രാജേഷ് ശിവ

നോർമാലിറ്റി അഥവാ സാധാരണത്വം JOSEPH CHRISTO M J സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ്. സാധാരണത്വം കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ അബ്നോർമൽ അവസ്ഥകളെയും, അബ്നോർമൽ അവസ്ഥയെന്ന് വിധിയെഴുതപ്പെട്ട ജീവിതങ്ങളുടെ നോർമാലിറ്റിയെയും ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. മനുഷ്യൻ സാമൂഹ്യജീവിതത്തിൽ അവന്റെ മാനസികാവസ്ഥയെ രണ്ടായി വിഭജിച്ചിട്ടുണ്ട്. നോർമൽ എന്നും അബ്നോർമൽ എന്നും. പ്രത്യേകിച്ച് മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അവരെ നോർമൽ എന്നും എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അബ്നോർമൽ എന്നും പറയുന്നു . ചിലർക്ക് ജന്മനാ ഉണ്ടാകുന്നതും ചിലർക്ക് അവരുടെ ജീവിതപരിസരങ്ങളുടെ സ്വാധീനം കൊണ്ട് ഉണ്ടാകുന്നതും. ഇതൊക്കെ സാധാരണ നിർവ്വചനങ്ങൾ മാത്രമാണ്. ഇതിന്റെയൊന്നും ആഴത്തിൽ പോയി വിശകലനം ചെയ്യാൻ മാത്രമുള്ള സൈക്കോളജി പരിജ്ഞാനം ഒന്നും എനിക്കില്ല.

എന്നാൽ പലപ്പോഴും നോർമലായി ജീവിക്കുന്ന മനുഷ്യർ കാലങ്ങളുടെ മാറ്റം കൊണ്ട് അവർ പോലും അറിയാതെ അബ്നോർമൽ അവസ്ഥയിലേക്ക് ഹിപ്‌നോട്ടൈസ് ചെയ്യപ്പെടുന്നുണ്ട്. അല്ലെങ്കിൽ തന്നെ ഒരാൾ നോർമൽ അല്ലെങ്കിൽ അബ്നോർമൽ എന്ന് വിധിക്കാൻ ആർക്കാണ് അവകാശം ? എന്താണ് അതിന്റെ മാനദണ്ഡം ? ഭ്രാന്തന്മാർ ആണ് ലോകത്തു ബഹുഭൂരിപക്ഷം എങ്കിൽ ഭ്രാന്ത് ‘നോർമൽ’ എന്ന അവസ്ഥയാകുമോ ? അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ലോകവും ഇപ്പോഴത്തെ കാലവും ഭ്രാന്തിന്റെ നോർമൽ വത്കരണത്തിലൂടെയാണ് കടന്നുപോകുന്നത്. പണ്ടാരോ പറഞ്ഞപോലെ ‘എല്ലാരും നഗ്നരായാൽ നഗ്നത എന്നൊന്ന് ഉണ്ടാകില്ല’ .

NORMALITY ബോലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/normality_aoMV4LHJfLBXKkY14.html

ഇങ്ങനെ വ്യത്യസ്തമായ ഭ്രാന്തുകളുടെ ആകെത്തുകയാണ് ആധുനിക മനുഷ്യജീവിതം എങ്കിലോ ? അല്ലെങ്കിൽ തന്നെ മനുഷ്യൻ പ്രകൃതിയുടെ അവിഭാജ്യമായ ഭാഗമല്ലേ ? അപ്പോൾ പിന്നെ മറ്റു ജീവജാലങ്ങളെ പോലെ പ്രകൃതിക്കനുസരിച്ചു തന്നെ ജീവിക്കേണ്ടതില്ലേ ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മൾ പ്രകൃതിവിരുദ്ധർ ആയതു ? ഈ ലോകത്തെ ഓരോ മനുഷ്യനും പ്രകൃതിവിരുദ്ധനാണ്. സംശയമുണ്ടെങ്കിൽ നിങ്ങൾ സ്വന്തം ജീവിതത്തെ തന്നെ അനാവരണം ചെയുക. അപ്പോൾ പ്രകൃതയുടെ കണ്ണിൽ എല്ലാ മനുഷ്യരും അബ്നോർമൽ ആണ്. ഇങ്ങനെ അബ്നോർമൽ അവസ്ഥകളുടെ കോടാനുകോടി വകഭേദങ്ങളിൽ നിന്നുകൊണ്ടാണ് നമ്മൾ തമ്മിൽ തമ്മിൽ നോർമൽ എന്നും അബ്നോർമൽ എന്നും പരസ്പരം കൈചൂണ്ടുന്നത്. ശരിക്കും ഇവിടെ നോർമൽ ആയി ജീവിക്കുന്നത് മനുഷ്യർ ഒഴിയുള്ള സസ്യ-പക്ഷി-മൃഗാദികൾ മാത്രമാണ്.

കൃത്യമായൊരു സന്തുലനം കൊണ്ട് ഭൂമിയെ പരിപാലിക്കുന്ന പ്രകൃതി ചിലപ്പോഴൊക്കെ നോർമൽ അവസ്ഥകളെ പരിത്യജിക്കുന്നത് മനുഷ്യന്റെ അബ്നോർമൽ അവസ്ഥകൾ കണ്ടുള്ള താണ്ഡവ നടനം ആകണം. എന്നാലോ മനുഷ്യന് നോർമൽ ആകാനുള്ള വഴി ഇനി പറഞ്ഞുകൊടുക്കാനും പറ്റില്ല. കാരണം ഉത്പത്തിയുടെ ഏതോ സന്ധികളിൽ വച്ച് നല്ലതെന്നും മോശമെന്നും തരംതിരിച്ചുകൊണ്ടു പ്രവർത്തികളെ അവർ വിലക്കപ്പെട്ടതും വിലക്കപ്പെടാത്തതും ആക്കിക്കൊണ്ട് പ്രകൃതിയാണ് അബ്നോർമൽ എന്ന് വിധിയെഴുതി.

അങ്ങനെയാണ് മനുഷ്യരിൽ നോർമൽ അവസ്ഥകളോടുള്ള കമ്പം കൂടിയത്. പക്ഷെ സംഭവിച്ചത് ഈ നോർമൽ കൂടിക്കൂടി മറ്റൊരുതരത്തിൽ അബ്നോർമൽ ആയി. അതായതു ഒരാൾ ഏറ്റവും ശാന്തനായി എപ്പോഴും ഇരുന്നാലും മറ്റൊരാൾ ഏറ്റവും വയലന്റായി ഇപ്പോഴും ഇരുന്നാലും രണ്ടുപേരിലും നാം അബ്നോർമാലിറ്റി ആരോപിക്കുന്നപോലെ. മനുഷ്യരിൽ ബഹുഭൂരിപക്ഷവും രണ്ടാമത് പറഞ്ഞ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടിട്ടു കാലങ്ങളേറെയായി.

രാവിലെ ഉണരുന്നു, പല്ലുതേയ്ക്കുന്നു, കുളിക്കുന്നു, ഓഫീസിലേക്ക് പറക്കുന്നു, എന്തൊക്കെയോ ചെയുന്നു, വഴക്കിടുന്നു, തല്ലുകൂടുന്നു , തെറിവിളിക്കുന്നു, കരയുന്നു, കൊല്ലുന്നു, യുദ്ധംചെയ്യുന്നു, സദാചാരം പറയുന്നു, പരിസരം മലിനപ്പെടുത്തുന്നു, ആചാരങ്ങളെന്ന പേരിൽ പൊട്ടത്തരങ്ങൾ കാട്ടിക്കൂട്ടുന്നു , രാഷ്ട്രീയത്തിന്റെ പേരിൽ കലഹിക്കുന്നു, മൊബൈലിൽ തോണ്ടുന്നു,ഗെയിം കളിക്കുന്നു, ആത്മഹത്യ ചെയുന്നു, വീട്ടിൽ ചെന്ന് പൊട്ടിത്തെറിക്കുന്നു, മദ്യപിക്കുന്നു …. നോക്കൂ ഇന്നിന്റെ നോർമൽ അവസ്ഥകളാണ് ഇതെല്ലാം . ഈ പ്രവർത്തികൾ ചെയ്യാൻ നിങ്ങളോടു ആരാണ് പറഞ്ഞത് ? ഒരർത്ഥത്തിൽ സ്വയം കല്പിച്ച ജീവിതപരിസരങ്ങളിൽ നിന്നും അബ്നോർമൽ അവസ്ഥകളെ ആവാഹിച്ചു അതിൽ ‘സ്വാഭാവികത’ കണ്ടെത്തുന്ന മുഴുഭ്രാന്തന്മാർ ആണ് നമ്മൾ. ആ നമ്മളാണ് മെന്റലി അബ്നോർമൽ എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയവരെ കാണുമ്പോൾ പരിതപിക്കുകയും നെടുവീർപ്പിടുകയും ചെയുന്നത്.എന്നാൽ അവർ സ്വയം നോർമൽ എന്ന് വിശേഷിപ്പിക്കുന്നവരെ കണ്ടാലോ എന്താകും അനുഭവപ്പെടുന്നത് ? അവർക്കു ചിരിവന്നേക്കാം. അത്രേയുള്ളൂ.

എപ്പോഴും വിജയിച്ചവർ ഏഴുതുന്ന ചരിത്രങ്ങൾക്കും കഥകൾക്കും മാത്രമേ സ്വീകാര്യതയുള്ളൂ. പരാജയപ്പെട്ടവന്റെ തേങ്ങലുകൾ ആരുകേൾക്കാൻ ? പരാജയപ്പെട്ടവന്റെ ഭാഗം ആര് കേൾക്കാൻ ? അവനിലായിരുന്നോ സത്യവും നീതിയും എന്ന് ആരറിയാൻ ? ഒരു വലിയ ശരിയെ അതിക്രമിച്ചു കീഴടക്കിയ ഒരു വലിയെ തെറ്റിനെ ‘ഇന്നിന്റെ സ്വാഭാവികത’ എന്ന് നാം ഒരുപക്ഷെ വിളിക്കുന്നതാകാം. ഭ്രാന്തന്മാർ പെരുകിപ്പെരുകി അങ്ങനെ അബ്നോർമാലിറ്റിയെ സ്വാഭാവിതയാക്കി പ്രഖ്യാപിച്ചു കൊണ്ട് അവർ സ്ഥാപിച്ച രാജ്യത്തിൻറെ പേര് നോർമാലിറ്റി എന്നാണെങ്കിൽ ഇന്ന് നാം അപൂർവ്വമായി കാണുന്ന ഭ്രാന്തന്മാർ ആയിരിക്കും ശരിക്കും നോർമൽ പീപ്പിൾ…

അതൊക്കെയാണ് ഈ ഷോർട്ട് മൂവി കാണുമ്പോഴും മനസിലാക്കാൻ സാധിക്കുന്നത്.

NORMALITY ബോലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/normality_aoMV4LHJfLBXKkY14.html

NORMALITY
Production Company: DINKAN FILMS
Short Film Description: Normality showcases how so called normal people are living abnormal lives.
Producers (,): JOSEPH CHRISTO M J
Directors (,): JOSEPH CHRISTO M J
Editors (,): ALBIN KB
Music Credits (,): Royalty Free Music
Cast Names (,): JOSEPH CHRISTO M J
Melvin Jacob
Alby Joseph
Genres (,): Drama
Year of Completion: 2019-10-26

Leave a Reply
You May Also Like

മലയാളചിത്രം മഞ്ഞുമ്മൽ ബോയ്‌സ് തമിഴ് ചിത്രങ്ങളെ പിന്തള്ളി തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ഒന്നാമത്

ഹൗസ്ബുൾ ദൃശ്യങ്ങൾ ! തമിഴ്‌നാട്ടിൽ ബോക്‌സ് ഓഫീസ് റെക്കോർഡ് തകർത്ത് മഞ്ഞുമ്മൽ ബോയ്‌സ് പ്രേമം എന്ന…

സംവിധായകൻ പറയുന്നത് പോലെ ഇതൊരു ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണെങ്കിൽ നിലവിലെ അവസ്ഥ പോര

Ashish J മേ ഹൂം മൂസ ഇന്ത്യൻ ആർമി അംഗമായ പൊന്നാനിക്കാരൻ മൂസയായി സുരേഷ് ഗോപി. …

ആ ഒരൊറ്റ രംഗം മതി തമ്പാന്റെ റേഞ്ച് മനസിലാക്കാൻ

രാഗീത് ആർ ബാലൻ നവംബർ 25 2021 എന്നത് ഞാൻ എന്ന പ്രേക്ഷകൻ ഒരുപാട് നാളായി…

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

✍️ഹിരണ് നെല്ലിയോടൻ ഇപ്പോഴത്തെ ന്യൂജൻ തരംഗങ്ങൾക്ക് മുൻപേ… മലയാളക്കരയിൽ പുതിയ ജീവിത ശൈലി തുടങ്ങും മുൻപേ…