ഇദ്ദേഹത്തിനു ഇങ്ങനെ ഒരു ഐഡിയ മനസ്സില്‍ തോന്നിയത്. വെറും പ്ലാസ്റ്റര്‍ ഓഫ് പാരിസും പിന്നെ തന്റെ സ്വദ്ധസിദ്ധമായ കഴിവും ഉപയോഗിച്ച് രൂപാന്തരം മാറ്റിയ ആ ബെന്‍സ് കാര്‍ ഇപ്പോള്‍ കണ്ടാല്‍ പോര്‍ഷെ തോറ്റുപോകും.
മാസങ്ങളുടെ അധ്വാനം വേണ്ടി വന്നു ഒരു പഴയ കാറിനെ ഇങ്ങനെ മാറ്റാന്‍. കാറിനകത്തും പുറത്തും പ്ലാസ്റ്റര്‍ ഓഫ് പാരിസ്സും പിന്നെ ചില പൊടി ചേരുവകളും അല്ലാതെ മറ്റൊന്നും ഇട്ടിട്ടില്ല. പിന്നെ ഒരു പെയിന്റ്റ്ടിയും കൂടി കഴിഞ്ഞപ്പോള്‍ വണ്ടി കുട്ടപ്പനായി. ഒരു ഓട്ടോ മൊബീല്‍ എക്സ്പോയില്‍ വച്ചപ്പോള്‍ ഏറ്റുവും കൂടുതല്‍ ആള്ക്കാര് ചോദിച്ചതും ഫോട്ടോ എടുത്തതും ഈ കാറിന്റെതാണ് എന്ന് അറിയുമ്പോള്‍ ഈ കാറിന്റെ സൗന്ദര്യം നിങ്ങള്‍ക്ക് മനസിലാക്കവുന്നത്തെ ഉള്ളു.
എന്നിട്ടും മനസിലാക്കാന്‍ പറ്റിയില്ലെങ്കില്‍ ഫോട്ടോസ് കണ്ടു നോക്കു.