നന്മമരങ്ങൾ പാവങ്ങളെ സഹായിക്കുന്നതിൽ തെറ്റില്ല. ആരും സഹായിക്കുന്നതിൽ തെറ്റില്ല. ലക്ഷങ്ങൾ കൊടുക്കുന്നുണ്ടാവാം. ലക്ഷങ്ങൾ എടുക്കുന്നുമുണ്ടാവാം. തെറ്റില്ല. ഏത് പാർട്ടിയിലും വിശ്വസിക്കാം, ഏത് മതത്തിലും വിശ്വസിക്കാം. തെറ്റില്ല.
എന്നാൽ ചാരിറ്റി ചെയ്യുന്നതിന് ഇന്ത്യൻ ഭരണഘടന അനുസരിച്ച് നിയമാനുസൃതമായി ചിലത് ചെയ്യാനുണ്ട്.
1) രെജിസ്റ്റർ ചെയ്ത ഒരു ചാരിറ്റി സംഘടന ഉണ്ടായിരിക്കണം.
2) സംഘടനക്ക് ഒന്നോ അതിലധികമോ current account ഉള്ള ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കണം.
3) സംഘടനയിൽ വരുന്ന ഓരോ തുകയും bank transfer / cheque / cash ആയി സ്വീകരിക്കാം.
4) കിട്ടുന്ന ഓരോ തുകയ്ക്കും തരുന്ന ആൾക്ക് സംഭാവന സർട്ടിഫിക്കറ്റ് കൊടുത്തിരിക്കണം.
5) എല്ലാ വർഷവും വരവ് ചിലവ് കണക്കുകൾ audit ചെയ്യണം.
ഇത്രയും കാര്യങ്ങൾ ചെയ്യാത്തതാണ് ഫിറോസിന്റെ പ്രശ്നം. ഇനി പ്രമുഖ മരം കള്ളൻ ആണെന്ന് സംശയിക്കാനുള്ള കാരണങ്ങൾ.
1) 200ഓളം വീഡിയോകൾ ചെയ്തതിൽ 150 ഓളം വീഡിയോകളിൽ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ വ്യത്യസ്തമാണ്.
2) അക്കൗണ്ട് തുറന്നിരിക്കുന്നത് രോഗിയുടെയോ ബന്ധുവിന്റെയോ പേരിൽ മരത്തിന്റെ ഒരു ആൾ (ബിനാമി) ചേർത്ത് ജോയിന്റ് അക്കൗണ്ട് ആണ് ഉള്ളത്.
3) അങ്ങനെ ഒരു അക്കൗണ്ട് തുറന്ന് ഒരു MoU (ചികിത്സക്കുള്ള പണം ശേഖരിച്ച് തരും ബാക്കിയുള്ളത് മരം എടുക്കും എന്നതാണ് നിബന്ധന) ഒപ്പിടീച്ചിട്ടാണ് ഓരോ വീഡിയോയും ചെയ്തിരിക്കുന്നത്.
4) ഇവയുടെ ഒരു കണക്കുകളും മരം കാണിച്ചിട്ടില്ല.
5) സർക്കാർ ആശുപത്രിയിൽ ചെയ്യാവുന്ന ചിലവ് കുറഞ്ഞ പല ചികിത്സകളും സ്വകാര്യ ആശുപത്രിയിൽ വലിയ തുകയ്ക്കാണ് ചെയ്യുന്നത്.
6) കണക്കുകൾ മാത്രമാണ് ചോദിക്കുന്നത്, ചോദിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപങ്ങളും മതപരമായ തിരുകിക്കേറ്റലുകളും കൊണ്ട് ഒതുക്കാൻ ശ്രമിക്കുന്നു.
ഇതൊക്കെ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നില്ലേ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
ഇനി ഇത് കള്ളത്തരം ആണെങ്കിൽ
1) വിദേശത്ത് നിന്ന് കണക്കില്ലാതെ പണം ഇന്ത്യയിലേക്ക് ഈ അക്കൗണ്ടുകൾ വഴി എത്തിക്കാൻ കഴിയും.
2) ഹവാല ഇടപാടുകൾ ഒരു കൂസലും ഇല്ലാതെ നടത്താൻ കഴിയും.
3) അതുവഴി പണപ്പെരുപ്പം ഉണ്ടാക്കാം, ഇന്ത്യൻ സാമ്പത്തിക മേഖലയെ തകർക്കാൻ കഴിയും.
3) കണക്കിൽ പെടാത്ത ആ പണം തീവ്രവാദപ്രവർത്തനങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയും.
ഇത് വല്ലതും നടന്നിട്ടുണ്ടോ എന്നറിയാൻ ആണ് കണക്ക് ചോദിക്കുന്നതും, ചോദിക്കുമ്പോൾ ഞഞ്ഞാപിഞ്ഞാ പറയുന്നതും.
കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ ഇതുവരെ അനുമാനം കൊണ്ട് 200 കോടി എങ്കിലും ഇൻഡ്യയിലേക്ക് കടത്തിയിട്ടുണ്ടാകും. കേരള സംസ്ഥാനത്ത് സാമ്പത്തിക അസംതുലിതാവസ്ഥ ഉണ്ടാക്കാൻ അതൊരു വലിയ സംഖ്യയാണ്.