നോക്കത്താദൂരത്തു കണ്ണുംനട്ട്..
( സിനിമ )
Ajo George
കുഞ്ഞൂഞ്ഞമ്മ എന്ന വയോധിക ഒരിക്കല്‍ ഇളക്കി മാറ്റിയ കാളിങ് ബെല്‍ വീണ്ടും തിരിച്ചു പിടിപ്പിക്കുകയാണ്. വീടിന്റെ ഗേറ്റ് കടന്നു പോയ ആംബുലന്‍സില്‍ അവരുടെ കൊച്ചുമകള്‍ ഗേളി ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാത്ത യാത്രയിലായിരുന്നു അപ്പോള്‍.1984ല്‍ ഫാസില്‍ സംവിധാനം ചെയ്‌ത “‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം അവസാനിക്കുന്നത് ഇങ്ങനെയൊരു രംഗത്തിലാണ്. മനസ്സില്‍ ഒരു നൊമ്പരമായി മലയാളി ഈ ചിത്രത്തെ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് 38 വര്‍ഷം.
ഗേളി ഇനി തിരിച്ചു വരും എന്ന് ഇന്നും ഞാൻ പ്രതീക്ഷിക്കുന്നു.അന്ന് ഒരു ക്രിസ്തുമസ് രാവ് ആയിരുന്നു .പള്ളിയിൽ പോവാൻ കുഞ്ഞുഞ്ഞമ്മ ചട്ടയും മുണ്ടും മാറി നിൽക്കുന്ന സമയം.. ആ കോളിങ് ബെൽ പിന്നെയും മുഴങ്ങി. ദൂരെ നിന്നും ക്രിസ്മസ് പാട്ട് കേൾക്കാം.. ഒന്നുടെ ആ മണി ശബ്ദം കുഞ്ഞുഞ്ഞമ്മ കേട്ടു..
അവർ പോയി വാതിൽ തുറന്നു.. കോട്ടും പാട്ടും ആയി ക്രിസ്തുമസ് കരോൾ മുന്നിൽ..പാട്ട് ഒക്കെ കഴിഞ്ഞു എല്ലാവരും പോയി.
പക്ഷെ പുറകിൽ ആയി ഒരു സൈക്കിൾ ഇരിക്കുന്നു.. കുഞ്ഞുഞ്ഞമ്മ ചുറ്റും നോക്കി.. ആരും ഇല്ല.. വീടിനു അകത്തു നിന്നും ഒരു തുമ്മൽ കേൾക്കുന്നുണ്ട്. പ്രായത്തെ പോലും അവഗണിച്ചു കൊണ്ടു അവർ വീടിനു അകത്തേക്ക് ഓടി.. അവരുടെ കൊച്ചു മകൾക്കായി അവർ ഒരുക്കി വെച്ച ആ മുറിക്കുളിൽ നിന്നും ആണ് ആ തുമ്മൽ.. അവർ ഓടി ആ മുറിയുടെ അകത്തേക്ക് എത്തി.. ആ കട്ടിലിൽ കുഞ്ഞുഞ്ഞമ്മയെ നോക്കി ഗേളി ഇരിപ്പുണ്ട്..
അവളെ കണ്ടപ്പോൾ കുഞ്ഞുഞ്ഞമ്മക്ക് കണ്ണുകൾ നിറഞ്ഞു.. അവർ മുഖം തിരിച്ചു പിടിച്ചു നിന്നു.. ആ സമയം ഗേളി ഒന്നുടെ തുമ്മി..
” കളി ആക്കുന്നോ കാന്താരി.. ” എന്ന് പറഞ്ഞു കൊണ്ടു കയ്യും പൊക്കി അവളുടെ അടുത്തേക്ക് ചെന്നു.. അവൾ കുഞ്ഞുഞ്ഞ മ്മയെ വട്ടം കെട്ടി പിടിച്ചു.. അവളുടെ കണ്ണുകളിലേക്ക് നോക്കി അവളുടെ മുടിയിൽ തഴുകി കുഞ്ഞുഞ്ഞമ്മ അങ്ങിനെ നിന്നു…
” എന്റെ മോൾ മരണത്തിൽ നിന്നും തിരിച്ചു വന്നിരിക്കുന്നു.. പെട്ടന്ന് തന്നെ അവളെ തള്ളി മാറ്റി ഒരു സ്റ്റൂളും സ്ക്രൂ ഡ്രൈവറും ആയി അവർ പുറത്തേക്കു ഇറങ്ങി.. പുറകെ ഗേളിയും.. അവൾ നോക്കുമ്പോൾ അവർ ആ സ്റ്റൂളിൽ കയറി നിന്ന് ആ കോളിങ് ബെൽ അഴിച്ചു മാറ്റുന്നു.. എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ കുഞ്ഞുഞ്ഞമ്മ പറഞ്ഞു..
” ഈ കാലം മുഴുവൻ ഇവന്റെ മണി ശബ്ദംത്തിനായി കാത്തിരുന്നു.. ഇനി എനിക്ക് ഇവനെ വേണ്ട.. കാരണം എന്റെ മോൾ എന്നേ തേടി വന്നു കഴിഞ്ഞു.. ” ഇതും പറഞ്ഞു അവർ ആ കോളിങ് ബെൽ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.. അവർ ഗേളിയെ വട്ടം പിടിച്ചു വീടിനു അകത്തേക്ക് നടന്നു.. അവരുടെ മാത്രം ലോകത്തിലേക്ക്…
പക്ഷെ ഗേളി തിരിഞ്ഞു ആ ബെല്ലിനെ ഒന്ന് നോക്കി. ഇനിയും കുഞ്ഞുഞ്ഞമ്മക്ക് ആ കോളിങ് ബെല്ലിന്റെ മണി കിലുക്കം കേൾക്കാൻ ഇടവരല്ലേ എന്ന പ്രാർത്ഥയോടെ അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു..അവരുടെ മാത്രം സ്വർഗത്തിലേക്ക്..
കുഞ്ഞുഞ്ഞമ്മ 🥰🥰🥰
ഗേളി 🥰🥰🥰