ഇന്ത്യയിലൊന്നും യാദൃശ്ചികമായി സംഭവിക്കില്ല

31
Ramji Raghavan
ഇന്ത്യയിലൊന്നും യാദൃശ്ചികമായി സംഭവിക്കില്ല.
മലപ്പുറം രംഗപ്രവേശം ചെയ്തതോ ആന ഗണപതിയായി മാറിയതോ പെണ്ണാന ഗണപതിയുടെ അമ്മ ഉമാദേവിയായതോ ആന മരിച്ചത് കൊലക്കേസായതോ ആ കൊലക്കേസില് രണ്ട് സാങ്കല്പ്പിക മുസ്ലീം നാമധാരികള് അറസ്റ്റിലായെന്ന് പ്രചരിപ്പിക്കുന്നതോ കേരളത്തിന്റെ വനം മന്ത്രിയും ഉദ്യോഗസ്ഥരും യൂസ്‌ലെസുകളാണെന്ന് പ്രഖ്യാപിക്കുന്നതോ സംസ്ഥാന സര്ക്കാര് എന്ന ഉഴപ്പിയാലും കേന്ദ്ര സര്ക്കാര് ഇക്കാര്യത്തില് കര്ശന നടപടികളെടുക്കുമെന്ന് മന്ത്രിമാരും ബി.ജെ.പിക്കാരും ആണയിടുന്നതോ മലയാളി ബി.ജെ.പിക്കാരും വാട്‌സ്അപ് അനുഭാവികളും ഇക്കാര്യം ആണയിട്ടാവര്ത്തിക്കുന്നതോ ഒന്നും യാദൃശ്ചികമല്ല.
ക്രിക്കറ്റ് സെലിബ്രിറ്റികള് മുതല് സിനിമ സെലിബ്രിറ്റികള് വരെ കള്ളക്കഥകള് പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി, ഹാന്ഡിലുകളായി മാറുന്നതും യാദൃശ്ചികമല്ല.ബി.ജെ.പിയുടെ കണ്ണില് കേരളത്തില് അവര്ക്ക് വേണ്ടത്ര പ്രവേശനമില്ലാത്തത് അംഗീകരിക്കാന് ബുദ്ധിമുട്ടാണ്. ധാരാളം വര്ഗ്ഗീയതയുള്ള, മേല്ജാതി ബോധമുള്ള നാടാണ് കേരളമെന്ന് അവര്ക്കറിയാം. എന്നിട്ടും അവര്ക്ക് പ്രവേശനം ലഭിക്കാത്തതിന് ഒറ്റക്കാരണമേ ഉള്ളൂ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുസ്ലീം സമൂഹത്തിന് പോസ്പിരറ്റി ഉണ്ട്. അവര് ബാര്ഗൈനുകള് നടത്താന് പ്രാപ്തരാണ്. ഭീഷണികളില്, വൈകാരികതകളില് അവര് വീഴുന്നില്ല.
പലതും ശ്രമിച്ചു. ലവ് ജിഹാദ്, കമ്മികളും മുസ്ലീങ്ങളും കൂടി ഹിന്ദുക്കളെ കൊന്നൊടുക്കുന്ന കഥ, അമ്പലം പൊളിക്കുന്ന കഥ എല്ലാം ശ്രമിച്ചു. പള്ളിയില് കിടന്നുറങ്ങിയ മൗലവിയെ വെട്ടിക്കൊന്ന് വര്ഗ്ഗീയതയ്ക്ക് ശ്രമിച്ചു. ഫലമില്ലാഞ്ഞിട്ട്, സ്വന്തം ക്ഷേത്രത്തില് മലവും മൂത്രവും എറിയുന്നത് വരെ എത്തി. കേരളം പിടിച്ചു നിന്നു. സുവര്ണാവസ ശബരിമലയാണ് ഒരനക്കം ഉണ്ടാക്കിയത്. അതിന്റെ ഗുണവും പക്ഷേ ബി.ജെ.പിക്ക് കിട്ടിയില്ല. വര്ഗ്ഗീയത മാത്രമല്ല, ജാതീയത കൂടി പുറത്ത് വന്നു. സവര്ണ്ണ ബി.ജെ.പിയും അവര്ണ്ണ ബി.ജെ.പിയും തമ്മിലുള്ള അന്തരം ഒളിച്ച് വയ്ക്കാന് പറ്റാതാതി.
പക്ഷേ ശ്രമം നിര്ത്താന് അവര്ക്ക് പറ്റുമോ? പോരാത്തതിന് പ്രളയത്തിലോ, മഹാമാരിയിലോ കേരളം തോല്ക്കുന്നില്ലെന്ന് മാത്രമല്ല, അവരുടെ പ്രവര്ത്തനം ദേശീയ, അന്തര്ദ്ദേശീയ മാധ്യമങ്ങളില് വരെ ഇടം പിടിക്കുന്നു. കേരള സര്ക്കാരെന്നും കേരളം ഒറ്റക്കെട്ടും എന്നെല്ലാമേ വാര്ത്തകളില് വരൂ.
കേരളം ധാരാളം കുറവുകളുള്ള സംസ്ഥാനമാണെന്ന് കേരളത്തില് ജീവിക്കുന്ന നമുക്കറിയാം. നമുക്ക് കുറവുകളുണ്ടെന്ന ബോധ്യം നമുക്കുണ്ടാകാന് നമ്മള് നടന്ന് തീര്ത്തിട്ടുള്ള വഴികളുണ്ട്. ആ വഴിയിലേയ്ക്ക് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെ ജനസമൂഹം പ്രവേശിക്കാതെ പ്രതിരോധിക്കേണ്ടത് ബി.ജെ.പിയുടെ നിലനില്പ്പിനാവശ്യമാണ്. ആ അറിവില്ലായ്മയാണ് ബി.ജെ.പിയെ നിലനിര്ത്തുന്നത്. അത് മാറിയാല് അവരില്ല.
Advertisements