Connect with us

Entertainment

സദാചാരം എന്നത് തിരിച്ചടിക്കുന്ന ഒരു ബൂമറാങ് കൂടിയാണെന്ന് ‘നോട്ടം’ പറയുന്നു

Published

on

SHIBIN BADSHA സംവിധാനം ചെയ്ത ‘നോട്ടം’ ഒരു മികച്ച ഷോർട്ട് മൂവിയാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കാതെ വയ്യ. പണ്ടെങ്ങുമില്ലാത്ത തരത്തിൽ ഈ നാട്ടിൽ ജന്മമെടുത്ത ഒരു കൂട്ടരാണ് സാദാരപോലീസുകാർ. അവർ പലരൂപത്തിലും ഭാവത്തിലും വിലസുന്നു. പരിഷ്കാരിയുടെ രൂപമുള്ള ചെറുപ്പക്കാരായും മധ്യവയസ്കരായും ഉന്നത ഉദ്യോഗസ്ഥരായും മത അനുയായികളായും ഓട്ടോ ഡ്രൈവർമാരായും ചില രാഷ്ട്രീയ പാർട്ടികളുടെ അനുയായികൾ ആയും ഇവർ രംഗത്തുണ്ട്. ആണുംപെണ്ണും ഒന്നിച്ചു നിന്നാൽ ഇത്തരക്കാർക്ക് വല്ലാത്തൊരു കൃമികടിയാണ്. അതിപ്പോൾ അമ്മയും മകനും ആകട്ടെ..ഭാര്യയും ഭർത്താവും ആകട്ടെ… സഹോദരിയും സഹോദരനും ആകട്ടെ…കാമുകീ കാമുകന്മാർ ആകട്ടെ… ആരായാലും ഇവർക്ക് പ്രശ്‌നമില്ല… ആണും പെണ്ണും ആണോ എങ്കിൽ പ്രശ്നം തന്നെ. ആകാശം ഇടിഞ്ഞു വീഴുന്ന വലിയ പ്രശ്നം. ഏതെങ്കിലും സ്ത്രീയുടെ വീട്ടിൽ ആരെങ്കിലും സ്ഥിരമായി വരുന്നോ എന്നറിയാൻ ഉറക്കമില്ലാതെ കാത്തുനിൽക്കുന്നവരും ഒരുപാടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം നിയമപരമായി തെറ്റല്ല എന്ന് പരമോന്നത നീതിപീഠം വരെ വിധി പറഞ്ഞ നാട്ടിലാണ് എന്നോർക്കണം.

ഒന്നാമത് ഇത്തരം ആളുകളുടെ പ്രധാന പ്രശ്നം ലൈംഗികദാരിദ്ര്യം തന്നെയാണ്. ഒളിഞ്ഞുനോക്കി രസിച്ചിട്ടു സദാചാരം പറയുന്നവർ ആണ് ഇത്തരക്കാർ. സോഷ്യൽ മാധ്യമങ്ങളിൽ ഇത്തരക്കാർ വലിയ അളവിൽ വർധിച്ചിട്ടുണ്ട്. സ്ത്രീ സെലിബ്രിറ്റികളുടെ തുണിയുടെ അളവെടുത്തിട്ടു കുറ്റം പറയൽ ആണ് പ്രധാന വിനോദം. അല്ലെങ്കിൽ ഒരു സ്ത്രീ ആർജ്ജവത്തോടെ അവളുടെ അഭിപ്രായം തുറന്നു പറഞ്ഞാൽ അവളെ ലൈംഗികാവയവങ്ങളുടെ പേരിലെ തെറികൾ വിളിച്ചു വളഞ്ഞിട്ടു ആക്രമിക്കുക . അങ്ങനെ സാദാചാരപോലീസ് സാമൂഹ്യശല്യമായ നമ്മുടെ നാട്ടിൽ ഇത്തരമൊരു ഷോർട്ട് മൂവിക്കു വലിയ പ്രസക്തിയുണ്ട്.

സദാചാരം എന്നത് തിരിച്ചടിക്കുന്ന ഒരു ബൂമറാങ് കൂടിയാണ് എന്ന് ഈ മൂവി വിളിച്ചു പറയുന്നു. മറ്റൊരുത്തന്റെ സ്വകാര്യതയിൽ, സ്വാതന്ത്ര്യത്തിൽ നാം കൈകടത്തുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കൈകടത്താൻ വേറെ കുറെ പേര് എവിടെയോ കാത്തുനിൽക്കുന്നുണ്ട് എന്ന് നാം ഓർക്കണം.

നോട്ടത്തിന് വോട്ട്ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഈ മൂവിയിൽ കലയെയും സാഹിത്യത്തെയും ഉപാസിക്കുന്നവരെ കഞ്ചാവെന്നും മറ്റും വിധിയെഴുതുന്നവൻ തന്നെയാണ് കടയിൽ നിന്നും സ്ഥിരമായി സിഗരറ്റ് വാങ്ങി പുകച്ചു ലഹരി കണ്ടെത്തുന്നതും. ആ കലാകാരന്റെ സൃഷ്ടിയെ സദാചാരവിരുദ്ധം എന്ന് മുൻവിധിയോടെ പ്രഖ്യാപിക്കുന്നവൻ തന്നെയാണ് മറ്റൊരു കൂട്ടരുടെ സദാചാര ആക്രമണത്തെ നേരിടേണ്ടിവരുന്നതും. ഇതിലപ്പുറം ഈ ആശയത്തെ എങ്ങനെ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കും ?

നോട്ടത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

നോട്ടത്തിന്റെ സംവിധായകൻ SHIBIN BADSHA ബൂലോകം ടീവിയോട് സംസാരിക്കുന്നു.

“ഞാൻ ഡിഗ്രി കഴിഞ്ഞു, ഇപ്പോൾ സിനിമയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. നമ്മുടെ അടുത്ത വർക്ക് ‘പൂവള്ളികൾ’ എന്ന സോങ് ആണ് .ഫ്രണ്ട്ഷിപ്പ് ബേസ് ആയ ഒരു ആൽബം സോങ് ആണ്. മൂവി മേഖലയിൽ തന്നെയാണ് മാക്സിമം ശ്രദ്ധിക്കുന്നത്.”

നോട്ടം കാലികപ്രസക്തം – ഷിബിൻ പറയുന്നു

Advertisement

“നോട്ടം ഒറ്റ ദിവസത്തെ ഷൂട്ട് ആയിരുന്നു. ഞാൻ ആദ്യമായി സംവിധാനം ചെയ്ത വർക്ക് ആണ്. നമ്മളൊക്കെ സദാചാര പോലീസിങ്ങിന് എതിരെ സംസാരിക്കുന്നവർ ആയിരുന്നാലും നമ്മുടെയെല്ലാം ഉള്ളിൽ ആ സദാചാരം ഉണ്ട്. രാത്രി ഒരു പെണ്ണ് ഒറ്റയ്ക്ക് നടന്നുപോയാൽ നമ്മുടെ ഉള്ളിൽ ആ സദാചാരം ജനറേറ്റ് ചെയ്യും. അതിപ്പോ ചിലപ്പോൾ ഞാനാണെങ്കിൽ കൂടി എന്റെ ഉള്ളിലും അതുണ്ടാകും . നമ്മൾ എത്രമാത്രം അത് ഇല്ല എന്ന് പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ സൊസൈറ്റി മൊത്തത്തിൽ അങ്ങനെയാണ്. ഞാനീ മൂവി എടുക്കാൻ കാരണം അതുതന്നെയാണ്. ഞാനും farshan , akshzy, shibin raj.. എന്നിവരുടെയൊക്കെ പ്രയത്നം ആണ്. ഷിബിൻ രാജ് ആണ് സ്ക്രിപ്റ് . പുള്ളി എന്നോട് സ്ക്രിപ്റ്റ് പറയുമ്പോൾ തന്നെ നമുക്കിത് ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. പിന്നെ ഇതിലെ റാപ് അത് ഇതിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. akshzy ആണ് വരികൾ എഴുതിയത്. ആ റാപ്പ് വളരെ ശ്രദ്ധിക്കപ്പെട്ടു.”

നോട്ടത്തിന് വോട്ട്ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇർഫാന്റെ ശ്രദ്ധിക്കപ്പെടുന്ന വേഷം – ഷിബിന്റെ വാക്കുകളിലൂടെ

“ഇർഫാൻ ആണ് ഇതിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് . ഇർഫാനിക്കയെ കുറിച്ച് പറയാതെ ഒരിക്കലും ഇത് പൂർത്തിയാകില്ല. സബ്ജക്റ്റ് കേട്ടയുടനെ ഇത് ചെയ്യാം എന്ന് പുള്ളി പറഞ്ഞു. ഞാൻ പോലും കരുതിയില്ല പുള്ളി ആ ഒരു ലെവലിൽ അഭിനയിച്ചു ഞെട്ടിക്കുമെന്ന്. പുള്ളിയെ ഈ വർക്കുമായി ബന്ധപ്പെട്ടു ആദ്യമായിട്ടാണ് ഞാൻ മീറ്റ് ചെയുന്നത്. പെട്ടന്ന് ഇടപഴകി നമ്മൾ . പുള്ളി തന്നെയാണ് ഇതിന്റെ വിജയം.”

IRFAN

IRFAN

എന്തുകൊണ്ടാകും നമ്മുടെ നാട്ടിൽ സദാചാരബോധം കൂടുതൽ – ഷിബിൻ സംസാരിക്കുന്നു

“മതത്തിനും സദാചാരത്തിനും ബന്ധമുണ്ട് എന്നാണു ഞാൻ വിശ്വസിക്കുന്നത്. മതങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ജീവിക്കുന്നതുകൊണ്ടാകാം ഈ ബോധം ഉടലെടുത്തത് എന്നാണു എനിക്ക് തോന്നുന്നത് . നമ്മൾ സദാചാരം കൊണ്ടുനടന്നാലും ഒരിക്കലും അതാരിലും ഇൻജെക്റ്റ് ചെയ്യാൻ പാടില്ല.”

ചെറുപ്പക്കാരിൽ വർദ്ധിച്ചു വരുന്ന കപടസദാചാരബോധത്തെ ബോധത്തെ കുറിച്ച് ഷിബിൻ …

“ഞാനീ പ്രോജക്റ്റ് ചെയ്യാനിരുന്നപ്പോൾ ആദ്യം കരുതിയത് പ്രായമായ ഒരാളെ വച്ച് ചെയ്യാം എന്ന്. എന്നാൽ ചെറുപ്പക്കാർക്ക് സദാചാരബോധം ഉണ്ട്.. നമ്മുടെ പ്രായക്കാർക്കും ഇതിലെ കഥാപാത്രം ചെയ്ത ഇർഫാനിക്കയുടെ പ്രായമുള്ള ആൾക്കാർക്കും സദാചാര പോലീസിംഗ് ഉണ്ട്. അതുകൊണ്ടുതന്നെയാണ് ആ ഒരു പ്രായമുള്ള ഒരാളെ ഇതിലേക്ക് കാസ്റ്റ് ചെയ്തത്.”

കലാകാരന്റെ വേഷം ചെയ്ത ജിത്തു

Advertisement

“ജിത്തു ആണ് ഇതിൽ ചിത്രം വരച്ച കലാകാരൻ . അവനില്ലാതെ ഒരിക്കലും ഈ പ്രോജക്റ്റ് ഫുള്ളാകില്ല. ഈ സബ്ജക്റ്റ് പറഞ്ഞുകൊടുത്തപ്പോൾ ഞാൻ ഉദ്ദേശിച്ചതിനും മുകളിൽ ഒരു ചിത്രം അവൻ എനിക്ക് തന്നു.”

“ഇതിന്റെ ഷൂട്ടിങ്ങിനു ആ ചിത്രം വരച്ചപ്പോൾ തന്നെ ഒരുപാടുപേർ നമ്മളോട് ചോദിച്ചിരുന്നു, ഇതെന്താണ് എന്നൊക്കെ. ഇതിന്റെ തീം എന്താണ് എന്ന് പറഞ്ഞുകൊടുത്തപ്പോൾ പലരും കണ്ണുമുഴപ്പിച്ചു നോക്കി. ഷൂട്ടിങ് സമയത്തുതന്നെ ആളുകളുടെ ഭാവങ്ങൾ മനസിലാക്കിയപ്പോൾ ഈ ആശയം സക്സസ് ആണ് എന്ന് ഞങ്ങൾ മനസിലാക്കി.”

നോട്ടത്തിന് വോട്ട്ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

എല്ലാരും നോട്ടം കാണുക..വിലയിരുത്തുക.. വോട്ട് ചെയ്യുക

NOTTAM
Production Company: LENOR ENTERTAINMENT
Short Film Description: THIS FILM IS BASED ON HUMAN’S PERSPECTIVE TOWADS THE WOMEN IN THE SOCIETY AND MORALITY.THE CHARACTERS SHOWN IN THIS FILM DONT HAVE A SPECIFIC NAME BECAUSE EACH CHARACTERS REPRESENT ONE OF US.AND THIS FILM’S CONTENT IS BASED ON A PICTURE THAT DRAWN IN THIS FILM
Producers (,): LENOR ENTERTAINMENT
Directors (,): SHIBIN BADSHA
Editors (,): FARSHAN SHANU
Music Credits (,): HISSAIN MHR
Cast Names (,): MAIN CHARECTER – IRFAN
ARTIST- THAVANEED
SISTER-SRUTHI
TEA SHOP- SHAMZU
OTHERS:
MUHSIN,SHAIQ,SABEEL,JASIL

 234 total views,  6 views today

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement