Shintose Bharathi യുടെ പോസ്റ്റ്

ഭാരത ഭക്ഷ്യ സംസ്കാരം വെജിറ്റേറിയൻവാദികൾ പ്രചരിപ്പിക്കുന്ന പോലെയുള്ള ഒന്നാണോ? തീർച്ചയായും അല്ല. അയിത്തം സംസ്കാരം എന്ന് പ്രചരിപ്പിക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷത്തിന്റെ മറ്റൊരു ഹിന്ദു ഹൈജാക്കിംഗ് പ്രചാര വേല മാത്രമാണ് ഈ വെജിറ്റേറിയൻ സംസ്കാരവാദവും.
ശ്രീരാമന്‍ മാംസാഹാരിയാണോ സസ്യാഹാരി ആണോ എന്ന് വാത്മീകി രാമായണത്തില്‍ കൃത്യമായി തന്നെ വിശദീകരിക്കുന്നുണ്ട് . വാത്മീകി രാമായണത്തില്‍ പല ശ്ലോകങ്ങളിലും കൃത്യമായി തന്നെ രാമന്‍ മാംസാഹാരിയെന്ന് വിവരിക്കുന്നുണ്ട്. വനവാസത്തിന് പോകുമ്പോള്‍ രാമന്‍ കൗസല്യയോട് പറയുന്നുണ്ട്,
“चतुर्दश हि वर्षाणि वत्स्यामि विजने वने |
मधु मूल फलैः जीवन् हित्वा मुनिवद् आमिषम् || २-२०-२९”.
,”പതിനാലു വര്‍ഷം ഞാന്‍ ഇറച്ചി ഒ‍ഴിവാക്കി, ഫലമൂലാദികളും തേനും മാത്രം ഭക്ഷിച്ച് കാട്ടില്‍ ക‍ഴിയാം- അയോധ്യാകാണ്ഡം 2-20-29″

സുന്ദരകാണ്ഡത്തില്‍ ഹനുമാന്‍ സീതയോടു പറയുന്നുണ്ട്,
“न मांसं राघवो भुङ्क्ते न चापि मधुसेवते |
वन्यं सुविहितं नित्यं भक्तमश्नाति पञ्चमम् || ५-३६-४१”.
”രാമന്‍ ഇപ്പോള്‍ മാംസം ക‍ഴിക്കുന്നുമില്ല, ലഹരി ഉപയോഗിക്കുന്നുമില്ല, വൈകുന്നേരങ്ങളില്‍ കാട്ടില്‍ നിന്ന് ലഭിക്കുന്ന സസ്യാഹാരങ്ങളാണ് രാമന്‍ ഭക്ഷിക്കുന്നത്, സുന്ദരകാണ്ഡം 5-36-41″

ആരണ്യകാണ്ഡത്തിലെ ഒരു ശ്ലോകം ഇങ്ങിനെ,
“निहत्य पृषतम् च अन्यम् मांसम् आदाय राघवः |
त्वरमाणो जनस्थानम् ससार अभिमुखः तदा || ३-४४-२७”.

”രാഘവന്‍ ഒരു മാനിനെ കൂടി കൊന്നു, അതിന്‍റെ ഇറച്ചിയുമെടുത്ത് ജനസ്ഥാനയിലേക്ക് പോയി, ആരണ്യകാണ്ഡം 3-44-27″, അതായത് വനവാസകാലത്തും രാമന്‍ മാംസം ഭക്ഷിച്ചിരുന്നുവെന്ന് വ്യക്തം.വാത്മീകി രാമായണത്തെ പുതുക്കിപ്പണിഞ്ഞവരില്‍ ജൈന-ബുദ്ധമതങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് രാമന്‍ സസ്യാഹാരിയാണെന്ന വിശദീകരണത്തിലേക്ക് എത്തിച്ചത്. രാമന്‍ മൃഗങ്ങളെ ബലി ക‍ഴിച്ചിരുന്നുവെന്നും മൃഗത്തോലു കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചിരുന്നുവെന്നും വാത്മീകി രാമായണം വ്യക്തമാക്കുന്നുണ്ട്. രാമായണത്തില്‍ മാത്രമല്ല വേദങ്ങളിലും മാംസാഹാരം ഒരു ജനകീയ ശീലം ആയിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ബ്രഹ്മാവ്‌ സൃഷ്ടിയിൽ മനുഷ്യൻ ശ്രേഷ്ഠൻ ആകുന്നു. ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെ മാംസവും മനുഷ്യന് ഭക്ഷിക്കാവുന്നതാണ് .
(മനുസ്മ്രിതി ,അദ്ധ്യായം 5 , ശ്ലോകം 30)
പശു, പോത്ത് , കാളക്കുട്ടി ,കുതിര എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു (ഋഗ്വേദം 6/17)
പൗരാണിക കാലത്ത് പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല – സ്വാമി വിവേകാനന്ദ –
(സമ്പൂർണ്ണ കൃതികൾ പുറം 536)
വേദ കാലത്ത് ഗോമാംസം കഴിക്കാത്ത ബ്രാഹ്മണനെ , ബ്രാഹ്മണനായി കണക്കാക്കിയിരുന്നില്ല . (സമ്പൂർണ്ണ കൃതികൾ പുറം 174)
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു:

‘എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, നൂറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.”(6418)

മഹാഭാരതത്തില്‍ അനുഷാസന്‍ പര്‍വത്തില്‍ 88 ആം അധ്യായത്തില്‍ ഭീഷ്മര്‍ ഋതരാഷ്ടര്‍ക്ക് നല്‍കുന്ന നിര്‍ദേശം കാണുക:
“നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ ചെയ്തു പിതൃ ബലി സന്തോഷിപ്പിക്കുക. നിങ്ങള്‍ ചെടികളും കായ്കളുമാണ് നല്‍കുന്നതെങ്കില്‍ ഒരു മാസം അവരെ സന്തോഷിപ്പിക്കും. മത്സ്യമാണെങ്കില്‍ രണ്ടുമാസം, മാനിറച്ചിയാണെങ്കില്‍ മൂന്നുമാസം, ആട്ടിറച്ചിയാണെങ്കില്‍ നാലുമാസം, പക്ഷികളുടെതാണെങ്കില്‍ അഞ്ചുമാസം, ആടാണെങ്കില്‍ ആറുമാസം, പുള്ളിമാനാണെങ്കില്‍ ഏഴുമാസം, കൃഷ്ണമൃഗമാണെങ്കില്‍ എട്ടുമാസം, പശുവാണെങ്കില്‍ ഒരുവര്‍ഷം, കാളയാണെങ്കില്‍ 12 വര്‍ഷം, കാണ്ടാമൃഗമോ ആടിന്റെ രക്തമാംസമോ ആണെങ്കില്‍ എന്നത്തേക്കും സന്തോഷിപ്പിക്കും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രക്തമാംസം നല്‍കുക.”
മനുവിന്റെ ചില പ്രസക്തമായ വരികള്‍ കാണുക:
ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച പ്രാണിനോ അത്താര ഏവ ച || 5-30
“തനിക്ക് കഴിക്കാന്‍വിധിക്കപ്പെട്ടിരിക്കുന്ന ജീവികളെ ഭക്ഷിക്കുന്നവന്‍ പാപമല്ല ചെയ്യുന്നത്, കാരണം സ്രഷ്ടാവ് തന്നെയാണ് ഭക്ഷിക്കുന്നവയെയും ഭക്ഷിക്കപ്പെടുന്നവയെയും (ആ രീതിയില്‍) സൃഷ്ടിച്ചത്.”
ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി || 5-32
“ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ സ്വയം കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും”
നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം || 5.35

“മാംസം കഴിക്കേണ്ട സാഹചര്യങ്ങള്‍ അതിന് വിസമ്മതിക്കുന്നവന്‍ വരുന്ന ഇരുപത്തൊന്ന് ജന്‍മങ്ങളില്‍ മൃഗമായിരിക്കും.”
ബിസി 500-600 കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്‍ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്‍ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍ (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍ മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍ വസിക്കുന്ന ജീവികള്‍ , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍ , പച്ചമാംസം തിന്നുന്ന ജീവികള്‍ , ഒറ്റക്കുളമ്പുള്ള ജീവികള്‍ , സമസ്ഥലങ്ങളിലെ ജീവികള്‍ എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്‍ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍ അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 – 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 – 71ല്‍ പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.

ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്‍ കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്‍ തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).
”ദേവന്മാർക്കും പിതൃക്കന്മാർക്കും അർച്ചന നല്കിയ ശേഷം മാംസം കഴിക്കുന്നതിൽ പാപം ഇല്ല. സ്വയം കൊന്ന മൃഗം ആണെങ്കിലും, സമ്മാനമായി ലഭിച്ചതാണെങ്കിലും ..”
( മനുസ്മൃതി,അധ്യായം 5 / 32 )
ശ്രീരാമനും മറ്റും മാംസം കഴിച്ചിരുന്ന കാര്യം രാമായണത്തില്‍ വിവരിക്കുന്നുണ്ട്.
വനവാസത്തിന് പോകുന്ന വഴിയില്‍ ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട്
പ്രാര്‍ത്ഥിക്കുന്നതിങ്ങനെ :
”ആയിരം മദ്യ കുംഭത്താല്‍ ”മാംസാ” ന്നത്താലുമാസ്ഥയാ
ദേവീ, പൂജിക്കുവന്‍ നിന്നെ,പ്പുരേ തിരിയെ വന്ന ഞാന്‍..!”
(അയോദ്ധ്യാകാണ്ഡം, സര്‍ഗം 52, ശ്ളോകം 88- ശ്രീവാല്മീകീ രാമായണം, വള്ളത്തോള്‍ വിവര്‍ത്തനം):
അന്നു രാത്രി കഴിക്കാന്‍ ഒരുക്കിയ ഭക്ഷണത്തെക്കുറിച്ച് ശ്ലോകം 102 ല്‍ ഇങ്ങനെ വിവരിക്കുന്നു:
”അതിങ്കലൃശ്യം, രുരു, പന്നി, പുള്ളിമാന്‍ മേധ്യങ്ങളീ നാലു മഹാ മൃഗങ്ങളെ
തിന്മാന്‍ വധിച്ചേന്തി, വിരഞ്ഞു വൃക്ഷമൊ- ന്നണഞ്ഞിത,ന്തിക്കു വസിക്കുവാന്‍..”
ഭരദ്വാജ മുനി ഭരതനും കൂട്ടര്‍ക്കും നല്‍കിയ ഭക്ഷണത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു:
”സുരാപര്‍ സുര സേവിപ്പിന്‍, വേണ്ടുവോര്‍ പായസത്തെയും സുമേധ്യ മാംസങ്ങളെയും
വേണ്ടുവോളം ഭുജിക്കുവിന്‍”
(അയോദ്ധ്യാ കാണ്ഡം, സര്‍ഗം 91, ശ്ളോകം 52,53)
ശ്രീരാമന്‍റെ മകനായ കുശന്‍ അയോദ്ധ്യയില്‍ നടത്തിയ കുറ്റിപൂജയെക്കുറിച്ച് മഹാകവി കാളിദാസന്‍ രഘുവംശത്തില്‍ (16:8) ഇങ്ങനെ വിവരിക്കുന്നു:
”അനന്തരം രഘുവീരന്‍ ആരാദ്ധ്യന്മാരുടെ പ്രതിമ വെച്ചിട്ടുള്ള ഗൃഹങ്ങളോടുകൂടി പുരിക്ക്
ഉപവസിച്ച ഗൃഹ നിര്‍മ്മാണ വിദഗ്ദ്ധന്മാരെക്കൊണ്ട് പശുബലിയോടുകൂടിയ കറ്റിപൂജ കഴിച്ചു..”

You May Also Like

ശരീരത്തെ പീഢിത വസ്തുവാക്കുതിൽനിന്നു സ്ത്രീകൾ പിന്മാറണം, അത് ചരിത്രം നിർമിച്ച ഒരു ട്രാപ്പാണ്

“മുടിയും മുലയും ഉള്ള പെണ്ണാണോ “എന്ന ചോദ്യം ഓരോ പെണ്ണ് കാണൽ ചടങ്ങിനും ശേഷം പണ്ട് കാർന്നോർമാരും കാർണോർ ത്തികളും ഉയർത്തിയിരുന്നു എന്ന് മറന്നു കൂടാ

കാർഷികോത്സവത്തെ ബ്രാഹ്മണ്യോത്സവമാക്കി നശിപ്പിച്ച വിഷുവും മറന്നുപോകുന്ന അബേദ്ക്കർ ജയന്തിയും

ഒരു ജനാധിപത്യ രാജ്യത്തിലേക്ക് വളരുന്ന നമ്മേ സംബന്ധിച്ച് വിഷു ആഘോഷത്തേക്കാൾ പ്രധാനമാകേണ്ടിയിരുന്നത് ഇന്ന് അംബേദ്ക്കറുടെ ജന്മദിനമാണെന്ന വസ്തുതയ്ക്കാണ്

ചില ‘പഴയകാല തള്ളുകളും’ യഥാർഥ്യവും !

പഴയ കാലങ്ങളെ ഓർത്തു നെടുവീർപ്പിടുന്ന കേശവൻമാമന്മാർ നമുക്കിടയിൽ അനവധിയുണ്ട്. പണ്ട് ആനയുണ്ടായിരുന്നു ചേനയുണ്ടായിരുന്നു ഇപ്പോൾ ഒന്നും ഇല്ല എന്നൊക്കെയാണ്

സ്വന്തം ഭാര്യയെ അന്യൻ കയറിപ്പിടിക്കാത്തതു കൊണ്ട് മാത്രം അന്യന്റെ ഭാര്യയെ കയറി പിടിക്കാത്തവർ

ഒറ്റയ്ക്ക് ജനിച്ചു ഒറ്റയ്ക്ക് മരിക്കാൻ വിധിയുള്ള ഒരു കൂട്ടമാളുകളാണ് നമ്മൾ, എന്നിട്ടും നമ്മൾ, കാറിൽ മുൻസീറ്റിൽ ഇരിക്കാനും ബസിൽ ജനാല സീറ്റ് കൈവശമാക്കാനും തന്ത്രപ്പെടുന്നവർ! സ്വന്തം ഭാര്യയെ അന്യൻ കയറിപ്പിടിക്കാത്തതു