Unni Krishnan TR
No Way Out(1987)🔞🔞🔞🔞
സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ പൊളിറ്റിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. നേവൽ ഇന്റലിജൻസ് ഓഫീസിലെ ഓഫീസറാണ് ടോം ഫാരെൽ. തന്റെ കോളേജ് സുഹൃത്തായ സ്കോട്ട് പ്രിച്ചാർഡ് ക്ഷണിച്ച ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ ഫാരെൽ സൂസൻ അറ്റ്വെൽ എന്നൊരു സ്ത്രീയെ പരിചയപ്പെടുകയും അവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാൽ പിന്നീട് ഞെട്ടിക്കുന്ന മറ്റൊരു സത്യം കൂടി ടോം ഫാരെൽ മനസ്സിലാക്കി. തന്റെ മേലുദ്യോഗസ്ഥനായ സെക്രട്ടറി ഓഫ് ഡിഫൻസ് ഡേവിഡ് ബ്രൈസും ആറ്റ്വെല്ലുമായി പ്രണയത്തിലാണെന്ന് ഫാരെൽ കണ്ടെത്തുന്നു. അങ്ങനെയിരിക്കെ ഒരു അസാധാരണ സാഹചര്യത്തിൽ സൂസൻ അറ്റ്വെൽ മരണപ്പെടുന്നു. സൂസൻ്റെ കൊലപാതകത്തിന്റെ അന്വേഷണച്ചുമതല ഫാരെലിനാണ് ലഭിച്ചത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്. സൂസനുമായുള്ള ബന്ധത്തിൻറെ പേരിൽ അധികാരികൾ പ്രതിപട്ടികയിൽ അന്വേഷണചുമതലയുള്ള ഫാരെലിനെയും ഉൾപെടുത്തി. പൊളിറ്റിക്കൽ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.