Love
പ്രണയിക്കുമ്പോൾ സ്ത്രീയ്ക്കും പുരുഷനും ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
സ്ത്രീകൾക്ക് ഭയങ്കരമായ ധൈര്യം ഉണ്ടാകും. ഒരു പക്ഷെ തനിക്കും സ്വന്തമായി ഒരാൾ ഉണ്ടെന്ന് ഉള്ള തോന്നലും അയാളോട് ഉള്ള തീവ്രമായ
384 total views, 1 views today

Nooshiba KM
പ്രണയിക്കുമ്പോൾ സ്ത്രീയ്ക്കും പുരുഷനും ഉണ്ടാകുന്ന വ്യത്യാസം എന്താണ്?
❤ സ്ത്രീകൾക്ക് ഭയങ്കരമായ ധൈര്യം ഉണ്ടാകും. ഒരു പക്ഷെ തനിക്കും സ്വന്തമായി ഒരാൾ ഉണ്ടെന്ന് ഉള്ള തോന്നലും അയാളോട് ഉള്ള തീവ്രമായ പ്രണയവും ആയിരിക്കാം അതിന് കാരണം. പക്ഷെ പുരുഷൻ ഓപ്പോസിറ്റ് ആണ്. പ്രണയിക്കുമ്പോൾ അവർ ഭീരുക്കളായി മാറും. വല്ലാത്തൊരു രഹസ്യ സ്വഭാവം അവനിൽ പ്രകടമാകും. ഫോൺ എവിടെയും വയ്ക്കാതെ വെപ്രാളം കാണിച്ച് അവരിലെ കള്ളത്തരം മറ്റുള്ളവരെ കൂടെ ബോധ്യപ്പെടുത്തും☺ അച്ഛൻ പത്തായത്തിലും കൂടെയില്ല എന്ന് പറഞ്ഞത് പോലെയാണ് അവരുടെ പ്രവർത്തി🤪🤪
❤. സ്ത്രീകൾ പ്രണയം വരുമ്പോൾ കുറ്റിയിൽ കെട്ടിയ കാളയെ പോലെ അയാൾക്കു ചുറ്റും കറങ്ങും. ലോകസുന്ദരൻ വന്നാലും അവൾക്ക് തോന്നും തൻ്റെ കൂടെയുള്ള പുരുഷൻ്റെ അത്ര പോര എന്ന്☺പുരുഷൻ അവസരം കിട്ടിയാൽ പ്രണയം ഒക്കെ തൽക്കാലം മറന്ന് മറ്റുള്ള അവസരങ്ങളെ മാക്സിമം ആസ്വദിക്കും. അത് വായ് നോട്ടം ആണെങ്കിലും മറ്റെന്താണെങ്കിലും🥳🥳☺
❤. സ്ത്രീകൾ ഭയങ്കരമായ പരിഗണന പ്രതീക്ഷിക്കുകയും അധികാരം കാണിക്കുകയും പൊസസ്സീവ് ആകുകയും സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ഒക്കെ ചെയ്യും.ഒരു പരിധി വരെ പുരുഷനും അങ്ങനെയാണ്. പക്ഷെ സ്ത്രീകളിൽ അതിൻ്റെ അളവ് പുരുഷനെ അപേക്ഷിച്ച് കൂടുതലാണ്. അതിന് കാരണം തൻ്റെയാണ് എന്ന ശക്തമായ തോന്നലും തനിക്ക് പകരം മറ്റൊരാളെ കണ്ടെത്തുമോ എന്ന ഭയവും ആണ്🥲🥲.
❤. പ്രണയിക്കുമ്പോൾ സ്ത്രീയും പുരുഷനും വളരെ സുന്ദരൻമാരും സുന്ദരികളും ആയി മാറും. ഭയങ്കരമായ ബ്യൂട്ടി കോൺഷ്യസ് വരും. തന്നിലുള്ള കുറവുകൾ പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ അത് പരിഹരിക്കാൻ ശ്രമിക്കും. അവരുടെ മുഖത്ത് ഗൂഢമായി ഒരു പുഞ്ചിരി ഉണ്ടാകും. പ്രണയഗാനങ്ങളും സീനുകളും കൂടുതലായി ആസ്വദിക്കും. ഇടയ്ക്ക് ചുണ്ടുകളിൽ മൂളിപ്പാട്ട് വരും☺ അവരിൽ ഒരു എക്ട്രാ എനർജി ഉള്ളതായി ഫീൽ ചെയ്യും.സ്മാർട്ടായി മാറും. കോൺഫിഡൻസ് ലെവലും, തന്നിലുള്ള കഴിവുകളും അതിൻ്റെ എക്ട്രീം ലെവലിലേക്ക് ഉയരും🤗🤗.
❤ പ്രണയത്തിൻ്റെ തീവ്രത സ്ത്രീയെ അപേക്ഷിച്ച് പുരുഷന് വേഗം അവസാനിക്കും.അവരിൽ പെട്ടെന്ന് മടുപ്പ് ഉണ്ടാകുകയും അത് പ്രകടിപ്പിക്കുകയും ചെയ്യും. സ്ത്രീകൾക്ക് മടുപ്പ് വരാൻ താമസം വരികയും അവഗണന അവരുടെ എല്ലാ പ്രവർത്തികളെയും ബാധിക്കുകയും ചെയ്യും.അവർ പെട്ടെന്ന് ഡിപ്രഷനിലേക്ക് പോകും. ചിലപ്പോൾ വല്ലാത്തൊരു പ്രതികാര ചിന്ത ഉണ്ടാകും.ചിലർ ആത്മഹത്യ തിരഞ്ഞെടുക്കും. ചിലർ എല്ലാ കോൺടാക്ടും ഒഴിവാക്കി ഒറ്റപ്പെട്ട ജീവിതം തിരഞ്ഞെടുക്കും.. എന്തായാലും പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആ അവസ്ഥ കടന്നു കിട്ടാൻ ഒരുപാട് പ്രയാസം നേരിടും😭😭.
385 total views, 2 views today