ഞായറാഴ്ച വൈകുംനേരം സുഹൃത്തുക്കളുമായി ഒത്ത് കൂടുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ അവർ സ്ഥിരം ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട് “ഡായ് ആ ശ്വാസകോശം വന്നോ” എന്ന് ആ വിളി കേൾക്കുമ്പോൾ എനിക്ക് തന്നെ ചിരി വരും പക്ഷെ ചിരിക്കുമ്പോൾ ചുണ്ടിൽ സിഗരറ്റ് കാണും അത് കാണുമ്പോൾ അവന്മാർക്ക് കലി കൂടും, അവരുടെ കൂട്ടത്തിൽ ഒരേ ഒരു പുക വലിക്കാരൻ ഞാൻ മാത്രമായിരിക്കും ചിലപ്പോൾ അവർ ചീത്ത വിളിക്കും പിന്നെ ഉപദേശിക്കും ഒറ്റപ്പെടുത്താൻ നോക്കും അങ്ങനെ ചെയ്യുമ്പോഴൊക്കെ ഞാൻ സിഗററ്റിനെ കൂടുതൽ പ്രണയിച്ചു കൊണ്ടേ ഇരുന്നു.. എന്തിനാടാ വലിക്കുന്നേ എന്ന് കരഞ്ഞു പോലും ചോദിക്കാറുണ്ട് ചിലർ അങ്ങനെ ചോദിക്കുന്നവരോട് പണ്ടേതോ സായിപ്പ് പറഞ്ഞ ഡയലോഗ് തട്ടി വിടും
“Cigarettes can relax you and smoking can be a way to retreat and pamper yourself. I might even think of cigarettes as close friends that I have seen through the ups and downs of my life. How can i hope to quit for good when i love smoking?”
ഇങ്ങനെയൊരു മൂഞ്ചിയ ചിന്താഗതി ഉള്ളത് കൊണ്ട് ഞാൻ പുകവലി കൂടുതൽ ആസ്വദിച്ചു കൊണ്ട് ജീവിച്ചു അതിന്റെ ദോഷ ഫലം ഇത് വരെ എനിക്കുണ്ടായിട്ടില്ല എന്നൊരു തോന്നൽ എന്നെ കൂടുതൽ വലിക്കാൻ പ്രേരിപ്പിച്ചു അങ്ങനെ ഇരുന്നപ്പോഴാണ് പല്ലിലൊക്കെ കറ കാണുന്നത് ഡെന്റിസ്റ്റിനെ ഒന്ന് കാണാൻ പോയി പല്ല് കണ്ട അങ്ങേര് ഏതോ ഗവേഷണ വിദ്യാർത്ഥിയെ പോലെ എന്നെ അദ്‌ഭുതത്തോടെ നോക്കി ഇനി വലിക്കാൻ ആണെങ്കിൽ ഇങ്ങോട്ട് വരണ്ടടോ എന്ന് മുഖത്ത് നോക്കി അടി കിട്ടും പോലെ പറഞ്ഞു, ഒരിക്കൽ വീട്ടിൽ പോകുന്ന വഴി വണ്ടിയുടെ പെട്രോളും തീർന്നു തൊട്ടപ്പുറം പമ്പ് ഉള്ളത് കൊണ്ട് നടന്നു പോയി പെട്രോൾ കുപ്പിയിൽ കൊണ്ട് വരാമെന്ന് കരുതി വെറും അമ്പത് മീറ്റർ ദൂരമില്ലാത്ത ആ പമ്പിൽ എത്തിയത് മാരത്തോൺ മത്സരം കഴിഞ്ഞു വന്നവനെ പോലത്തെ ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നു ഞാൻ പ്രണയിച്ചവൻ എന്നെ കാർന്ന് തിന്നുകയാണല്ലേ എന്നിട്ടും ഞാൻ വലി തുടങ്ങി എന്തോ പിരിയാൻ കഴിയാത്ത ഇഷ്ടം നീ എന്നെയും കൊണ്ടേ പോകു എന്ന് പലപ്പോഴും മനസ്സ് പറയും പോലെ അങ്ങനെ ഇരുന്നപ്പോഴാണ് ജിമ്മിൽ പോകുന്നത് അവിടെ പോയാൽ സ്റ്റാമിന കിട്ടുകയും ചെയ്യും വലിക്കുകയും ചെയ്യാം അങ്ങനെ എന്നും രാവിലേ എണീറ്റു ഒരു കിങ് വലിച്ചു നേരെ സ്റ്റേഡിയത്തിൽ ഒരു റൗണ്ട് ഓടി തൊട്ടടുത്തുള്ള ജിമ്മിൽ വർക്ക് ഔട്ട് ആയിരുന്നു പ്ലാൻ പക്ഷെ ഒരു റൗണ്ട് പോയിട്ട് കാൽ റൗണ്ട് പോലും ഓടാൻ എനിക്ക് പറ്റിയില്ല വർക്ക് ഔട്ട് ആകട്ടെ സെക്കൻഡ് സ്റ്റെപ് ആകുമ്പോൾ ഞാൻ തളർന്ന് വീഴുന്ന അവസ്ഥ അങ്ങനെ ഇരുന്നപ്പോഴാണ് ഒരു ദിവസം പോക്കറ്റിലെ സിഗരറ്റു പാക്ക് എങ്ങനെയൊ കളഞ്ഞു പോയത് അപ്പോഴേക്കും രാത്രി ആയിരുന്നു എന്തായാലും രാവിലെ ജിമ്മിൽ പോകും വഴി മേടിക്കാം എന്ന് കരുതി അതി രാവിലെ എണീറ്റു വണ്ടി എടുത്ത് കുറെ ദൂരം ആയപ്പോഴാണ് പേഴ്സ് എടുത്തില്ലെന്ന് മനസിലായത് ഇന്നെന്തായാലും വലി നടക്കില്ല സ്റ്റേഡിയത്തിൽ പോയി പതിവ് പോലെ ഒന്ന് ഓടാൻ നോക്കി വെറും കാൽ ഭാഗം പോലും ഓടാൻ കഴിയാത്ത ഞാൻ അന്ന് അര റൗണ്ട് ഓടി എന്ന് വെച്ചാൽ നാന്നൂറ് മീറ്റർ വെറും മണിക്കൂറുകൾ വലിക്കാതെ ഇരുന്നപ്പോൾ എനിക്ക് ഇത്തിരി സ്റ്റാമിന കൂടി അപ്പോൾ വലിക്കാതെ ഇരുന്നാൽ ഞാൻ കിടുവാകില്ലേ എന്നൊരു ചിന്ത ഉണ്ടായി മനസ്സിൽ ആ ഒരൊറ്റ ഇരിപ്പിൽ ഇവനെ ഇനി വേണ്ടെന്ന് വെച്ചു ഇന്ന് പത്ത് വർഷം ചുംബിച്ചോണ്ട് കൂടെ കൊണ്ട് നടന്ന സിഗററ്റിനെ അങ് എടുത്ത് കളയുകയാണ് ജീവന് കൊതി ഉണ്ടടെ അതാണ് 😀
ഒരു പുകവലിക്കാരനെ ഒരിക്കലും ഉപദേശിച്ചു പിന്തിരിപ്പിക്കാൻ കഴിയില്ല അവൻ സ്വയം അനുഭവിച്ചറിയുമ്പോഴേ നിർത്തു….
ഇത്രയും ടൈപ്പ് ചെയുന്നത് തന്നെ നാല് റൗണ്ട് ഓടി കഴിഞ്ഞ് ജിമ്മിലെ വർക്ക് ഔട്ട് കഴിഞ്ഞ് വിശ്രമിച്ച് കസേരയിൽ ഇരുന്ന് കൊണ്ടാണ്… ഇനിയും എനിക്ക് ഒരുപാട് ദൂരം ഓടാൻ ഉണ്ട് ഒരുപാട് ചാടി കടക്കാനും ഉണ്ട്… finaly proudly to announce u all that ‘quit smoking’
ഷിബിൻ ഷംസിന്റെ (Link > Shibin Shams)പോസ്റ്റ്