കടപ്പാട് : Yakshi Creatives

NO SMOKING(not even KINGS)

ബ്രിട്ടനിൽ ട്രെയിനിനുള്ളിൽ പുകവലി നിരോധിച്ചുകൊണ്ടുള്ള നോ സ്‌മോക്കിങ് ബോർഡ് വെയ്ക്കാനുള്ള കരാർ നേടിയെടുത്ത കിംഗ്സ് സിഗരറ്റ് കമ്പനി സ്ഥാപിച്ച ഈ ബോർഡിന്റെ സംഭവ കഥ നമ്മളൊക്കെ പലവട്ടം കെട്ടിട്ടുള്ളതാണെങ്കിലും, വിപണി പിടിച്ചടക്കാൻ ഒരു പരസ്യം ചെലുത്തുന്ന നിർണായക തന്ത്രരൂപീകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമെന്നനിലയിൽ ഇത് വീണ്ടും പറയാതെ വയ്യ.
ഈ ഇൻട്രോ പറയാനൊരു കാരണം ഇന്നേക്ക് നൂറ്റിനാൽപത്തിനാല് കൊല്ലം മുൻപ് ഒരു ജനുവരി 29 നാണ് ഇന്ത്യയിലാദ്യമായി ഒരു പരസ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. 1780 ൽ ഇന്ത്യയിലെ ആദ്യ വർത്തമാനപ്പത്രമായ ‘ബംഗാൾ ഗസറ്റി’ൽ വന്ന ഒരു ക്‌ളാസിഫൈഡ് പരസ്യത്തിലൂടെയാണ് ഇന്ത്യൻ പരസ്യലോകം വർണാഭമായ ആ ആഘോഷകാലത്തിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. പ്രായഭേദമില്ലാതെ കോടാനുകോടി ഇന്ത്യൻ ഹൃദയങ്ങളെ അപഹരിച്ച ആ അവിസ്മരണീയകാലത്തിന്റെ നിശബ്ദകൊടിയേറ്റം.
ഇന്ത്യൻ പരസ്യചരിത്രം ഇതുപോലൊരു ഗൂഗിൾ ഡാറ്റയും മറികടന്ന് ഓരോ ഇന്ത്യക്കാരന്റെയും ഓർമകളുടെ അങ്ങേയറ്റത്ത് ചെന്ന് ‘സാറ്റ്’ വെയ്ക്കുന്നത് എവിടെയാണ്…? എവിടം മുതലാണ് ആ ജിംഗിൾസ് നമ്മൾ കേട്ട് തുടങ്ങിയത്…

അത് ‘വീക്കോ ടെർമറിക് ആയുർവേദിക് ക്രീമിൽ’ ആണോ… അതോ എൺപത്കളുടെ തുടക്കം വരെ “utterly buutterly delecious” എന്ന് പറഞ്ഞ് നമ്മളെ കൊതിപ്പിച്ച ‘അമുൽ ഗേൾ’ ആണോ.. അതോ ആപ്പിളും കരിമ്പും കടിച്ചു മുറിക്കുന്ന കരുത്തുറ്റ പല്ലുകളുടെ ‘ഡാബർ ദന്ത് മഞ്ചൻ’ ആണോ…. അതോ സംഗീത ബിജലാനിയും സംഘവും പതപ്പിച്ചുണർത്തിയ ‘നിർമ്മ വാഷിങ് പൌഡർ’ ന്റെ കളർ കുമിളകളോ… പ്രാർത്ഥിക്കാൻ ഓരോ കാരണം എന്ന് പറഞ്ഞ പോലെ ഓർത്ത് വെയ്ക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ…
ഇന്ന് ഇടതടവില്ലാതെ സിനിമ കാണാൻ ചാനലുകളും, OTT എന്ന എന്ന സ്വകാര്യസിനിമാകൊട്ടകയും പോയിട്ട് എഫ്ബി സ്റ്റോറിയും ഇൻസ്റ്റാ-റീലും ഇല്ലാതിരുന്ന ആ വരണ്ട കാലത്തെ ഇൻസ്റ്റന്റ് എന്റർടൈൻമെന്റ്കളായിരുന്ന ആ പരസ്യഘോഷയാത്രകൾ….

ഓർമയിലെ ആദ്യ ഇന്ത്യൻ പരസ്യയുദ്ധം 1988 ൽ തുടങ്ങിയ പെപ്സിയുടെയും കൊക്കകോളയുടെയും ചക്കുളത്തിപ്പൊരാട്ടമാണ്. ഇമ്രാൻഖാനും ഗാവസ്കറും തോളിൽ കയ്യിട്ടിരുന്ന് കൊതിപ്പിച്ച ‘തംസ് അപ്പ്’ ഉം, ‘ഗോൾഡ് സ്പോട്ട്’ ഉം, ‘ലിംക’ യും ഉൾപ്പെട്ട വരേണ്യദാഹശമനികൾ അരങ്ങ് വാഴുന്ന….., സർബത്തും കളർ സോഡയും മാത്രം വാഴുന്ന ഇന്ത്യൻ നാട്ടിൻപുറ തൊണ്ടയിലേക്കാണ് അന്ന് റെമോ ഫെർണാണ്ടസും ജൂഹി ചൗളയും ചുവട് വെച്ചത്… അതിന്റെ ടൈറ്റിൽ “are you ready for the magic..? ” എന്നായിരുന്നു. അതായിരുന്നു ആ യുദ്ധപ്രഖ്യാപനത്തിൽ കേട്ട ആദ്യ വെടിയൊച്ച. “The magic has began…” എന്നൊരു ആധിപത്യ baseline ഉം കുറിച്ചാണ് ആ പരസ്യം തീരുന്നത്.

അങ്ങനെ 90 ന്റെ ആദ്യപകുതി സ്വന്തമാക്കിയ പെപ്സി ഉറക്കംവിട്ടുണർന്നത് 1996 ൽ. പുതിയൊരു ബ്രൗൺ പാനീയം ഇന്ത്യയിലേക്ക് വീണ്ടും കാൽവെച്ചത് അന്നാണ്. അതിന്റെ പേര് കൊക്കക്കോള എന്നാണ്. 1996 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയിട്ടാണ് coke അവതരിക്കുന്നത്. കോഴിപ്പൂവന്റെ ചുവപ്പ്, കഴുകിയുണക്കാനിട്ട അസംഖ്യം സാരികളുടെ ചുവപ്പ്, ക്രിക്കറ്റ് ബോൾ ചുവപ്പ്, ഉണക്കാനിട്ട വറ്റൽമുളകിന്റെ ചുവപ്പ്….. തുടങ്ങി ഇന്ത്യയിലെ എണ്ണിയാലൊടുങ്ങാത്ത ചുവപ്പ് കാഴ്ചകൾക്കൊപ്പം ക്കൊപ്പം ‘ മൊഹ്‌റ’ യിലെ “തൂ ചീസ് ബടീ ഹേ മസ്ത് മസ്ത്” ന്റെ ഒഴുക്കൻ ഹിന്ദി പാരഡിയുമായി coke കളത്തിലിറങ്ങി. ഈ ക്യാമ്പയിൻ ന് പെപ്സി കൊടുത്ത തിരിച്ചടി ക്യാപ്ഷൻ ‘ nothing official about it ‘ എന്നായിരുന്നു. ആമിർ ഖാനെയും ഐശ്വര്യ റായിയേയും കളത്തിലിറക്കിയ കൊക്കക്കോള ആമിറിനെക്കൊണ്ട് “ആത്തി കാ കണ്ടാല” സ്‌ലാങ്ങിൽ “ടണ്ഠ മാത്‍ലബ് കൊക്കക്കോളാ” എന്ന് ഇടതടവില്ലാതെ പറയിച്ചു. പെപ്സിയുടെ നിർണായക നീക്കം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ….

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു മോഡലിനെ ഇറക്കിയിട്ടാണ് പെപ്സി ആ യുദ്ധം വിജയിച്ചത്. ആ മോഡലിന്റെ പേര് ഷാരൂഖാൻ എന്നായിരുന്നു. ഷാരൂഖിനേയും ക്രിക്കറ്റിനെയും ചുറ്റിപ്പറ്റി “യേ ദിൽ മാംഗേ മോർ” എന്ന വിഖ്യാത ക്യാപ്ഷനുമായി പെപ്സി കളം പിടിച്ചടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഒരേ ഗണത്തിൽ പെടുന്ന ഉൽപ്പന്നങ്ങളുടെ പരസ്യമത്സരം ഒരുപാടുണ്ടായിട്ടുണ്ട് ഇന്ത്യയിൽ. 1970 മുതൽ ഡിറ്റർജന്റ് എന്നാൽ ഒരേയൊരു സർഫ് മാത്രമായിരുന്നു. അവിടെയാണ് വിലക്കുറവെന്ന ഹൈലൈറ്റുമായി ഡോർ ടു ഡോർ മാർക്കറ്റിങ്ങിലൂടെ ‘നിർമ്മ’ വരുന്നതും മാർക്കറ്റ് കീഴടക്കുന്നതും. അതിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ പരസ്യ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അലിഖ് പദംസീ കളത്തിൽ ഇറക്കിയത് ‘വില നോക്കാതെ മൂല്യം നോക്കുന്ന’ ലളിതാജി എന്ന വീട്ടമ്മ ഐക്കൺ നെ. ഫലം നാല് രൂപയുടെ നിർമയ്ക്ക് മേൽ പതിനാല് രൂപയുടെ സർഫ് വിപണി കീഴടക്കുന്ന നിർദയ കാഴ്ച.

എല്ലാക്കാലത്തും ഇതുപോലൊരു മത്സര വിജയപരാജയ കഥ പരസ്യമേഖലയിൽ ഉണ്ടായിട്ടുണ്ട്. അത് പറഞ്ഞാലും പറഞ്ഞാലും തീരാത്ത never ending എപ്പിസോഡുകളാണ്.ഒരെണ്ണം കൂടി പറയാതിരിയ്ക്കാനാവില്ല. അത് ഇന്ത്യൻ കാർ വിപണിയിലെ കാറോട്ടമത്സരം പോലെ ത്രസിപ്പിക്കുന്നോരു സെഗ്മെന്റ് ആണ്. ഇന്ത്യൻ കാർ എന്നാൽ അംബാസ്സഡർ അല്ലെങ്കിൽ ഫിയറ്റ് എന്ന സങ്കൽപം നിലനിന്ന ആയിരത്തിതൊള്ളായിരത്തി എൺപതുകളിലാണ് മദ്ധ്യവർഗ്ഗത്തിന് പ്രാപ്യമായ മാരുതി 800 വിപണിയിലേക്ക് ഇരമ്പിക്കയറുന്നത്. ഒരുപാട് മുറുമുറുപ്പുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു. പക്ഷെ 1898 ൽ ആദ്യമായി കാർ സ്വന്തമാക്കിയ ജെംഷെഡ്ജി ടാറ്റാ യുടെ പിൻതലമുറയാണ് മാരുതി യെ പ്രതിയാക്കി 1999 ന്റെ അവസാനത്തിൽ “End of the Millennium… and end of the small car ” എന്ന കുത്തുവാക്ക് ക്യാപ്ഷനുമായി Tata indica നിരത്തിലിറക്കുന്നത്. അനവധിയായ കാറുകൾ… മോഹിപ്പിപ്പിക്കുന്ന പരസ്യങ്ങൾ. അതിൽ മറക്കാനാവാത്തത്… മിസ്റ്റുബിഷി ലാൻസർ ന്റെ “own your first and last BIG CAR” എന്ന campaign ആയിരുന്നു.ഇന്ത്യൻ പരസ്യചരിത്രം ഒരു ഇതിഹാസ കഥ പോലെ ബൃഹത്താണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിൽ തീരാവുന്ന കഥയൊന്നുമല്ല അത്.ഇന്ത്യൻ പരസ്യചരിത്രം പറയുമ്പോൾ, കണ്ണടച്ചാലും കണ്ണുതുറന്ന് ഇരുന്നാലും ഒരു താരാട്ട് പാട്ട് പോലെ ഓർമ്മയിൽ എത്തുന്ന “ഹമാരാ ബജാജ്” എങ്ങനെ മറക്കും…. VIP ലെഗ്ഗേജ്‌ ന്റെ “കൽ ഭീ , ആജ് ഭി കൽ ഭീ …, ദേശീയ സാക്ഷരത മിഷന്റെ ” പൂരബ് സേ… ”

എണ്ണിയാലൊടുങ്ങാത്ത ജിംഗിൾസുകൾ…. എണ്ണിയാലടുങ്ങാത്ത കഥാപാത്രങ്ങൾ….. അവിടെ “neighbour’s envy, owner’s pride” മായി onida ചെകുത്താനുണ്ട്…, “ഐ ലവ് യു രസന”യുമായി അങ്കിതാസാവേരിയുണ്ട്…., കപിൽദേവിന്റെ ബൂസ്റ്റ് ഉണ്ട്…, പീയൂഷ്‌ പാണ്ഡെയുടെ മറക്കാനാവാത്ത ഫെവിക്കോൾ പരസ്യങ്ങൾ.., ഗ്വാളിയാർ സൂട്ടിംഗ്സിനെ ദശാബ്ദങ്ങളോളം പരിചയപ്പെടുത്തിയ പട്ടോഡിയുണ്ട്…., വ്യത്യാസക്കാഴ്ചകളുമായി ബോംബെ ഡൈയിങ്ങിന്റെ കരൺ കപൂറും ലിസാറേയുമുണ്ട്…. തെണ്ടുൽക്കറിന്റെ കോംപ്ലാൻ… കാമസൂത്രയുടെ പൂജ ബേഡി, ചാർമിനാറിന്റെ ജാക്കി ഷ്രോഫ്….പറഞ്ഞാൽ തീരാത്തത്ര കഥയും കഥാപാത്രങ്ങളും.പണ്ട് ദൂരദർശൻ കാലത്തെ ബ്ലാക്ക് & വൈറ്റ് യുഗത്തിൽ നമ്മുടെ തോളിൽ കയ്യിട്ട് കൂടെ യാത്ര ചെയ്ത്, ഹൃദയം പകുത്ത മായക്കാഴ്ചയിലെ മായാത്ത മറക്കാനാവാത്ത കഥാപാത്രങ്ങൾ….കഥകൾ.

 

***

You May Also Like

ബോബി സഞ്ജയ്മാരുടെ ഒന്നിനും കൊള്ളാത്തവർ – ആര്യൻ ജോൺ ജേക്കബ് – മുംബൈ പോലീസ്

ബോബി സഞ്ജയ്മാരുടെ ഒന്നിനും കൊള്ളാത്തവർ – ആര്യൻ ജോൺ ജേക്കബ് – മുംബൈ പോലീസ് Theju…

കമലഹാസനെക്കണ്ട് കരഞ്ഞുപോയി, കവി ശ്രീകുമാർ കരിയാടിന്റെ കുറിപ്പ്

കമൽ ഹാസനെ പോലുള്ള നടൻമാർ എല്ലാ തലമുറയ്ക്കും ഒരു പ്രത്യേകവികാരം തന്നെയാണ്. നമ്മുടെ സിനിമാസ്വാദനത്തിന്റെ ആരംഭകാലം…

തുടർച്ചയായി രണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ നൽകിയ ഷാരൂഖ് ഖാന്റെ ജീവൻ അപകടത്തിലാണെന്ന് – ബോളിവുഡ് രാജാവിന് Y+ സുരക്ഷ

ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി… ഇന്റലിജൻസ് മുന്നറിയിപ്പ് – ബോളിവുഡ് രാജാവിന് Y+ സുരക്ഷ തുടർച്ചയായി…

ശുദ്ധമായ സൌഹൃദത്തിൽ പ്രണയത്തിനും കാമത്തിനും ഒരു സ്ഥാനവുമില്ല, അത്തരം ബന്ധങ്ങളെ ഇഷ്ടപ്പെടുന്നവർ ഈ സിനിമ കാണുന്നത് അവർക്ക് ഒരു നല്ല അനുഭവമായിരിക്കും

Thulasi Gonginikariyil ന്റെ കുറിപ്പ് അമ്മയും മകനും തമ്മിലും, അച്ഛനും മകളും തമ്മിലും ഉള്ള ബന്ധങ്ങളിൽ…